പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആചാര്യ കൃപലാനിയുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ അഗ്രഗണ്യനായ വ്യക്തിയായും ബുദ്ധിയുടെയും സമഗ്രതയുടെയും ധീരതയുടെയും ആള്‍രൂപമായും അദ്ദേഹത്തെ അനുസ്മരിച്ച ശ്രീ മോദി, സമൃദ്ധവും ശക്തവും, ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ശാക്തീകരിക്കപ്പെടുന്നതുമായ ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു.
”ആചാര്യ കൃപലാനിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഉന്നതനായ വ്യക്തിത്വവും ബുദ്ധിയുടെയും സമഗ്രതയുടെയും ധീരതയുടെയും ആള്‍രൂപവുമായിരുന്നു അദ്ദേഹം. ജനാധിപത്യ മൂല്യങ്ങളോടും സാമൂഹിക നീതിയുടെ തത്വങ്ങളോടും അദ്ദേഹം അഗാധമായ പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിരുന്നു.
അനീതിക്കെതിരെ പോരാടാന്‍ ആചാര്യ കൃപലാനി ഭയപ്പെട്ടിരുന്നില്ല. സമൃദ്ധവും ശക്തവും, ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ശാക്തീകരിക്കപ്പെടുന്നതുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മഹത്തായ ദര്‍ശനം നിറവേറ്റുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു”- എക്സ് പോസ്റ്റില്‍ ശ്രീ മോദി കുറിച്ചു.