रविवार, दिसंबर 22 2024 | 11:57:57 PM
Breaking News
Home / Choose Language (page 40)

Choose Language

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

രാജ്യത്ത് നീലവിപ്ലവത്തിലൂടെ മത്സ്യബന്ധന മേഖലയെ സമഗ്രമായ രീതിയിൽ പരിവർത്തനം ചെയ്യുന്നതിനും സാമ്പത്തിക ഉയർച്ചയും അഭിവൃദ്ധിയും കൊണ്ടുവരുന്നതിലും കേന്ദ്ര  ഗവൺമെൻ്റ്  പ്രതിജ്ഞാബദ്ധമാണ് . കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം ,വിവിധ പദ്ധതികളിലൂടെ 38,572 കോടി രൂപയുടെ സഞ്ചിത നിക്ഷേപം പ്രഖ്യാപിച്ചു. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) അതിൻ്റെ തുടക്കം മുതൽ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ സുസ്ഥിരവും സാമ്പത്തികമായി ലാഭകരവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ …

Read More »

മഹാപർവ് ഛത്ത് ആചാരങ്ങൾ പൗരന്മാരെ പുതിയ ഊർജ്ജവും ഉത്സാഹവും നൽകി ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തിലെ സുബഹ് കെ അർഘ്യയുടെ പുണ്യ വേളയിൽ പൗരന്മാർക്ക് ഊഷ്മളമായ ആശംസകൾ നേർന്നു. മഹാപർവ് ഛത്തിൻ്റെ  നാലു ദിവസം നീണ്ടു നിൽക്കുന്ന ആചാരങ്ങൾ പൗരന്മാരിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Read More »

ജൈനാചാര്യൻ രത്നസുന്ദർസുരീശ്വർജി മഹാരാജ് സാഹിബുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജൈനാചാര്യൻ രത്നസുന്ദർസുരീശ്വർജി മഹാരാജ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. സാമൂഹിക സേവനത്തിനും ആത്മീയതയ്ക്കും അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ധൂലെയിൽ, ജൈനാചാര്യ രത്നസുന്ദർസുരീശ്വർജി മഹാരാജ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. സാമൂഹിക സേവനത്തിനും ആത്മീയതയ്ക്കും അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ശ്ലാഘനീയമാണ്. തൻ്റെ വിപുലമായ രചനകളുടെ പേരിലും ആദരണീയനാണ് അദ്ദേഹം.”

Read More »

വിജിലൻസ് അവബോധ വാരാചരണത്തിൽ രാഷ്‌ട്രപതി പങ്കെടുത്തു

രാഷ്ട്രപതി, ശ്രീമതി ദ്രൗപദി  മുർമു ഇന്ന് (നവംബർ 8, 2024) വിജിലൻസ് അവബോധ വാരാചരണം  2024-ൽ പങ്കെടുത്തു.  സമഗ്രതയും അച്ചടക്കവുമാണ് ജീവിതത്തിൻ്റെ ആദർശങ്ങളായി നമ്മുടെ സമൂഹത്തിൽ കണക്കാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ ജനത  അച്ചടക്കമില്ലായ്മ ഇഷ്ടപ്പെടുന്നില്ലെന്നും നിയമം  അനുസരിക്കുന്നുവെന്നുമാണ് ഏകദേശം 2300 വർഷങ്ങൾക്ക് മുമ്പ് മെഗസ്തനീസ്  ഇന്ത്യൻ ജനതയെ കുറിച്ചു എഴുതിയത് . അവരുടെ ജീവിതത്തിൽ ലാളിത്യവും നിഷ്ഠയുമുണ്ട് . സമാനമായ പരാമർശങ്ങൾ ഫാ-ഹിയാൻ നമ്മുടെ പൂർവ്വികരെ കുറിച്ച് …

Read More »

ബംഗാൾ കലോത്സവത്തിന് കൊച്ചിയിൽ നാളെ തിരിതെളിയും; പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് ഉദ്ഘാടനം നിർവഹിക്കും

