പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് ടെലിഫോണിൽ വിളിച്ചു.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി മിറ്റ്സോട്ടാക്കിസ് ഊഷ്മളമായി അഭിനന്ദിച്ചു.
സമീപകാലത്തെ ഉന്നതതല വിനിമയങ്ങളിലൂടെ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ ചലനാത്മകതയെ ഇരു നേതാക്കളും അഭിനന്ദിക്കുകയും ഇന്ത്യ-ഗ്രീസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
വ്യാപാരം, പ്രതിരോധം, ഷിപ്പിംഗ്, കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി മേഖലകളിലെ പുരോഗതി അവർ അവലോകനം ചെയ്തു.
വിവിധ മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കളും കൈമാറി.