मंगलवार, दिसंबर 03 2024 | 01:52:28 AM
Breaking News
Home / Choose Language / Malayalam / ഭിന്നശേഷിക്കാർക്കായി ഓൺലൈൻ കൺസഷൻ ഐഡൻ്റിറ്റി കാർഡ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവെ

ഭിന്നശേഷിക്കാർക്കായി ഓൺലൈൻ കൺസഷൻ ഐഡൻ്റിറ്റി കാർഡ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവെ

Follow us on:

ഭിന്നശേഷിക്കാരായ യാത്രക്കാരുടെ  സൗകര്യാർത്ഥം  കൺസഷൻ ഐഡൻ്റിറ്റി കാർഡുകളുടെ ഡിജിറ്റൽ രൂപം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മുഴുവൻ പ്രക്രിയയും ഇപ്പോൾ ഓൺലൈനായി പൂർത്തിയാക്കാൻ കഴിയുന്നതിനാൽ, റെയിൽവേ ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ട ആവശ്യകത ഈ സംരംഭം ഒഴിവാക്കുന്നു.

പ്രധാന സവിശേഷതകൾ

1.  എളുപ്പത്തിലുള്ള ലഭ്യത: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ഇപ്പോൾ ഓൺലൈനായി അവരുടെ കൺസഷൻ ഐഡൻ്റിറ്റി കാർഡുകൾക്കായി അപേക്ഷിക്കാനും പുതുക്കാനും കഴിയും.

2. സമഗ്രമായ കവറേജ്: ഇന്ത്യൻ റെയിൽവേയുടെ എല്ലാ ഡിവിഷനുകളിലും ഈ സംരംഭം നടപ്പിലാക്കുന്നു, ഇത് ഒരു പാൻ-ഇന്ത്യ സർവീസാക്കി മാറ്റുന്നു.

3. ലളിതമായ അപേക്ഷാ പ്രക്രിയ: യാത്രക്കാർ ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്‌താൽ മതി. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഡിജിറ്റൽ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

4. മെച്ചപ്പെടുത്തിയ ടിക്കറ്റ് ബുക്കിംഗ് സൗകര്യം:

റിസർവ് ചെയ്ത ടിക്കറ്റുകൾ: ടിക്കറ്റ് കൗണ്ടറുകളിലോ IRCTC വെബ്സൈറ്റിലോ/ആപ്പിലോ ബുക്ക് ചെയ്യാം.

റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ: ടിക്കറ്റ് കൗണ്ടറുകൾ വഴിയോ മൊബൈൽ ആപ്പിലെ UTS വഴിയോ എടുക്കാം.

യോഗ്യതാ മാനദണ്ഡം

ഭിന്നശേഷിക്കാരായ യാത്രക്കാരുടെ ഇനിപ്പറയുന്ന വിഭാഗങ്ങൾ ടിക്കറ്റ് ഇളവിന് യോഗ്യരാണ്:

1. പൂർണമായി കാഴ്ച വൈകല്യമുള്ള വ്യക്തികൾ.2.  സഹായി ആവശ്യമായ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾ.
3. പൂർണ്ണമായി കേൾവി, സംസാര വൈകല്യമുള്ള വ്യക്തികൾ (സംയോജിച്ച്).
4. സഹായി ആവശ്യമുള്ള അസ്ഥിരോഗ വൈകല്യമുള്ള/പാരാപ്ലീജിക് വ്യക്തികൾ.

പ്രക്രിയയുടെ ഘട്ടങ്ങൾ

1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://divyangjanid.indianrail.gov.in.
2. ഒരു പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യുക (ആദ്യമായി അപേക്ഷിക്കുകയാണെങ്കിൽ).
3. കൺസഷൻ സർട്ടിഫിക്കറ്റ് നൽകുന്ന ആശുപത്രി നിലനിൽക്കുന്ന സംസ്ഥാനവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും അടക്കമുള്ള വിശദാംശങ്ങൾ കൃത്യമായി സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക.
4. ഭിന്നശേഷി സർട്ടിഫിക്കറ്റ്, കൺസഷൻ സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, ഫോട്ടോ ഐഡി, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
5. അപേക്ഷ ഓൺലൈനായി സമർപ്പിക്കുക.

വിശദമായ നിർദ്ദേശങ്ങൾക്കായി, ഒരു ഉപയോക്തൃ മാനുവൽ വെബ്സൈറ്റിൽ ലഭ്യമാണ്.

ഗവൺമെന്റ് അംഗീകൃത ആശുപത്രി നൽകുന്ന ഭിന്നശേഷി, കൺസഷൻ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ, പാസ്‌പോർട്ട്, പാൻ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ സമാനമായത്) എന്നിവയാണ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ.

പ്രശ്‌നങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് https://pgportal.gov.in വഴിയോ പ്രൊഫൈലിലെ ഫീഡ്‌ബാക്ക് സംവിധാനം വഴിയോ പരാതികൾ സമർപ്പിക്കാം.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …