सोमवार, दिसंबर 23 2024 | 06:26:51 AM
Breaking News
Home / Choose Language / Malayalam / ഡിജിറ്റൽ ഉൾപ്പെടുത്തൽ പ്രവർത്തനങ്ങൾ : പൗര കേന്ദ്രീകൃത സേവന വിതരണത്തിൽ പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ നേതൃത്വം നൽകുന്നു; ഡിജിറ്റൽ സംയോജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വെബിനാർ

ഡിജിറ്റൽ ഉൾപ്പെടുത്തൽ പ്രവർത്തനങ്ങൾ : പൗര കേന്ദ്രീകൃത സേവന വിതരണത്തിൽ പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ നേതൃത്വം നൽകുന്നു; ഡിജിറ്റൽ സംയോജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വെബിനാർ

Follow us on:

പഞ്ചായത്തി രാജ് മന്ത്രാലയവും (MoPR) ഭരണപരിഷ്കാര, പൊതു പരാതി പരിഹാര വകുപ്പും (DARPG) സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഇ – ഗവേണൻസ് വെബിനാർ പരമ്പരയ്ക്ക് (NeGW 2023–24) കീഴിൽ  2024 നവംബർ 11-ന് “പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ നൽകുന്ന പൗര കേന്ദ്രീകൃത സേവനങ്ങൾ” എന്ന വിഷയത്തിൽ പ്രത്യേക വെബിനാർ നടന്നു. ഗ്രാമീണ ഇന്ത്യയിലെ സേവന വിതരണം വർദ്ധിപ്പിക്കുന്നതിൽ ഡിജിറ്റൽ പരിഹാരങ്ങളുടെ പരിവർത്തന സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു സുപ്രധാന വേദിയായി ഈ വെബിനാർ മാറി.ഗ്രാമീണ സമൂഹങ്ങൾക്കായി എല്ലാവരെയും ഉൾക്കൊള്ളുന്നതും ലഭ്യമായതും പൗര കേന്ദ്രീകൃതവുമായ ഒരു ഭരണ മാതൃക സൃഷ്ടിക്കുന്നതിൽ വെബിനാർ പ്രത്യേക ഊന്നൽ നൽകി.

 രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും പഞ്ചായത്തീരാജ് സ്ഥാപന പ്രതിനിധികളിൽ നിന്നും വ്യാപകമായ പങ്കാളിത്തം പരിപാടിയിൽ ദൃശ്യമായിരുന്നു .
 ഗ്രാമീണ സേവന വിതരണം കാര്യക്ഷമമാക്കുന്നതിൽ ഡിജിറ്റൽ സംയോജനത്തിൻ്റെ പ്രധാന പങ്ക് പഞ്ചായത്ത് രാജ് മന്ത്രാലയ സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് എടുത്തുപറഞ്ഞു .ഗ്രാമീണ പൗരന്മാർക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നതിനായി ഏകീകൃത, ബഹു പോർട്ടൽ സംവിധാനങ്ങളിലൂടെ പഞ്ചായത്തി രാജ് സ്ഥാപനങ്ങളെ (പിആർഐ) ശാക്തീകരിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്തീരാജ് സംവിധാനത്തിൻ്റെ അടിത്തറയെന്ന നിലയിൽ പൗര കേന്ദ്രീകൃത ഭരണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഡിഎആർപിജി സെക്രട്ടറി ശ്രീ വി. ശ്രീനിവാസ് പ്രത്യേക വെബിനാർ ആരംഭിച്ചു . ഗ്രാമീണ ജനതയ്ക്ക് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ സുപ്രധാന പങ്കിനെയും കർണാടകത്തിലെ പഞ്ചമിത്ര, ഗുജറാത്തിലെ ഇ സേവ, കേരളത്തിലെ ഐഎൽജിഎംഎസ് എന്നിവയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ ഫലപ്രദമായ ഡിജിറ്റൽ ഭരണത്തിനുള്ള അംഗീകൃത സംരംഭങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള ഡിജിറ്റൽ ഭരണത്തിൻ്റെ അടിസ്ഥാന ഘടകമായ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക്, സുതാര്യതയും പ്രവേശനക്ഷമതയും പൗരന്മാർക്ക് നേരിട്ടുള്ള സേവന വ്യവസ്ഥയും എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ മാതൃകകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് രാജ് മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി (ഗവേണൻസ്) ശ്രീ അലോക് പ്രേം നഗർ ഗ്രാമീണ പൗരന്മാർക്ക് സർട്ടിഫിക്കേഷനുകൾ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ആനുകൂല്യങ്ങൾ പോലുള്ള അവശ്യ സേവനങ്ങൾ സുഗമമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള 2021 ലെ സിറ്റിസൺ ചാർട്ടർ കാമ്പെയ്ൻ ഉൾപ്പെടെയുള്ള മന്ത്രാലയത്തിൻ്റെ സമീപകാല ഡിജിറ്റൽ മുന്നേറ്റങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു.
കേരള പ്രിൻസിപ്പൽ സെക്രട്ടറി (പഞ്ചായത്തി രാജ്) ശ്രീമതി ശർമിള മേരി ജോസഫ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് തലത്തിലെ ഫലപ്രദമായ സേവന വിതരണത്തെക്കുറിച്ചുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ പങ്കിട്ടു.
  കർണാടക, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ ഗ്രാമീണ തദ്ദേശ സ്ഥാപന സംവിധാനങ്ങളിൽ നിന്ന് മികച്ച രീതികൾ സ്വീകരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഭരണവും സേവന കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …