शुक्रवार, नवंबर 22 2024 | 03:21:02 PM
Breaking News
Home / Choose Language / Malayalam / കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ‘നാനാത്വത്തിൽ ഏകത്വത്തോടെ’ ജീവിക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഇന്ത്യ വിജയിച്ചു: പ്രധാനമന്ത്രി

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ‘നാനാത്വത്തിൽ ഏകത്വത്തോടെ’ ജീവിക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഇന്ത്യ വിജയിച്ചു: പ്രധാനമന്ത്രി

Follow us on:

കഴിഞ്ഞ 10 വർഷത്തിനിടെ ദേശീയ ഐക്യത്തിന് ഭീഷണിയായ നിരവധി പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചു: പ്രധാനമന്ത്രി

ഞങ്ങളുടെ അശ്രാന്ത പരിശ്രമത്താൽ മൂലം നമ്മുടെ ഗോത്രസഹോദരങ്ങൾക്ക് വികസനവും മെച്ചപ്പെട്ട ഭാവി എന്ന ആത്മവിശ്വാസവും ലഭിച്ചു: പ്രധാനമന്ത്രി

വീക്ഷണവും  ദിശാബോധവും നിശ്ചയദാർഢ്യവുമുള്ള ഇന്ത്യയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്: പ്രധാനമന്ത്രി

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തിയിലും ഐക്യബോധത്തിലും ബുദ്ധിമുട്ട് നേരിടുന്ന, രാജ്യത്തെ തകർക്കാനും സമൂഹത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന ചിലരോട് നാം വളരെ ജാഗ്രത പാലിക്കണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.  സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി.  സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31ന് ആഘോഷിക്കുന്ന ദേശീയ ഏകതാ ദിനത്തിനോടനുബന്ധിച്ച് ശ്രീ മോദി, ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിന പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

