‘എയ്‌റോ ഇന്ത്യ 2025’ൻ്റെ പതിനഞ്ചാമത് പതിപ്പ് 2025 ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരു (കർണാടക) യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ നടക്കും.
പ്രദർശനം സന്ദർശിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. എയ്‌റോ ഇന്ത്യ 2025 വെബ്‌സൈറ്റിൽ (www.aeroindia.gov.in) ഈ ലിങ്ക് https://www.aeroindia.gov.in/registration/media-authentication-form വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പരിപാടി റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ മാധ്യമപ്രവർത്തകർക്ക് സാധുവായ ‘ജെ വിസ’ ഉണ്ടായിരിക്കണം. രജിസ്‌ട്രേഷൻ 2025 ജനുവരി 05-ന് അവസാനിക്കും.
രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇനിപ്പറയുന്ന രേഖകൾ കൈവശമുണ്ടാകണം :-
(i) സാധുവായ ഒരു മാധ്യമ തിരിച്ചറിയൽ കാർഡ് നമ്പർ, PIB/സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് നമ്പർ അല്ലെങ്കിൽ ഗവണ്മെന്റ് നൽകിയ ഫോട്ടോ ഐഡി കാർഡ് നമ്പർ.(≤ 1 MB)
(ii) ഒരു ഫോട്ടോ .(≤ 512 Kb.)
അഞ്ച് ദിവസത്തെ പരിപാടിയിൽ , ആദ്യത്തെ മൂന്ന് ദിവസം എയ്‌റോസ്‌പേസ്,പ്രതിരോധ മേഖലയുടെ വ്യാപാര പ്രദർശനവും ഇന്ത്യൻ വ്യോമസേനയുടെയും മറ്റ് പങ്കാളികളുടെയും വ്യോമ അഭ്യാസവും നടക്കും.ആഗോള മേധാവികൾ, എയ്‌റോസ്‌പേസ് വ്യവസായത്തിലെ പ്രമുഖർ , ലോകമെമ്പാടുമുള്ള ചിന്തകർ എന്നിവരുടെ പങ്കാളിത്തം ഈ പ്രദർശനത്തിലുണ്ടാകും.
വ്യോമയാന വ്യവസായ മേഖലയിലെ വിവരങ്ങൾ, ആശയങ്ങൾ, പുതിയ സംഭവവികാസങ്ങൾ എന്നിവയുടെ കൈമാറ്റത്തിന് എയ്‌റോ ഇന്ത്യ സവിശേഷമായ അവസരം നൽകും. ആഭ്യന്തര വ്യോമയാന വ്യവസായത്തിന് ഉണർവ് നൽകുന്നതിനൊപ്പം, ഇത് മേക്ക് ഇൻ ഇന്ത്യയെ കൂടുതൽ മെച്ചപ്പെടുത്തും.
27-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 809-ലധികം പ്രദർശകരും എയ്‌റോ ഇന്ത്യ 2023-ൽ പങ്കെടുത്തിരുന്നു.