കമ്മ്യൂണിക്കേഷനും (ICFT) യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ- യുനെസ്കോയും ചേർന്ന് നൽകുന്ന ആഗോള പുരസ്‌കാരമായ ഐസിഎഫ്ടി-യുനെസ്കോ ഗാന്ധി മെഡലിനായി, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) 55-ാം പതിപ്പിൽ ശുപാർശ ചെയ്യപ്പെട്ട ചിത്രങ്ങളുടെ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി.
ഈ വർഷം, പത്ത് ശ്രദ്ധേയമായ സിനിമകൾ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഓരോന്നും വ്യത്യസ്ത പ്രദേശങ്ങളെയും സംസ്‌കാരങ്ങളെയും വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നുവെങ്കിലും ഗാന്ധിയൻ തത്വങ്ങളോടുള്ള പ്രതിബദ്ധതയാൽ അവയെല്ലാം ഏകീകൃത സ്വഭാമുള്ളവയാണ്.
സ്വീഡിഷ് ചിത്രം ക്രോസിംഗ്, ഇറാനിയൻ ചിത്രം ഫോർ റാണ, ഹംഗേറിയൻ ചിത്രം ലെസ്സൺ ലേൺഡ്, കംബോഡിയൻ ചിത്രം മീറ്റിംഗ് വിത്ത് പോൾ പോട്ട്, ലാവോസിൻ്റെ സാട്ടു – ഇയർ ഓഫ് ദ റാബിറ്റ്, ദക്ഷിണാഫ്രിക്കൻ ചിത്രം ട്രാൻസാമസോണിയ, ഡെന്മാർക്കിൻ്റെ അൺസിംഗബിൾ, ബംഗാളി ഭാഷാ ചിത്രം അമർ ബോസ് , അസമീസ് ഭാഷാ ചിത്രം ജൂഫൂൽ, തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്ത ശ്രീകാന്ത് എന്നിവയാണ് ഈ മെഡലിന് വേണ്ടി മത്സരിക്കുന്നത്