“ഇത് ശരിക്കും ഒരു അവിസ്മരണീയ നിമിഷമാണ്. ഇങ്ങനെയൊരു ബഹുമതി ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ജീവിതത്തിന് അതിൻ്റെ ഉയർച്ച താഴ്ചകളുണ്ട്. പക്ഷേ 12th ഫെയിൽ എന്ന സിനിമയിലെ എൻ്റെ കഥാപാത്രം ചെയ്തതുപോലെ പുനരാരംഭിക്കാൻ നാം എപ്പോഴും തയ്യാറായിരിക്കണം.”പുരസ്കാരം സ്വീകരിച്ചുകൊണ്ട് , വിക്രാന്ത് മാസി തൻ്റെ സിനിമാ യാത്രയെക്കുറിച്ച് പറഞ്ഞു.
“ഞാൻ ഹൃദയം കൊണ്ട് ഒരു കഥാകാരനാണ്. സാധാരണക്കാരുടെ ശബ്ദമാകാൻ എന്നെ അനുവദിക്കുന്ന തിരക്കഥകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. നിങ്ങൾ എവിടെ നിന്ന് വന്നാലും നിങ്ങളുടെ കഥകൾ, നിങ്ങളുടെ വേരുകൾ എന്നിവയെ നിങ്ങൾ സ്വന്തമാക്കുക. ഇന്ത്യൻ ചലച്ചിത്ര വ്യവസായം നാം ഭാഗമാകേണ്ട ഏറ്റവും ഗംഭീരമായ വ്യവസായങ്ങളിലൊന്നാണ് “അദ്ദേഹം പറഞ്ഞു
ദിൽ ധഡക്‌നേ ദോ (2015), എ ഡെത്ത് ഇൻ ദ ഗഞ്ച് (2016), ലിപ്‌സ്റ്റിക് അണ്ടർ മൈ ബുർഖ (2016), ഹാഫ് ഗേൾഫ്രണ്ട് (2017), ഡോളി കിറ്റി ഔർ വോ ചമക്തേ സിതാരെ (2019), ജിന്നി വെഡ്‌സ് സണ്ണി (2020), സയൻസ് ഫിക്ഷൻ സിനിമയായ കാർഗോ (2020) തുടങ്ങിയവ വിക്രാന്ത് മാസിയുടെ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ് . അദ്ദേഹത്തിൻ്റെ അഭിനയ വൈദഗ്ധ്യവും കലയോടുള്ള അർപ്പണബോധവും പ്രതിഫലിപ്പിക്കുന്ന ഓരോ ചിത്രവും നിരൂപക,പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട് .