കേന്ദ്ര തൊഴിൽ, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ വകുപ്പ് സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ ഇന്ന് കൊച്ചിയിലെ കയർ ബോർഡ് ഓഫീസ് സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു . കയർ ബോർഡ് സെക്രട്ടറി ശ്രീ ജെ.കെ. ശുക്ലയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
തൊണ്ട് ഉപയോഗത്തിന്റെ അളവ് 40% എന്ന തോതിൽ നിന്ന് വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കയർ വ്യവസായ മേഖലയുടെ സമ്പൂർണ വികസനത്തിന് സംസ്ഥാന ഗവൺമെന്റിന്റെ സഹകരണത്തോടെ കർമപദ്ധതി തയ്യാറാക്കാൻ കയർ ബോർഡിൻ്റെ എല്ലാ വകുപ്പുകൾക്കും മന്ത്രി നിർദേശം നൽകി.
കയർ മേഖലയുടെ വളർച്ച ലക്ഷ്യമാക്കിയുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ കർമപദ്ധതിയിൽ ഉൾപ്പെടുത്തണം. ലഭ്യമായ സാങ്കേതികവിദ്യകൾ,കർഷകർ, കയർ തൊഴിലാളികൾ, കയർ സംരംഭകർ തുടങ്ങിയ പങ്കാളികൾക്ക് കൈമാറണം . നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കർമ്മ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്ര സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ കയർ ബോർഡ് ഷോറൂമും വിപണന ഡിപ്പോയും സന്ദർശിച്ചു.