बुधवार, नवंबर 27 2024 | 05:58:34 PM
Breaking News
Home / Choose Language / Malayalam / ‘IFFiesta:’ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കലയുടെയും സംസ്‌കാരത്തിൻ്റെയും മേമ്പൊടിയുമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ; IFFI 2024-ൽ ഇന്ത്യയിലെമ്പാടുമുള്ള 110 കലാകാരന്മാർ നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കുന്നു

‘IFFiesta:’ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കലയുടെയും സംസ്‌കാരത്തിൻ്റെയും മേമ്പൊടിയുമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ; IFFI 2024-ൽ ഇന്ത്യയിലെമ്പാടുമുള്ള 110 കലാകാരന്മാർ നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കുന്നു

Follow us on:

ഭാരത സർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (CBC) സഫർനാമ എന്ന പേരിൽ ഒരു മൾട്ടിമീഡിയ പ്രദർശനമൊരുക്കുന്നു. ഒപ്പം ഗോവ, പനാജിയിലെ കല അക്കാദമിയുടെ സോംഗ് ആൻഡ് ഡ്രാമ ഡിവിഷനിലെ കലാകാരന്മാർ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കുന്നു. IFFI 2024 ലെ  ‘IFFiesta’ യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘സഫർനാമ: ഇന്ത്യൻ സിനിമയുടെ പരിണാമം’ എന്ന മൾട്ടിമീഡിയ പ്രദർശനം, അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ (IFFI-2024-ൽ) കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും പ്രമുഖ ചലച്ചിത്ര നടനും നിർമ്മാതാവുമായ അക്കിനേനി നാഗാർജുന റാവുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.

CBC യുടെ സഫർനാമ: 55-ാമത് IFFI യുടെ സാംസ്‌കാരിക മാമാങ്കം

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി IFFI 2024 ഇന്ത്യൻ സിനിമാ ഇതിഹാസങ്ങളായ രാജ് കപൂർ, മുഹമ്മദ് റാഫി, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു എന്നിവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. 3000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ  രൂപകല്പന ചെയ്ത പ്രദർശനത്തിലൂടെയും, സന്ദർശകർക്ക് ഇമ്മേഴ്‌സീവ് സിനിമാറ്റിക് അനുഭവം പകർന്നു നൽകിയ വെർച്വൽ റിയാലിറ്റി പാനലുകളിലൂടെയും CBC പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. ഇന്ത്യയുടെ സമ്പന്നമായ ചലച്ചിത്ര പാരമ്പര്യവും ചരിത്രവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൾട്ടിമീഡിയ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ആകർഷകമായ സാംസ്കാരിക പരിപാടികളുടെ പരമ്പരയിലൂടെ, ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള നാടോടി, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ IFFI 2024 ൻ്റെ വിവിധ വേദികളിൽ അവതരിപ്പിക്കുന്നു, രാജ്യത്തിൻ്റെ ഊർജ്ജസ്വലമായ പാരമ്പര്യവും  കലാ പൈതൃകവും ഇതിലൂടെ ആഘോഷിക്കപ്പെടുന്നു. ഓരോ നൃത്തരൂപവും ഒരു സവിശേഷമായ കഥ പറയുകയും അതത് പ്രദേശത്തെ പ്രാദേശിക ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആത്മീയത എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു. IFFI യിലെത്തിയ ചലച്ചിത്രപ്രേമികളെ സംബന്ധിച്ചിടത്തോളം ദൃശ്യപരവും കലാപരവുമായ മികച്ച ഒരു അനുഭവമാണിത്.

വൈവിധ്യമാർന്ന പ്രാദേശിക നൃത്ത ശൈലികളെ പ്രതിനിധീകരിച്ച് രാജ്യത്തുടനീളമുള്ള 110-ലധികം പ്രതിഭാധനരായ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കുന്നു.

ഗുവാഹത്തി, ഹൈദരാബാദ്, ഭുവനേശ്വർ, ജമ്മു, ചെന്നൈ, ഹിമാചൽ പ്രദേശ്, ബെംഗളൂരു, പൂനെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ വിവിധ CBC മേഖലാ ഓഫീസുകളാണ് കലാപ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്.

ഇനിപ്പറയുന്ന കലാപ്രകടനങ്ങൾ പരിപാടിയിൽ ഉൾപ്പെടുന്നു:

CBC ഗുവാഹത്തിയുടെ ആഭിമുഖ്യത്തിൽ – അസമിലെ സത്രിയ, ഭോർത്താൽ, ദേവധാനി, ബിഹു നൃത്തം
CBC ഹൈദരാബാദിന്റെ ആഭിമുഖ്യത്തിൽ – തെലങ്കാനയിലെ ഗുസ്സാഡി നൃത്തം
CBC ഭുവനേശ്വറിന്റെ ആഭിമുഖ്യത്തിൽ – ഒഡീഷയിലെ ഒഡീസി

CBC ജമ്മു മേഖലയുടെ ആഭിമുഖ്യത്തിൽ –  കാശ്മീരിലെ റൗഫ്

CBC ചെന്നൈയുടെ ആഭിമുഖ്യത്തിൽ – തമിഴ്‌നാട്ടിലെ കരകാട്ടം
CBC കേരളയുടെ ആഭിമുഖ്യത്തിൽ – കേരളത്തിലെ മോഹിനിയാട്ടം
CBC ഹിമാചലിന്റെ ആഭിമുഖ്യത്തിൽ – ഹിമാചൽ പ്രദേശിലെ ഷിർമോർ നാട്ടി, ദഗ്യാലി, ദീപ് നൃത്തം
CBC ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ – കർണാടകയിലെ ജോഗതിയും, ദീപം നൃത്തവും
CBC പൂനെയുടെ ആഭിമുഖ്യത്തിൽ – മഹാരാഷ്ട്രയിലെ ലാവ്‌നി നൃത്തവും മുജ്‌റയും
CBC ഡൽഹിയുടെ ആഭിമുഖ്യത്തിൽ – രാജസ്ഥാനിലെ ചെരി, കൽബെലിയ നൃത്തങ്ങളും ബിഹാറിലെ  ഝിഝിയ നൃത്തവും

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി വിവിധ സംസ്ഥാനങ്ങൾക്ക് ദുരന്ത ലഘൂകരണത്തിനും ശേഷി വികസന പദ്ധതികൾക്കുമായി 1115.67 കോടി രൂപ അനുവദിച്ചു

കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി, വിവിധ സംസ്ഥാനങ്ങൾക്ക് ദുരന്ത ലഘൂകരണത്തിനും ശേഷി …