सोमवार, दिसंबर 23 2024 | 01:06:42 AM
Breaking News
Home / Choose Language / Malayalam / IFFI 2024 : ആറ് സിനിമകൾ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൽ പ്രദർശിപ്പിക്കും

IFFI 2024 : ആറ് സിനിമകൾ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൽ പ്രദർശിപ്പിക്കും

Follow us on:

ഈ വർഷം ഐഎഫ്എഫ്ഐയിൽ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിലേക്ക്  ഔദ്യോഗികമായി  തിരഞ്ഞെടുത്ത ആറ് മികച്ച ചലച്ചിത്രങ്ങൾ  ഫിലിം ബസാർ പ്രഖ്യാപിച്ചു.

തിരഞ്ഞെടുത്ത സിനിമകൾ ഇവയാണ്:

1 ട്രിബെനി റായിയുടെ  ഷേപ്പ് ഓഫ് മോമോസ്   (നേപ്പാളി)

2. ശക്തിധർ ബിർ സംവിധാനം ചെയ്ത   ഗാങ്ശാലിക്   (ഗാങ്ശാലിക് – റിവർ ബേഡ് )(ബംഗാളി)

3. മോഹൻ കുമാർ വലശാലയുടെ  യെര മന്ദാരം (ദി റെഡ് ഹൈബിസ്കസ്)(തെലുങ്ക്)

4.  റിധം  ജാൻവെയുടെ  കാട്ടി റി റാട്ടി (ഹണ്ടേഴ്സ് മൂൺ )(ഗഡ്ഡി, നേപ്പാളി)

5. സിദ്ധാർത്ഥ് ബാദിയുടെ ഉമൽ (മറാത്തി)

6.വിവേക് കുമാറിന്റെ  ദി ഗുഡ്, ദി ബാഡ്, ദി ഹംഗ്രി  (ഹിന്ദി)

മുൻകാല മാതൃക പിന്തുടർന്ന്, ഈ വർഷവും വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് ഓൺലൈൻ, ഓഫ്‌ലൈൻ സെഷനുകൾ നടത്തും . വ്യത്യസ്‌ത   സംവേദന  രീതികൾ  ചലച്ചിത്ര നിർമ്മാതാക്കളെയും സംവിധായകരെയും  തത്സമയം ചർച്ചയിൽ പങ്കെടുക്കാനും  പോസ്റ്റ്-പ്രൊഡക്ഷൻ പിന്തുണ നേടുന്നതിനുള്ള വഴികൾ കണ്ടെത്താനും അനുവദിക്കുന്നു.

ഈ ആറ് സിനിമകളിൽ അഞ്ചെണ്ണം  വളർന്നുവരുന്ന യുവ  ചലച്ചിത്ര പ്രവർത്തകരുടെ  ആദ്യ ചിത്രങ്ങളാണ്. ഈ സിനിമകൾ വൈവിധ്യമാർന്ന ആഖ്യാന രീതികൾ പ്രദർശിപ്പിക്കുക മാത്രമല്ല, സാംസ്കാരിക വീക്ഷണങ്ങളുടെ സമ്പന്നമായ ഒരു ചിത്രത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്ഐ) ഈ മാസം 55-ാം വർഷത്തിലേക്ക് ചുവടുവെക്കുന്നു. യുവ സംവിധായകരെ കേന്ദ്രീകരിച്ച് അവരുടെ നൂതനമായ കഥപറച്ചിൽ രീതികളും  പുത്തൻ കാഴ്ചപ്പാടുകളും ഉയർത്തിക്കാട്ടിക്കൊണ്ട് ശ്രദ്ധേയമായ ഒരു ഇടപെടലാണ് മേള ലക്ഷ്യമിടുന്നത്

വർക്ക്സ് ഇൻ പ്രോഗ്രസ് (WIP) വിഭാഗം സർഗ്ഗാത്മകത വളർത്തുന്നതിനുള്ള IFFI യുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ പുതിയ തലമുറയിലെ കലാകാരന്മാരുടെ കണ്ണിലൂടെ സമകാലിക ജീവിതത്തിൻ്റെ സങ്കീർണ്ണതകളെ  വ്യത്യസ്തമായ പ്രേക്ഷകരിലേക്ക്  പ്രതിഫലിപ്പിക്കുന്ന കഥകൾ കേന്ദ്രീകരിക്കുന്നു. ഇത് സിനിമയ്ക്ക് ആവേശകരമായ സമയമാണ്. ഉയർന്നുവരുന്ന ഈ പ്രതിഭകളെ  ആഘോഷിക്കുന്നതിൽ ഫിലിം ബസാർ മുൻപന്തിയിലാണ്!

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …