सोमवार, दिसंबर 23 2024 | 01:02:32 AM
Breaking News
Home / Choose Language / Malayalam / ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

Follow us on:

രാജ്യത്ത് നീലവിപ്ലവത്തിലൂടെ മത്സ്യബന്ധന മേഖലയെ സമഗ്രമായ രീതിയിൽ പരിവർത്തനം ചെയ്യുന്നതിനും സാമ്പത്തിക ഉയർച്ചയും അഭിവൃദ്ധിയും കൊണ്ടുവരുന്നതിലും കേന്ദ്ര  ഗവൺമെൻ്റ്  പ്രതിജ്ഞാബദ്ധമാണ് . കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം ,വിവിധ പദ്ധതികളിലൂടെ 38,572 കോടി രൂപയുടെ സഞ്ചിത നിക്ഷേപം പ്രഖ്യാപിച്ചു.

പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) അതിൻ്റെ തുടക്കം മുതൽ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ സുസ്ഥിരവും സാമ്പത്തികമായി ലാഭകരവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആധുനിക അക്വാകൾച്ചർ രീതികൾ, ഉപഗ്രഹ  അധിഷ്‌ഠിത നിരീക്ഷണം, സമീപകാലത്ത് ആരംഭിച്ച  മത്സ്യ ചരക്ക് നീക്കം , നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം എന്നിവയ്‌ക്കായുള്ള ഡ്രോൺ സാങ്കേതികവിദ്യയുടെ പര്യവേക്ഷണം എന്നിവ പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

 ഈ സാഹചര്യത്തിൽ, ഈ മേഖലയിലെ നിരവധി വെല്ലുവിളികൾക്ക് ഡ്രോണുകൾ നിരവധി പരിഹാരങ്ങൾ  വാഗ്ദാനം ചെയ്യുന്നു. ജലസാമ്പിളിംഗ്, രോഗങ്ങൾ തിരിച്ചറിയൽ, മത്സ്യ തീറ്റ പരിപാലനം എന്നിവയാണ് ഇതിലെ   നിർണായക മേഖലകൾ. അക്വാകൾച്ചർ ഫാമുകൾ കൈകാര്യം ചെയ്യുക, മത്സ്യ വിപണനം നിരീക്ഷിക്കുക, പ്രകൃതിദുരന്തങ്ങളിൽ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുക,  രക്ഷാപ്രവർത്തനം നടത്തുക എന്നിവയിലേക്കും ഇതിന്റെ  ഉപയോഗം നീളുന്നു .
കൃത്യമായ മത്സ്യബന്ധനം, സ്റ്റോക്ക് വിലയിരുത്തൽ തുടങ്ങിയ മറ്റ് പ്രധാന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും . ജലാന്തർ ഡ്രോണുകൾ പ്രകൃതിദത്ത ആവാസവ്യവസ്ഥയിലെ മത്സ്യ സ്വഭാവം നിരീക്ഷിക്കാനും ക്രമരഹിതമായ നീന്തൽ മാതൃകകൾ പോലുള്ള പ്രതികൂല ഘടകങ്ങളെ തിരിച്ചറിയാനും സഹായിക്കും

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിനു  കീഴിലെ ഫിഷറീസ് വകുപ്പ്,  2024 നവംബർ 8 ന് കേരളത്തിലെ കൊച്ചിയിൽ ICAR- സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI,  ഫിഷറീസ് ,അക്വാകൾച്ചർ  മേഖലയിലെ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രദർശനവും എന്ന വിഷയത്തിൽ  ശിൽപശാല സംഘടിപ്പിച്ചു. കേന്ദ്ര  ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ,വിശിഷ്ട വ്യക്തികൾ, ശാസ്ത്രജ്ഞർ, സംസ്ഥാന ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്ജ് സ്വാഗതം ചെയ്യുകയും ഏകദിന ശിൽപശാലയുടെ പശ്ചാത്തലം വിശദമാക്കുകയും  ചെയ്തു. മത്സ്യ ബന്ധന   മേഖലയിലെ വിവിധ പദ്ധതികളും സംരംഭങ്ങളും ചൂണ്ടിക്കാണിച്ച NFDB ചീഫ് എക്‌സിക്യൂട്ടീവായ ഡോ. ബി.കെ.ബെഹ്‌റ ,ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ പങ്കാളികളെ  പ്രോത്സാഹിപ്പിച്ചു

കഴിഞ്ഞ ദശകത്തിൽ  ഫിഷറീസ് വകുപ്പ് സ്വീകരിച്ച സംരംഭങ്ങളും, തന്ത്രപരമായ നിക്ഷേപങ്ങളും പുരോഗമന നയങ്ങളും മുൻനിർത്തി ഇന്ത്യയുടെ മത്സ്യമേഖലയുടെ ശ്രദ്ധേയമായ വളർച്ച  ഉദ്‌ഘാടന പ്രസംഗത്തിൽ കേന്ദ്ര  മന്ത്രി ശ്രീ ജോർജ് കുര്യൻ എടുത്തുപറഞ്ഞു. . അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു ഗ്രാമത്തിന് 2 കോടി രൂപ വീതം അനുവദിച്ചുകൊണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ) പ്രകാരം കാലാവസ്ഥമാറ്റത്തെ അതിജീവിക്കുന്ന 100 തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ വികസിപ്പിക്കുമെന്ന്  കേന്ദ്ര സഹമന്ത്രി പ്രഖ്യാപിച്ചു. മത്സ്യം ഉണക്കുന്ന യാർഡുകൾ, സംസ്‌കരണ കേന്ദ്രങ്ങൾ, അടിയന്തര രക്ഷാ സൗകര്യങ്ങൾ എന്നിവ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം മെച്ചപ്പെടുത്താനും കടൽപ്പായൽ കൃഷി, ഹരിത ഇന്ധന സംരംഭങ്ങൾ തുടങ്ങിയ കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികളെ പിന്തുണയ്‌ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. അക്വാകൾച്ചർ ഫാമുകളും ഫിഷറീസ് അടിസ്ഥാന സൗകര്യവും നിരീക്ഷിക്കുന്നതിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പങ്ക് മന്ത്രി എടുത്തുപറഞ്ഞു. തത്സമയ ട്രാക്കിംഗ്, കാലാവസ്ഥാ മുന്നറിയിപ്പ്, ആശയവിനിമയം എന്നിവയ്ക്കായി 364 കോടി രൂപ മുതൽമുടക്കിൽ ഒരു ലക്ഷം മത്സ്യബന്ധന യാനങ്ങളിൽ  ട്രാൻസ്‌പോണ്ടറുകൾ സജ്ജീകരിക്കാനുള്ള പദ്ധതി മന്ത്രി  വെളിപ്പെടുത്തി.

സമ്മേളനത്തെ അഭിസംബോധന ചെയ്ത  ഫിഷറീസ് വകുപ്പിൻ്റെ  ജോയിൻ്റ് സെക്രട്ടറി (മറൈൻ) ശ്രീമതി നീതു കുമാരി പ്രസാദ് , പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജനയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും മത്സ്യമേഖലയെ മെച്ചപ്പെടുത്താനുള്ള  ഫിഷറീസ് വകുപ്പിൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു  . ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിൽ സുസ്ഥിരമായ വികസനം കൈവരിക്കുന്നതിന് ഫിഷറീസ് വകുപ്പ് ,സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥിരമായി പ്രവർത്തിക്കുന്നതായി അവർ  ഊന്നിപ്പറഞ്ഞു. വിവിധ പദ്ധതികളിലൂടെ, മത്സ്യ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വിഭവ പരിപാലനപ്രവർത്തനം  മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ  അവതരിപ്പിച്ചു. ഇതിന് അനുസൃതമായി   എൻഎഫ്‌ഡിബിയുമായി സഹകരിച്ച് മത്സ്യ ബന്ധന വകുപ്പ് ,കൊൽക്കത്തയിലെ ബരാക്‌പൂരിലെ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഐഎഫ്ആർഐ), ബീഹാറിലെ പട്‌നയിലെ ഗ്യാൻ ഭവൻ എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിച്ചു.

 മാരികൾച്ചർ വിഭാഗത്തിന്റെയും  ഐറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന  സ്റ്റാർട്ടപ്പിന്റെയും മേധാവി ഡോ. വി വി സുരേഷ്, ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗത്തെക്കുറിച്ചും മത്സ്യമേഖലയിലെ വെല്ലുവിളികളെക്കുറിച്ചും അവരണം നടത്തി .  തുടർന്ന്,സുസ്ഥിരമായ അക്വാകൾച്ചർ സമ്പ്രദായങ്ങളെ പിന്തുണയ്‌ക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത പ്രത്യേകം രൂപപ്പെടുത്തിയ മത്സ്യ തീറ്റയായ “കാഡൽമിൻ ബിഎസ്എഫ് പിആർഒ” കർഷകർക്ക് വിതരണം ചെയ്തു . കൂടാതെ, സമുദ്ര മത്സ്യ മൈക്രോബയോം, ന്യൂട്രിജെനോമിക്സ് മേഖലയിലെ പ്രധാന മുന്നേറ്റങ്ങളും സംഭാവനകളും എടുത്തുകാണിച്ചുകൊണ്ട് “ഇജി സൈലാസ് സെൻ്റർ ഓഫ് എക്സലൻസ് ആൻഡ് ഇന്നൊവേഷൻ” എന്ന പേരിൽ ഒരു കൈപ്പുസ്തകം   പുറത്തിറക്കി. കൂടാതെ, രാജ്യത്തുടനീളമുള്ള സമുദ്ര ശാസ്ത്ര  അക്കാദമിക ഗവേഷക സമൂഹത്തിനിടയിൽ സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ) ദേശീയ സിമ്പോസിയത്തിൻ്റെ ഔദ്യോഗിക സമാരംഭവും ഇതോടൊപ്പം നിർവഹിച്ചു .

മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ 2024 നവംബർ 8-ന് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (സിഫ്‌നെറ്റ്) ഷിപ്പിംഗ് ഡയറക്ട്രേറ്റ് ജനറലിന്റെ സാങ്കേതിക പിന്തുണയോടെ  ഒരു ഏകദിന സംവേദനാത്മക ശില്പശാലയും  സംഘടിപ്പിച്ചു  .   ഇന്ത്യൻ രജിസ്ട്രി ഓഫ് ഷിപ്പിംഗ് (IRS), ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCl),എന്നിവയിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു .

ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ഈ ശില്പശാല , നൂതന സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു സവിശേഷമായ വേദി  നൽകുകയും  മത്സ്യബന്ധന മേഖലയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്തു നിരവധി  മത്സ്യത്തൊഴിലാളികളും ശാസ്ത്രജ്ഞർ, സംരംഭകർ, വിദ്യാർത്ഥികൾ, മറ്റ് പ്രതിനിധികൾ എന്നിവരും  പരിപാടിയിൽ പങ്കെടുത്തു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …