2024 നവംബർ 6 ,7 തീയതികളിലായി ആലുവ മുനിസിപ്പൽ ടൗൺഹാളിൽ തപാൽ വകുപ്പ് ജില്ലാതല ഫിലാറ്റലി എക്സിബിഷൻ ‘പെരിയാർ പെക്സ് 2024 ‘ സംഘടിപ്പിക്കുന്നു . ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽവിവിധ കാലങ്ങളിൽ ആയി പ്രസിദ്ധീകരിച്ച സ്റ്റാമ്പുകളുടെ അപൂർവ ശേഖരങ്ങൾ വിദഗ്ദ്ധരായ ഫിലാറ്റലിസ്റ്റുകൾ ഈ ദിവസങ്ങളിൽ പ്രദര്ശനത്തിന് ഒരുക്കുന്നു . എക്സിബിഷൻ ഉത്ഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ എം . ഒ . ജോൺ നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ സിഎംഫ്ആർഐ …
Read More »സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി മേപ്പയൂരില്‍
കേന്ദ്ര സര്‍ക്കാറിന്‍ കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മേപ്പയൂരില്‍ നവംബര്‍ 5, 6 തീയതികളില്‍ ദ്വിദിന ബോധവല്‍ക്കരണ പരിപാടിയും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാജന്‍ കെ.ടി. നാളെ (5.11.24) രാവിലെ 10.30ന് ടി.കെ. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ എന്‍.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ …
Read More »പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ബോട്‌സ്വാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡുമ ബോക്കോയെ അഭിനന്ദിച്ചു
ബോട്‌സ്വാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡുമ ബോക്കോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. എക്സില്‍ കുറിച്ച സന്ദേശത്തില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് വിജയകരമായ കാലാവധി ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബോട്‌സ്വാനയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കും ഊന്നല്‍ നല്‍കി. ”ബോട്‌സ്വാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട @duma_boko-ക്ക് അഭിനന്ദനങ്ങള്‍. വിജയകരമായ ഭരണത്തിന് ശുഭാശംസകള്‍. നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് താങ്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നു.”- എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചു.
Read More »പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രിയുമായി സംസാരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് ടെലിഫോണിൽ വിളിച്ചു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി മിറ്റ്സോട്ടാക്കിസ് ഊഷ്മളമായി അഭിനന്ദിച്ചു. സമീപകാലത്തെ ഉന്നതതല വിനിമയങ്ങളിലൂടെ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ ചലനാത്മകതയെ ഇരു നേതാക്കളും അഭിനന്ദിക്കുകയും ഇന്ത്യ-ഗ്രീസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. വ്യാപാരം, പ്രതിരോധം, ഷിപ്പിംഗ്, കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി മേഖലകളിലെ പുരോഗതി അവർ …
Read More »ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷനുമായ ഡോ. ബിബേക് ദേബ്‌റോയിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷനുമായ ഡോ. ബിബേക് ദേബ്‌റോയിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “സാമ്പത്തികശാസ്ത്രം, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ഉന്നത പണ്ഡിതനായിരുന്നു ഡോ. ബിബേക് ദേബ്‌റോയിജി. തന്റെ കൃതികളിലൂടെ അദ്ദേഹം ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചു. പൊതുനയങ്ങൾക്കു നൽകിയ സംഭാവനകൾക്കപ്പുറം, നമ്മുടെ പുരാതന ഗ്രന്ഥങ്ങളുടെ കാര്യത്തിൽ പ്രവർത്തിക്കുന്നത് അദ്ദേഹം ആസ്വദിക്കുകയും …
Read More »കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ‘നാനാത്വത്തിൽ ഏകത്വത്തോടെ’ ജീവിക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഇന്ത്യ വിജയിച്ചു: പ്രധാനമന്ത്രി
കഴിഞ്ഞ 10 വർഷത്തിനിടെ ദേശീയ ഐക്യത്തിന് ഭീഷണിയായ നിരവധി പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചു: പ്രധാനമന്ത്രി ഞങ്ങളുടെ അശ്രാന്ത പരിശ്രമത്താൽ മൂലം നമ്മുടെ ഗോത്രസഹോദരങ്ങൾക്ക് വികസനവും മെച്ചപ്പെട്ട ഭാവി എന്ന ആത്മവിശ്വാസവും ലഭിച്ചു: പ്രധാനമന്ത്രി വീക്ഷണവും ദിശാബോധവും നിശ്ചയദാർഢ്യവുമുള്ള ഇന്ത്യയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്: പ്രധാനമന്ത്രി ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തിയിലും ഐക്യബോധത്തിലും ബുദ്ധിമുട്ട് നേരിടുന്ന, രാജ്യത്തെ തകർക്കാനും സമൂഹത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന ചിലരോട് നാം വളരെ ജാഗ്രത പാലിക്കണം: പ്രധാനമന്ത്രി പ്രധാനമന്ത്രി …
Read More »കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ തിരുവനന്തപുരത്ത്
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായുള്ള ഈ വർഷത്തെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി 2024 നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്ര കേരള സംഘാതനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് വൈകുന്നേരം 04.30 ന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് …
Read More »ആയുർവേദ ദിനത്തിൽ രാജ്യത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആയുർവേദ ദിനത്തിൽ രാജ്യത്തിന് ആശംസകൾ അറിയിച്ചു. ധന്വന്തരി ഭഗവാന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഈ സുദിനത്തിൽ ആയുർവേദത്തിന്റെ പ്രയോജനവും സംഭാവനകളും നമ്മുടെ മഹത്തായ സംസ്കാരത്തെ വാനോളം ഉയർത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുർവേദം – മുഴുവൻ മനുഷ്യരാശിയുടെയും ആരോഗ്യകരമായ ജീവിതത്തിന് ഉപയോഗപ്രദമായി തുടരുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read More »ജൈവകൃഷിയിൽ തൊഴിൽ നൈപുണ്യ വികസനത്തിന് യുവജനങ്ങൾക്ക് പരിശീലനം
കാർഷിക രംഗത്തെ തൊഴിൽനൈപുണ്യ വികസനത്തിന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) യുവജനങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനക്ക് കീഴിലാണ് പരിപാടി. ചെറുകിട ജൈവകർഷകൻ എന്ന പേരിൽ നടത്തുന്ന കോഴ്‌സിലൂടെ യുവജനങ്ങൾക്കിടയിൽ തൊഴിലവസരവും ഉപജീവനവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ജൈവകൃഷി രീതികളിലെ പരിശീലനം 27 ദിവസം നീണ്ടു നിൽക്കും. കന്നുകാലി വളർത്തലുമായി സംയോജിപ്പിച്ചുള്ള ജൈവകൃഷി, ഫാം ബയോമാസിനെ ജൈവവളമാക്കി മാറ്റൽ, നിലമൊരുക്കൽ, വിള പരിപാലനം, ജൈവകീടനിയന്ത്രണ …
Read More »മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിനായി 177കോടി രൂപയുടെ വികസന പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകാരം
തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്രസഹമന്ത്രി ശ്രീ ജോർജ് കുര്യൻ അറിയിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്. കേരളത്തിന്റെ …
Read More »