ബോട്‌സ്വാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡുമ ബോക്കോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. എക്സില്‍ കുറിച്ച സന്ദേശത്തില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് വിജയകരമായ കാലാവധി ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബോട്‌സ്വാനയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കും ഊന്നല്‍ നല്‍കി.
”ബോട്‌സ്വാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട @duma_boko-ക്ക് അഭിനന്ദനങ്ങള്‍. വിജയകരമായ ഭരണത്തിന് ശുഭാശംസകള്‍. നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് താങ്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നു.”- എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചു.
Matribhumisamachar