“സർദാർ സാഹബിന്റെ ശക്തമായ വാക്കുകൾ… ഏകതാ പ്രതിമയ്ക്ക്   സമീപമുള്ള ഈ പരിപാടി… ഏകതാ നഗറിന്റെ ഈ വിശാലദൃശ്യം… ഇവിടെ നടന്ന വിസ്മയകരമായ പ്രകടനങ്ങൾ… മിനി ഇന്ത്യയുടെ ഈ ദൃശ്യം… എല്ലാം വളരെ ആശ്ചര്യകരമാണ്… അത് പ്രചോദനകരമാണ്”- പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഏകതാ ദിനത്തിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നുകൊണ്ട്, ഓഗസ്റ്റ് 15-ഉം ജനുവരി 26-ഉം പോലെ, ഒക്ടോബർ 31-ലെ ഈ പരിപാടിയും രാജ്യം മുഴുവൻ പുതിയ ഊർജം നിറയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദീപാവലി വേളയിൽ, രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഐക്യത്തിന്റെ ഉത്സവമായ ദേശീയ ഏകതാ ദിനം ഇത്തവണ, ദീപാവലി ഉത്സവത്തോടൊപ്പം ആഘോഷിക്കപ്പെടുന്നത് അത്ഭുതകരമായ യാദൃച്ഛികതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ദീപാവലി, ദീപങ്ങളുടെ മാധ്യമത്തിലൂടെ, രാജ്യത്തെ മുഴുവൻ കൂട്ടിയിണക്കുന്നു, രാജ്യത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു.  ഇപ്പോൾ ദീപാവലി ആഘോഷം ഇന്ത്യയെ ലോകവുമായി കൂട്ടിയിണക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികമായ, ഈ വർഷത്തെ ഏകതാ ദിനം കൂടുതൽ സവിശേഷമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം  അടുത്ത 2 വർഷത്തേക്ക് രാജ്യം  ആഘോഷിക്കും. അദ്ദേഹം നൽകിയ അസാധാരണ സംഭാവനകൾക്ക് നമ്മുടെ രാജ്യം നൽകുന്ന ആദരമാണിത്.  രണ്ട് വർഷത്തെ ഈ ആഘോഷം ഏക ഇന്ത്യ, മഹത്തായ ഇന്ത്യ എന്ന നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.  അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ പോലും സാധ്യമാക്കാൻ കഴിയുമെന്ന് ഈ അവസരം നമ്മെ പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധിനിവേശക്കാരെ തുരത്താൻ ഛത്രപതി ശിവാജി മഹാരാജ് എല്ലാവരേയും ഒരുമിപ്പിച്ചത് എങ്ങനെയെന്ന് ശ്രീ മോദി ഓർമിപ്പിച്ചു.  മഹാരാഷ്ട്രയിലെ റായ്ഗഢ് കോട്ട ഇന്നും ആ കഥ പറയുന്നുണ്ട്.  റായ്ഗഢ് കോട്ട സാമൂഹിക നീതി, രാജ്യസ്നേഹം, രാഷ്ട്രം ആദ്യം എന്നീ മൂല്യങ്ങളുടെ പുണ്യഭൂമിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഛത്രപതി ശിവാജി മഹാരാജ്, റായ്ഗഢ് കോട്ടയിൽ രാജ്യത്തിന്റെ വ്യത്യസ്ത ആശയങ്ങളെ ഒരു ലക്ഷ്യത്തിനായി ഒന്നിപ്പിച്ചു.  ഇന്ന് ഇവിടെ ഏകതാ നഗറിൽ, റായ്ഗഢിലെ ആ ചരിത്ര കോട്ടയുടെ ദൃശ്യം നാം കാണുന്നു… ഇന്ന്, ഈ പശ്ചാത്തലത്തിൽ, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ   പൂർത്തീകരണത്തിനായി നാം ഇവിടെ ഒന്നിച്ചിരിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ എങ്ങനെയാണ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ഏകതാ നഗർ, ഏകതാ പ്രതിമ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം വിവിധ സർക്കാർ സംരംഭങ്ങളിൽ ഈ പ്രതിബദ്ധത പ്രകടമാണെനും അഭിപ്രായപ്പെട്ടു. രാജ്യവ്യാപകമായി ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച ഇരുമ്പും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച ഈ സ്മാരകം പേരിൽ മാത്രമല്ല, അതിന്റെ നിർമ്മാണത്തിലും ഐക്യത്തിന്റെ പ്രതീകമാണ്. ഏക്താ നഗറിൽ, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സസ്യജാലങ്ങളുള്ള വിശ്വ വനം, ഇന്ത്യയിലുടനീളമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കുട്ടികളുടെ പോഷകാഹാര പാർക്ക്, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയുർവേദത്തെ ഉയർത്തിക്കാട്ടുന്ന ആരോഗ്യ വനം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശലവസ്തുക്കൾ ഒരുമിച്ച് പ്രദർശിപ്പിച്ചിരിക്കുന്ന ഏകതാ മാൾ എന്നിവ ഉൾപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഒരു യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ആഘോഷിക്കേണ്ടത് നാം ഏവരുടെയും കടമയാണെന്ന് പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു. മറാത്തി, ബംഗാളി, ആസാമീസ്, പാലി, പ്രാകൃത് ഭാഷകൾക്ക് ക്ലാസിക്കൽ പദവി നൽകുന്നതുൾപ്പെടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഇന്ത്യൻ ഭാഷകൾക്ക് ഊന്നൽ നൽകുന്നത് ഊഷ്മളമായി സ്വാഗതം ചെയ്യപ്പെടുകയും ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി  അദ്ദേഹം പറഞ്ഞു. ഭാഷയോടൊപ്പം, ജമ്മു കശ്മീരിലേക്കും വടക്കുകിഴക്കൻ മേഖലകളിലേക്കും റെയിൽ ശൃംഖലകൾ വികസിപ്പിക്കൽ, ലക്ഷദ്വീപിലേക്കും ആൻഡമാൻ-നിക്കോബാറിലേക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യത, പർവതപ്രദേശങ്ങളിലെ മൊബൈൽ ശൃംഖലകൾ തുടങ്ങിയ കണക്ടിവിറ്റി പദ്ധതികൾ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഇടയിലുള്ള അകലത്തെ പരസ്പരം ബന്ധിപ്പിക്കുന്നു. ഈ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഒരു പ്രദേശവും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ഇന്ത്യയിലുടനീളം ശക്തമായ ഐക്യബോധം വളർത്തുകായും ചെയ്യുന്നു.

“നാനാത്വത്തിൽ ഏകത്വത്തോടെ ജീവിക്കാനുള്ള നമ്മുടെ കഴിവ് നിരന്തരം പരീക്ഷിക്കപ്പെടുമെന്ന് സംപൂജ്യനായ ബാപ്പു പറയാറുണ്ടായിരുന്നു. എന്തു വിലകൊടുത്തും ഈ പരീക്ഷയിൽ വിജയിക്കണം,” പ്രധാനമന്ത്രി അടിവരയിട്ടു. നാനാത്വത്തിൽ ഏകത്വത്തോടെ ജീവിക്കാനുള്ള എല്ലാ ശ്രമങ്ങളിലും കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ വിജയിച്ചതായി ശ്രീ മോദി പറഞ്ഞു. ഗവണ്മെന്റ്  അതിന്റെ നയങ്ങളിലും തീരുമാനങ്ങളിലും ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതിന്റെ  ആത്മാവിനെ നിരന്തരം ശക്തിപ്പെടുത്തിയിട്ടുണ്ട്. ആധാർ മുഖേനയുള്ള “ഒരു രാജ്യം, ഒറ്റ തിരിച്ചറിയൽ ” ഉൾപ്പെടെ മറ്റ് ഗവണ്മെന്റ്  സംരംഭങ്ങളായ ജിഎസ്ടി, ദേശീയ റേഷൻ കാർഡ് പോലുള്ള “ഒരു രാഷ്ട്രം” മാതൃകകൾ സ്ഥാപിക്കുന്നതിനുള്ള  ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്  എല്ലാ സംസ്ഥാനങ്ങളെയും ഒരു ചട്ടക്കൂടിൽ ബന്ധിപ്പിക്കുന്ന കൂടുതൽ സംയോജിത സംവിധാനം സൃഷ്ടിക്കുന്നു. ഐക്യത്തിനായുള്ള  ശ്രമങ്ങളുടെ ഭാഗമായി ഞങ്ങൾ ഇപ്പോൾ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം, ഒരു സിവിൽ കോഡ്, അതായത് മതേതരത്വ സിവിൽ കോഡ് എന്നിവക്കായി  പ്രവർത്തിക്കുകയാണ്”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തുവർഷക്കാലത്തെ ഭരണം അനുസ്മരിച്ചുകൊണ്ട്, ജമ്മു കാശ്മീരിനെ സംബന്ധിച്ച  ആർട്ടിക്കിൾ 370 റദ്ധാക്കിയത്  ഒരു നാഴികക്കല്ലായി മാറിയതായി പ്രധാനമന്ത്രി പറഞ്ഞു, “ആദ്യ ജമ്മു കശ്മീർ മുഖ്യമന്ത്രി ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലാണ് സത്യപ്രതിജ്ഞ ചെയ്തത്” അത് ഇന്ത്യയുടെ ഐക്യത്തിന് ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിഘടനവാദത്തെയും ഭീകരവാദത്തെയും നിരാകരിക്കുകയും   ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഒപ്പം നിലകൊള്ളുകയും ചെയ്യുന്ന ജമ്മു കശ്മീരിലെ ജനങ്ങളുടെ ദേശസ്നേഹത്തെ അദ്ദേഹം പ്രശംസിച്ചു.

