गुरुवार, नवंबर 14 2024 | 09:23:41 PM
Breaking News
Home / Choose Language / Malayalam / ഗോവയിൽ ‘ഡേ അറ്റ് സീ’ പരിപാടിയില്‍ പങ്കെടുത്ത് രാഷ്ട്രപതി

ഗോവയിൽ ‘ഡേ അറ്റ് സീ’ പരിപാടിയില്‍ പങ്കെടുത്ത് രാഷ്ട്രപതി

Follow us on:

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 7, 2024) ഗോവയിൽ ‘ഡേ അറ്റ് സീ’ പരിപാടിയിൽ  പങ്കെടുത്തു. മിഗ്-29K യുദ്ധവിമാനത്തിന്റെ പറന്നുയരലും തിരിച്ചിറങ്ങലും,   യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈൽ പ്രയോഗങ്ങള്‍,  അന്തർവാഹിനി അഭ്യാസപ്രകടനങ്ങള്‍ എന്നിവയടക്കം നിരവധി നാവിക അഭ്യാസപ്രകടനങ്ങള്‍ക്ക് ഐഎൻഎസ് വിക്രാന്ത്  കപ്പലിലെ ‘ഡേ അറ്റ് സീ’  പരിപാടിയില്‍ അവര്‍ സാക്ഷ്യം വഹിച്ചു. ഇന്ത്യൻ നാവികസേനയുടെ പങ്കും പ്രവര്‍ത്തനഘടനയും ആശയങ്ങളും  രാഷ്ട്രപതിയോട് വിശദീകരിച്ചു. ഐഎൻഎസ് വിക്രാന്തിന്റെ ജീവനക്കാരുമായും അവർ ആശയവിനിമയം നടത്തി.

ഇന്ത്യയ്ക്ക് ആയിരക്കണക്കിന് വർഷത്തെ സമ്പന്നമായ സമുദ്ര ചരിത്രമുണ്ടെന്ന് എല്ലാ സമുദ്ര നാവിക കേന്ദ്രങ്ങളിലേക്കും പ്രക്ഷേപണം ചെയ്ത നാവികസേനയോടുള്ള അഭിസംബോധനയില്‍ രാഷ്ട്രപതി പറഞ്ഞു. അനുകൂല സമുദ്ര ഭൂമിശാസ്ത്രത്താലും രാജ്യം അനുഗ്രഹീതമാണ്. 7500 കിലോമീറ്ററിലധികം ദൈര്‍ഘ്യമേറിയ തീരപ്രദേശമുള്ള ഇന്ത്യയുടെ സമുദ്ര ഭൗമഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പ്രാദേശിക സമ്പര്‍ക്കത്തിനും തന്ത്രപരമായ സ്വാധീനത്തിനും നിരവധി അവസരങ്ങൾ നൽകുന്നു. ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള നമ്മുടെ യാത്രയിൽ നാം പ്രയോജനപ്പെടുത്തേണ്ട ഒരു വലിയ സമുദ്രസാധ്യതയുണ്ട്.

സമുദ്രമേഖലയിലുള്‍പ്പെടെ ആഗോള ഭൗമ-രാഷ്ട്ര സുരക്ഷാ രംഗങ്ങളിലെ അസ്ഥിരത,  പ്രാദേശികതലത്തിലും അതിനപ്പുറവും ദേശീയ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി  നാവികസേനയെ ശക്തിപ്പെടുത്തുന്നത് തുടരാന്‍ നമ്മോട് ആവശ്യപ്പെടുന്നതായി രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ സന്നദ്ധതയുടെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും ഫലമായാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രാജ്യം സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പാക്കിയത്. ഐഎൻഎസ് വിക്രാന്തിന്റെ രംഗപ്രവേശവും പ്രവര്‍ത്തന സജ്ജീകരണവും, ഇന്ത്യയുടെ രണ്ടാമത്തെ ആണവോര്‍ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിന്റെ കമ്മീഷനിങ്, നൂതന മുൻനിര യുദ്ധക്കപ്പലുകളും അത്യാധുനിക നാവിക അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തല്‍ എന്നിവയിലൂടെ ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് കാര്യമായ ഉത്തേജനം ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഈ നേട്ടങ്ങൾ പ്രബലമായ പ്രാദേശിക ശക്തിയെന്ന ഇന്ത്യയുടെ പദവിയ്ക്ക് കരുത്തേകി.

എല്ലാ പദവികളിലും പ്രവര്‍ത്തനങ്ങളിലും സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുമപ്പുറം വനിതാ നാവിക സൈനികരുടെ  സമ്പൂർണ്ണ സൈനിക സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ ഇന്ത്യൻ നാവികസേന നടപടി സ്വീകരിച്ചതില്‍ സന്തോഷം രേഖപ്പെടുത്തുന്നതായി  രാഷ്ട്രപതി പറഞ്ഞു. ആദ്യ വനിതാ കമാൻഡിങ് ഓഫീസറെ ഒരു യുദ്ധക്കപ്പലിലാണ് ഇന്ത്യൻ നാവികസേന നിയോഗിച്ചത്. നാവികസേനാ വിമാനങ്ങൾ പറത്താന്‍ വനിതകളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റിനെയും  ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചു. ലിംഗസമത്വവും ഉള്‍ച്ചേര്‍ക്കലും  പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളിൽ ഈ നേട്ടങ്ങൾ നിർണായകമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ …