सोमवार, नवंबर 25 2024 | 11:41:52 AM
Breaking News
Home / Choose Language / Malayalam / തപാൽ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല ഫിലാറ്റലി എക്സിബിഷൻ

തപാൽ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല ഫിലാറ്റലി എക്സിബിഷൻ

Follow us on:

2024  നവംബർ 6 ,7 തീയതികളിലായി ആലുവ മുനിസിപ്പൽ ടൗൺഹാളിൽ  തപാൽ വകുപ്പ് ജില്ലാതല  ഫിലാറ്റലി എക്സിബിഷൻ ‘പെരിയാർ പെക്സ്  2024 ‘ സംഘടിപ്പിക്കുന്നു .  ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽവിവിധ കാലങ്ങളിൽ ആയി പ്രസിദ്ധീകരിച്ച സ്റ്റാമ്പുകളുടെ അപൂർവ ശേഖരങ്ങൾ വിദഗ്ദ്ധരായ ഫിലാറ്റലിസ്റ്റുകൾ   ഈ ദിവസങ്ങളിൽ പ്രദര്ശനത്തിന് ഒരുക്കുന്നു .
എക്സിബിഷൻ  ഉത്ഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ എം . ഒ . ജോൺ നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ സിഎംഫ്ആർഐ യുടെ മുൻകാല ഡയറക്ടർമാരായ ഡോ. സയ്യദ് സഹൂർ കാസിം, ഡോ .എൻ കേശവപ്പണിക്കർ എന്നിവരുടെ പേരിലുള്ള സ്പെഷ്യൽ കവറിൻറെ പ്രകാശനകർമം ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ ജെ ടി വെങ്കടേശ്വരലു IPOS നടത്തി സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്ജിന് കൈമാറും . മധ്യ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ സയീദ് റഷീദ് IPOS മധ്യ മേഖല പോസ്റ്റൽ സർവീസ് ഡയറക്ടർ ശ്രീ എൻ  ആർ ഗിരി, സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് , പ്രശസ്ത ഫിലാറ്റലിസ്റ്റ് ശ്രീ സി കെ ശശിധരൻ ,ആലുവ പോസ്റ്റൽ ഡിവിഷൻ വകുപ്പ് മേധാവി ശ്രീമതി ജിസ്സി ജോർജ് ,  എറണാകുളം പോസ്റ്റൽ ഡിവിഷൻ വകുപ്പ് മേധാവി ശ്രീ സയ്യദ് അൻസാർ , എറണാകുളം ആർ എം എസ് ഡിവിഷൻ മേധാവി ശ്രീ ശിവദാസൻ പി കെ , മധ്യ മേഖല ഫിലാറ്റലി  അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി വി അമ്പിളി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതർ  ആയിരിക്കും .

നവംബർ 6 , 7  തിയതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രദർശനം കാണാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും . പ്രവേശനം സൗജന്യമായിരിക്കും .പ്രദര്ശനത്തിനോട് അനുബന്ധിച്ചു 300 രൂപ നിരക്കിൽ സ്വന്തം ഫോട്ടൊ പതിപ്പിച്ച സ്റ്റാമ്പുകൾ പ്രിൻറ് ചെയ്യുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും . സ്റ്റാമ്പ് ശേഖരണത്തിൻറെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കുന്നതിനും സ്റ്റാമ്പ് ശേഖരണം ഒരു ഹോബി ആയി വളർത്തുന്നതിനും ഈ അവസരം  ഉപയോഗപ്പെടുത്താം. വിവരങ്ങൾക്ക് ആലുവ പോസ്റ്റൽ സൂപ്രണ്ട് ഓഫീസുമായി (നമ്പർ : 0484 2624408 , 0484  2620570) ബന്ധപ്പെടാവുന്നതാണ്.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ന്യൂഡൽഹിയിൽ ദേശീയ സഹകരണ വികസന കോർപ്പറേഷൻ്റെ (എൻസിഡിസി) 91-ാമത് ജനറൽ കൗൺസിൽ യോഗത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു

ദേശീയ സഹകരണ വികസന കോർപ്പറേഷൻ്റെ (എൻസിഡിസി) 91-ാമത് ജനറൽ കൗൺസിൽ യോഗത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ്  മന്ത്രി ശ്രീ …