വടക്കുകിഴക്കൻ മേഖലയിലെ ദീർഘകാല സംഘർഷങ്ങൾ പരിഹരിക്കുന്നതിലെ പുരോഗതി ചൂണ്ടിക്കാട്ടി ദേശീയ സുരക്ഷയും സാമൂഹിക സൗഹാർദവും പരിഹരിക്കുന്നതിന് സ്വീകരിച്ച മറ്റ് നടപടികൾ പ്രധാനമന്ത്രി വിശദമാക്കി. ബോഡോ കരാർ എങ്ങനെയാണ് അസമിലെ 50 വർഷത്തെ സംഘർഷം അവസാനിപ്പിച്ചതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബ്രൂ-റിയാങ് കരാർ ആയിരക്കണക്കിന് കുടിയിറക്കപ്പെട്ട വ്യക്തികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സഹായകമായി. “ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരു പ്രധാന വെല്ലുവിളി” എന്ന് അദ്ദേഹം വിശേഷിപ്പിച്ച നക്സലിസത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിൽ നേടിയ വിജയം അദ്ദേഹം അടിവരയിട്ടു. നിരന്തരമായ പരിശ്രമങ്ങൾ കാരണം നക്സലിസം ഇപ്പോൾ അന്ത്യശ്വാസം വലിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഇന്ത്യക്ക് കാഴ്ചപ്പാടും ദിശാബോധവും നിശ്ചയദാർഢ്യവുമുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്ത്യ. അത് സൂക്ഷ്മ ബോധമുള്ളതും അതുപോലെ ജാഗരൂകവുമാണ്. വിനീതവുമാണ് എന്നതുപോലെ   വികസനത്തിൻ്റെ പാതയിലുമാണ്. അത് ശക്തിയുടെയും സമാധാനത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നു. ആഗോള അശാന്തികൾക്കിടയിലും സമാധാനത്തിന്റെ വിളക്കുമാടമായി നിലനിൽക്കുന്ന ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങൾക്കിടയിൽ, “ഇന്ത്യ ഒരു ആഗോള സുഹൃത്തായി ഉയർന്നുവരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പുരോഗതിയിൽ ചില ശക്തികൾ അസ്വസ്ഥരാണെന്നും ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ ഹനിക്കുന്നതിനും ഭിന്നതകൾ വിതയ്ക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും  ഐക്യത്തിന്റെയും ജാഗ്രതയുടെയും പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ടു അദ്ദേഹം പ്രസ്താവിച്ചു. ഈ വിഭജന ഘടകങ്ങളെ തിരിച്ചറിയാനും ദേശീയ ഐക്യം സംരക്ഷിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചപ്പോൾ, സർദാർ പട്ടേലിന്റെ വാക്കുകൾ ഉദ്ധരിക്കുകയും  ഐക്യത്തിനായുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത തുടരാൻ രാജ്യത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.  “ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്ന് നാം ഓർക്കണം. നാനാത്വത്തെ ആഘോഷിക്കുന്നതിലൂടെ മാത്രമേ ഏകത്വം ശക്തിപ്പെടുത്താൻ കഴിയൂ. ‘‘അടുത്ത 25 വർഷം ഐക്യത്തിന്റെ കാര്യത്തിൽ വളരെ പ്രധാനമാണ്. അതുകൊണ്ട് ഐക്യത്തിന്റെ മന്ത്രം ദുർബ്ബലമാകാൻ അനുവദിക്കരുത്. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന് അത് ആവശ്യമാണ്. സാമൂഹിക സൗഹാർദ്ദത്തിന് അത് ആവശ്യമാണ്. യഥാർത്ഥ സാമൂഹിക നീതിക്കും തൊഴിലിനും നിക്ഷേപത്തിനും ആവശ്യമാണ്, ”അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക ഐക്യം, സാമ്പത്തിക വളർച്ച, ഐക്യത്തോടുള്ള പ്രതിബദ്ധത എന്നിവ ശക്തിപ്പെടുത്തുന്നതിൽ പങ്കുചേരുവാൻ പ്രധാനമന്ത്രി എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

ആദരണീയരേ, നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം …