गुरुवार, नवंबर 14 2024 | 10:21:54 AM
Breaking News
Home / Choose Language / Malayalam / ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് നിരന്തര പ്രചോദനം; കേരളത്തിനും മേഘാലയയ്ക്കും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള ഗ്രാൻ്റുകൾ അനുവദിച്ചു

ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് നിരന്തര പ്രചോദനം; കേരളത്തിനും മേഘാലയയ്ക്കും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള ഗ്രാൻ്റുകൾ അനുവദിച്ചു

Follow us on:

2024–25 സാമ്പത്തിക വർഷത്തിൽ, പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ (XV FC) ശുപാർശ പ്രകാരം  അൺടൈഡ് ഗ്രാൻ്റുകളുടെ രണ്ടാം ഗഡുവായ 266.80 കോടി രൂപ കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ  അനുവദിച്ചു. ഗ്രാന്റിനർഹതയുള്ള സംസ്ഥാനത്തെ  14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും  941 ഗ്രാമപഞ്ചായത്തുകൾക്കുമാണ് ഫണ്ടുകൾ ലഭിക്കുക.  ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഭാരത സർക്കാരിന്റെ പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെയും ജലശക്തി മന്ത്രാലയത്തിന്റെയും (കുടിവെള്ള, ശുചിത്വ വകുപ്പ്) ശുപാർശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക്  XV–FC ഗ്രാൻ്റുകൾ അനുവദിച്ചത്. തുടർന്ന് ധമന്ത്രാലയം ഫണ്ട് ലഭ്യമാക്കുന്നു. ശുപാർശ ചെയ്യുന്ന ഗ്രാൻ്റുകൾ ഒരു സാമ്പത്തിക വർഷത്തിൽ 2 ഗഡുക്കളായാണ് നൽകുന്നത്.മേഘാലയയിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കായി, 2021–22 സാമ്പത്തിക വർഷത്തിലെ അൺടൈഡ് ഗ്രാൻ്റുകളുടെ ആദ്യ ഗഡു 27.00 കോടി രൂപയാണ് അനുവദിച്ചത്.
ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന അൺടൈഡ് ഗ്രാൻ്റുകൾ, ഭരണഘടനയുടെ പതിനൊന്നാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ഇരുപത്തൊമ്പത് (29) വിഷയങ്ങളിൽ, ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെയുള്ള പ്രാദേശികാധിഷ്ഠിത ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ (എ) ശുചീകരണ പ്രവർത്തനങ്ങൾ, വെളിയിട വിസർജ്ജന മുക്ത  (ഒഡിഎഫ്) പദവി നിലനിർത്തൽ, ഗാർഹിക മാലിന്യ സംസ്കരണം, മനുഷ്യ മാലിന്യ സംസ്കരണം, ഖരമാലിന്യ സംസ്ക്കരണം എന്നിവ ഉൾപ്പടെയുള്ള അവശ്യ സേവനങ്ങൾക്കായി ടൈഡ് ഗ്രാൻ്റുകളാണ് ലഭിക്കുന്നത്. മഴവെള്ള സംഭരണം, ജല പുനരുപയോഗ സംരംഭങ്ങൾ എന്നിവയ്‌ക്കൊപ്പം കുടിവെള്ള വിതരണം എന്നിവയ്ക്കും ടൈഡ് ഗ്രാൻ്റുകൾ
പ്രയോജനപ്പെടുത്താവുന്നതാണ്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ (XV FC) ഗ്രാൻ്റുകളുടെ രൂപത്തിൽ ഫണ്ടനുവദിച്ച് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ (PRI) / ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾ (RLB) എന്നിവയെ ശാക്തീകരിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ഗ്രാമീണ പ്രാദേശിക സ്വയം ഭരണം ശക്തിപ്പെടുത്തുകയാണ്. PRI / RLB-കളെ കൂടുതൽ കാര്യക്ഷമവും ഉത്തരവാദിത്തപൂർണ്ണവും സ്വാശ്രയവുമാക്കുന്നതിന് ഈ ഫണ്ടുകൾ സഹായകമാണ്. ഗ്രാമീണ മേഖലകളിലുടനീളം സുസ്ഥിര വികസനം ഇതിലൂടെ സാധ്യമാകും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്’ ദർശനവുമായി ചേർന്നുപോകുന്ന ഈ സംരംഭം എല്ലാവരുടെയും പുരോഗതിയും പങ്കാളിത്ത ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ …