रविवार, दिसंबर 22 2024 | 07:56:04 AM
Breaking News
Home / Choose Language / Malayalam

Malayalam

Malayalam

പ്രധാനമന്ത്രി പൊലീസ് ഡയറക്ടർ ജനറൽമാരുടെ/ഇൻസ്പെക്ടർ ജനറൽമാരുടെ 59-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 30നും ഡിസംബർ ഒന്നിനും ഭുവനേശ്വറിൽ നടന്ന പൊലീസ് ഡയറക്ടർ ജനറൽമാരുടെ/ ഇൻസ്‌പെക്ടർ ജനറൽമാരുടെ 59-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ, ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർക്കു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രധാനമന്ത്രി വിതരണം ചെയ്തു. സുരക്ഷാവെല്ലുവിളികളുടെ ദേശീയ-അന്തർദേശീയ തലങ്ങളെക്കുറിച്ചു സമ്മേളനത്തിൽ വിപുലമായ ചർച്ചകൾ നടന്നതായി പ്രധാനമന്ത്രി സമാപനപ്രസംഗത്തിൽ സൂചിപ്പിച്ചു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ പ്രതിവിധികളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഡിജിറ്റൽ തട്ടിപ്പുകൾ, …

Read More »

‘ഇ സർവീസ് ബുക്ക്‌ ‘ സംവിധാനത്തിന് സി ഐ എസ് എഫ് തുടക്കം കുറിച്ചു. പെൻഷൻ, സർവീസ് നടപടികളുടെ പുതുയുഗപ്പിറവി

ഇന്ത്യാ ഗവൺമെന്റിന്റെ “നാഷണൽ ഡിജിറ്റൽ ഇന്ത്യ” സംരംഭത്തിന്റെ ഭാഗമായി, സിഐഎസ്എഫ് ഇ-സർവീസ് ബുക്ക് പോർട്ടലിന്റെ സമാരംഭം പ്രഖ്യാപിച്ചു. അത് എല്ലാ സേനാംഗങ്ങൾക്കും പ്രാപ്യമാക്കാനാകും. വിരമിക്കുന്ന ജീവനക്കാർക്കുള്ള പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് പുതിയ സംരംഭം രൂപകൽപ്പന ചെയ്തത്. നിലവിൽ സർവീസ് ബുക്കിന്റെ നേരിട്ടുള്ള കൈമാറ്റം, വിരമിക്കൽ കുടിശ്ശിക നൽകുന്നതിൽ മാസങ്ങൾ കാലതാമസം വരുത്തുന്നു. സർവീസ് ബുക്കിലേക്ക് ഓൺലൈൻ പ്രവേശനം നൽകുന്നതിലൂടെയും പുതുക്കൽ ഉറപ്പാക്കുന്നതിലൂടെയും സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഗുണം ലഭിക്കും. …

Read More »

IFFI 2024 ൽ പ്രതിനിധികളുടെ എണ്ണത്തിൽ റെക്കോർഡ്, 28 രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികൾ ചലച്ചിത്രമേളയിൽ പങ്കെടുത്തു

2024 നവംബർ 28-ന് ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ IFFI 2024 സമാപിച്ചു. IFFI യുടെ 2024 പതിപ്പിൽ 11,332 പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായി.ഇത് IFFI 2023 നെ അപേക്ഷിച്ച് 12% വർദ്ധന രേഖപ്പെടുത്തി. ഇന്ത്യയിലെ 34 സംസ്ഥാനങ്ങളിൽ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പം 28 രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ പ്രതിനിധികളും മേളയിൽ പങ്കെടുത്തു.  ഫിലിം ബസാറിൻ്റെ കാര്യത്തിൽ, പ്രതിനിധികളുടെ എണ്ണം 1,876 ആയി ഉയർന്നു. …

Read More »

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി ബഹുമുഖവ്യക്തിത്വമായിരുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. “ബൗദ്ധികലോകത്തു കരുത്തുറ്റ മുദ്ര പതിപ്പിച്ച ബഹുമുഖവ്യക്തിത്വമായിരുന്നു ഡോ. പൃഥ്വീന്ദ്ര മുഖർജി. സംഗീതത്തോടും കവിതയോടും അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളും രചനകളും വരുംകാലങ്ങളിലും പ്രകീർത്തിക്കപ്പെടും. ഇന്ത്യയുടെ ചരിത്രം സംരക്ഷിക്കുന്നതിനും, പ്രത്യേകിച്ച് സ്വാതന്ത്ര്യസമരകാലത്ത്, ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ …

Read More »

പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊച്ചി:   ന്യൂഡൽഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ (DST) ധനസഹായത്തോടെ  കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിൽ     “എക്സ്ട്രൂഷൻ, ബേക്കിംഗ് എന്നീ രീതികൾ ഉപയോഗിച്ച് ചെറുധാന്യങ്ങളും മത്സ്യവും ചേർന്ന ഭക്ഷണ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള  ഏകദിന പരിശീലന പരിപാടി    ഇന്ന്  സംഘടിപ്പിച്ചു. ചെറുധാന്യങ്ങളും  മത്സ്യവും സംയോജിപ്പിച്ച്  എക്സ്ട്രൂഷനും  ബേക്ക് ചെയ്തതുമായ സമ്പൂർണ പോഷക  ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ  സാങ്കേതികവിദ്യകളെ  കുറിച്ചും …

Read More »

IFFI 2024-ൽ നടൻ വിക്രാന്ത് മാസിക്ക് ഈ വർഷത്തെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി പുരസ്‌കാരം സമ്മാനിച്ചു

ഗോവയിൽ നടന്ന 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ)യുടെ സമാപന ചടങ്ങിൽ നടൻ വിക്രാന്ത് മാസിക്ക് ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്‌കാരം സമ്മാനിച്ചു . ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം  നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച് ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. “ഇത് ശരിക്കും ഒരു അവിസ്മരണീയ …

Read More »

കൊച്ചിയിൽ ദേശീയ പെൻഷൻ പദ്ധതിയെ (NPS ) കുറിച്ച്,പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA), കോർപ്പറേറ്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയുമായി (FICCI) സഹകരിച്ച് ദേശീയ പെൻഷൻ പദ്ധതി (NPS) സംബന്ധിച്ച് ഒരു കോർപ്പറേറ്റ് അവബോധ പരിപാടി ഇന്ന് കൊച്ചിയിൽ  സംഘടിപ്പിച്ചു. വിരമിക്കൽ സംബന്ധിച്ച ആസൂത്രണത്തിന്റെ സുപ്രധാന പങ്കിനെ എടുത്തു കാണിച്ച ഈ പരിപാടി, ദീർഘകാല സാമ്പത്തിക ഭദ്രതയ്‌ക്കായി കോർപ്പറേറ്റ് സ്ഥാപനങ്ങളെയും വ്യക്തികളെയും എൻപിഎസ് സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. പ്രായം കൂടിയവരുടെ …

Read More »

എയ്‌റോ ഇന്ത്യ 2025-ൻ്റെ മാധ്യമ രജിസ്‌ട്രേഷൻ ആരംഭിച്ചു

‘എയ്‌റോ ഇന്ത്യ 2025’ൻ്റെ പതിനഞ്ചാമത് പതിപ്പ് 2025 ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരു (കർണാടക) യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ നടക്കും. പ്രദർശനം സന്ദർശിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. എയ്‌റോ ഇന്ത്യ 2025 വെബ്‌സൈറ്റിൽ (www.aeroindia.gov.in) ഈ ലിങ്ക് https://www.aeroindia.gov.in/registration/media-authentication-form വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പരിപാടി റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ മാധ്യമപ്രവർത്തകർക്ക് സാധുവായ ‘ജെ വിസ’ ഉണ്ടായിരിക്കണം. രജിസ്‌ട്രേഷൻ 2025 ജനുവരി 05-ന് അവസാനിക്കും. രജിസ്റ്റർ ചെയ്യാൻ …

Read More »

ഭുവനേശ്വറിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. 2024 നവംബർ 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ത്രിദിന കോൺഫറൻസിൽ തീവ്രവാദം, ഇടതുപക്ഷ തീവ്രവാദം, തീരദേശ സുരക്ഷ, പുതിയ ക്രിമിനൽ നിയമങ്ങൾ, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ദേശീയ സുരക്ഷയുടെ നിർണായക …

Read More »

ചട്ടം 267 എന്നത് സഭ തടസ്സപ്പെടുത്താനുള്ള ആയുധമാക്കുകയാണെന്ന് രാജ്യസഭാ അധ്യക്ഷൻ

രാജ്യസഭാ നടപടികൾക്ക് ഇന്നും തടസ്സമുണ്ടായ സാഹചര്യത്തിൽ അധ്യക്ഷൻ ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു  “ബഹുമാനപ്പെട്ട അംഗങ്ങളെ, ഈ പ്രശ്നങ്ങൾ ഈ ആഴ്ചയിൽ ആവർത്തിച്ച് ഉന്നയിക്കപ്പെട്ടു. അതിൻ്റെ ഫലമായി നമുക്ക് ഇതിനകം 3 പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു. പൊതുകാര്യങ്ങൾക്കായി നാം ഉപയോഗിക്കേണ്ട ദിനങ്ങൾ. പ്രതീക്ഷിച്ചതുപോലെ നമ്മുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നു എന്നുള്ള നമ്മുടെ പ്രതിജ്ഞയുടെ സാധൂകരണം ഉണ്ടാകേണ്ടതായിരുന്നു” . സമയനഷ്ടവും ചോദ്യോത്തര വേളയില്ലാത്തത് മൂലമുള്ള അവസരനഷ്ടവും ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഇപ്പോൾ ഞാൻ …

Read More »