മൂന്നു ദിവസത്തെ ബംഗാൾ കലോത്സവത്തിന്  കൊച്ചിയിലെ കേരള  ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ച ( 08-11-2024) തിരിതെളിയും. പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് നാളെ വൈകിട്ട്  ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള   സാംസ്കാരിക സ്ഥാപനങ്ങളായ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഈസ്റ്റേൺ സോൺ കൽച്ചറൽ സെന്റർ എന്നിവ സംയുക്തമായി കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം …

Read More »

മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവ സംബന്ധിച്ച ഏകദിന ശിൽപശാലയും സിഫ്‌നെറ്റിൻ്റെ നവീകരിച്ച വെബ്‌സൈറ്റും കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും

മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചു  മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന   ഏകദിന ശിൽപശാല 08.11.24 (വെള്ളി), കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (സിഫ്നെറ്റ്) കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര  തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഡയറക്ടർ ജനറലിന്റെ  സാങ്കേതിക പിന്തുണയോടെയാണ് പരിപാടി …

Read More »

IFFI 2024 : ആറ് സിനിമകൾ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൽ പ്രദർശിപ്പിക്കും

ഈ വർഷം ഐഎഫ്എഫ്ഐയിൽ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിലേക്ക്  ഔദ്യോഗികമായി  തിരഞ്ഞെടുത്ത ആറ് മികച്ച ചലച്ചിത്രങ്ങൾ  ഫിലിം ബസാർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത സിനിമകൾ ഇവയാണ്: 1 ട്രിബെനി റായിയുടെ  ഷേപ്പ് ഓഫ് മോമോസ്   (നേപ്പാളി) 2. ശക്തിധർ ബിർ സംവിധാനം ചെയ്ത   ഗാങ്ശാലിക്   (ഗാങ്ശാലിക് – റിവർ ബേഡ് )(ബംഗാളി) 3. മോഹൻ കുമാർ വലശാലയുടെ  യെര മന്ദാരം (ദി റെഡ് ഹൈബിസ്കസ്)(തെലുങ്ക്) 4.  റിധം  ജാൻവെയുടെ  കാട്ടി റി റാട്ടി (ഹണ്ടേഴ്സ് മൂൺ …

Read More »

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ദ്വിദിന ‘’ഭീകരവിരുദ്ധ സമ്മേളനം-2024’ ൻ്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു

ന്യൂഡൽഹിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘടിപ്പിച്ച ദ്വിദിന ‘ഭീകരവിരുദ്ധ സമ്മേളനം-2024’ൻ്റെ ഉദ്ഘാടന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി എൻഐഎയുടെ മുദ്രാവാക്യം അനാഛാദനം ചെയ്യുകയും യുഎപിഎ അന്വേഷണത്തിനുള്ള പ്രവർത്തന നടപടിക്രമം (sop ) പ്രകാശനം ചെയ്യുകയും എൻഐഎയിൽ നിന്നുള്ള 11 മെഡൽ ജേതാക്കളെ ആദരിക്കുകയും ചെയ്തു. സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഭീകരവാദ …

Read More »

ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല നാളെ കൊച്ചിയിൽ നടക്കും

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് (MoFAH&D), നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻ്റ് ബോർഡ് (NFDB) ഹൈദരാബാദ് എന്നിവ ചേർന്ന് 2024 നവംബർ 8-ന് (10:45) ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗത്തെയും പ്രദർശനത്തെയും കുറിച്ച് ഒരു ശിൽപശാല സംഘടിപ്പിക്കുന്നു.  കൊച്ചിയിൽ  ഐ സി എ ആർ – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI), നടക്കുന്ന ശില്പശാലയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ …

Read More »

വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി. ) പദ്ധതി നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരം: പ്രധാനമന്ത്രി

വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി.) പദ്ധതി  ഇന്ന് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ സമർപ്പിക്കുന്ന  നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ്  ഇതെന്ന്,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,പറഞ്ഞു. ഒ.ആർ.ഒ.പി നടപ്പിലാക്കാനുള്ള തീരുമാനം നമ്മുടെ വീരപുത്രന്മാരുടെ  ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കുന്നതിനും അവരോടുള്ള  രാജ്യത്തിൻ്റെ കടപ്പാട് ആവർത്തിച്ച് ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനും നമ്മെ …

Read More »