ധാർമികതയാണ് ഇന്ത്യൻ സമൂഹത്തിൻ്റെ ആദർശമെന്ന് രാഷ്ട്രപതി പറഞ്ഞു. ചില വ്യക്തികൾ വസ്തുവകയും പണവും സ്വത്തുക്കളും ഒരു മികച്ച ജീവിതത്തിൻ്റെ മാനദണ്ഡമായി കണക്കാക്കാൻ തുടങ്ങുമ്പോൾ, അവർ ഈ ആദർശത്തിൽ നിന്ന് വ്യതിചലിച്ച് അഴിമതി പ്രവർത്തനങ്ങളിലേക്ക് തിരിയുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി ആത്മാഭിമാനത്തോടെ ജീവിക്കുന്നതാണ് സന്തോഷമെന്നും രാഷ്‌ട്രപതി പറഞ്ഞു
ഏതൊരു ജോലിയും ശരിയായ ചിന്തയോടെയും നിശ്ചയദാർഢ്യത്തോടെയും ചെയ്താൽ വിജയം സുനിശ്ചിതമാണെന്നും രാഷ്ട്രപതി പറഞ്ഞു. വൃത്തിഹീനത നമ്മുടെ നാടിൻ്റെ വിധിയാണെന്ന് ചിലർ കരുതി. എന്നാൽ ശക്തമായ നേതൃത്വവും രാഷ്ട്രീയ ഇച്ഛാശക്തിയും പൗരന്മാരുടെ സംഭാവനയും ശുചിത്വ മേഖലയിൽ നല്ല ഫലങ്ങൾ കൊണ്ടുവന്നു. അതുപോലെ അഴിമതി നിർമാർജനം അസാധ്യമെന്നു കരുതുന്ന ചിലരുടെ അശുഭാപ്തികരമായ മനോഭാവവും ശരിയല്ല. “അഴിമതിക്കെതിരായ സഹിഷ്ണുത ഇല്ലായ്മ ” എന്ന കേന്ദ്ര ഗവണ്മെന്റിന്റെ നയം അഴിമതിയെ വേരോടെ പിഴുതുമാറ്റുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഴിമതിക്കാർക്കെതിരെ സത്വര നിയമനടപടികൾ വളരെ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രവർത്തനത്തിലെ കാലതാമസമോ ദുർബല പ്രവർത്തനമോ അധാർമ്മികരായ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഓരോ പ്രവൃത്തിയെയും വ്യക്തിയെയും സംശയദൃഷ്ടിയോടെ കാണേണ്ടതില്ല എന്നതും ആവശ്യമാണ്. നാം ഇത് ഒഴിവാക്കണം. വ്യക്തിയുടെ അന്തസിന് പ്രാധാന്യം നൽകിക്കൊണ്ട് , ഒരു പ്രവൃത്തിയും ചെയ്യാൻ ദുരുദ്ദേശ്യത്തോടെ പ്രേരിപ്പിക്കരുത്. സമൂഹത്തിൽ നീതിയും സമത്വവും സ്ഥാപിക്കുക എന്നതായിരിക്കണം ഏതൊരു പ്രവർത്തനത്തിൻ്റെയും ലക്ഷ്യം എന്നും രാഷ്‌ട്രപതി പറഞ്ഞു