കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER TVM) പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി മുതൽ ആരംഭിക്കുന്ന സെഷനു വേണ്ടിയുള്ള അപേക്ഷ 2024 നവംബർ 17 വരെ ഓൺലൈൻ പോർട്ടൽ (www.iisertvm.ac.in) വഴി സമർപ്പിക്കാം. തിരുവനന്തപുരത്തെ IISER- ൽ ഇനിപ്പറയുന്ന വിഷയങ്ങളിലും സെൻ്ററുകളിലും പിഎച്ച്.ഡി ഒഴിവുകൾ ഉണ്ട്: ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഡാറ്റ സയൻസ്, എർത്ത്, എൻവയോൺമെൻറൽ ആൻഡ് സസ്റ്റൈനബിലിറ്റി സയൻസസ് (EESS), സെൻറർ ഓഫ് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് (CHPC), സെൻ്റർ ഓഫ് അഡ്വാൻസ്സ് മെറ്റീരിയൽസ് റിസർച്ച് വിത്ത് ഇൻ്റർനാഷണൽ എൻഗേജ്മെൻറ് (CAMRIE). അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻപ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ അഭിമുഖത്തിനായി ക്ഷണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 37,000 രൂപയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് പ്രതിമാസം 42,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. യോഗ്യത, തെരഞ്ഞെടുക്കൽ മാനദണ്ഡം എന്നീ വിവരങ്ങൾക്ക്, ഐസർ തിരുവനന്തപുരം വെബ്‌സൈറ്റ് (www.iisertvm.ac.in) സന്ദർശിക്കുക.
Home / Choose Language / Malayalam / ഐസറിൽ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐസറിൽ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Follow us on:Tags admission Applications invited ISAR Ph.D programs
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here
Check Also
ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
ആദരണീയരേ, നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം …