ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി ബഹുമുഖവ്യക്തിത്വമായിരുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.
“ബൗദ്ധികലോകത്തു കരുത്തുറ്റ മുദ്ര പതിപ്പിച്ച ബഹുമുഖവ്യക്തിത്വമായിരുന്നു ഡോ. പൃഥ്വീന്ദ്ര മുഖർജി. സംഗീതത്തോടും കവിതയോടും അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളും രചനകളും വരുംകാലങ്ങളിലും പ്രകീർത്തിക്കപ്പെടും. ഇന്ത്യയുടെ ചരിത്രം സംരക്ഷിക്കുന്നതിനും, പ്രത്യേകിച്ച് സ്വാതന്ത്ര്യസമരകാലത്ത്, ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.