പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛഠിലെ സന്ധ്യാ അർഖ്യയുടെ പുണ്യവേളയിൽ രാഷ്ട്രത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“നിങ്ങൾക്കെല്ലാവർക്കും ഛഠിന്റെ സന്ധ്യാ അർഖ്യയുടെ ശുഭവേളയിൽ എന്റെ ശുഭാശംസകൾ. ലാളിത്യം, സംയമനം, ദൃഢനിശ്ചയം, അർപ്പണബോധം എന്നിവയുടെ പ്രതീകമായ ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ. ജയ് ഛഠി മയ്യാ!”