सोमवार, दिसंबर 23 2024 | 01:08:34 AM
Breaking News
Home / Choose Language / Malayalam / കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ദ്വിദിന ‘’ഭീകരവിരുദ്ധ സമ്മേളനം-2024’ ൻ്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ദ്വിദിന ‘’ഭീകരവിരുദ്ധ സമ്മേളനം-2024’ ൻ്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു

Follow us on:

ന്യൂഡൽഹിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘടിപ്പിച്ച ദ്വിദിന ‘ഭീകരവിരുദ്ധ സമ്മേളനം-2024’ൻ്റെ ഉദ്ഘാടന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി എൻഐഎയുടെ മുദ്രാവാക്യം അനാഛാദനം ചെയ്യുകയും യുഎപിഎ അന്വേഷണത്തിനുള്ള പ്രവർത്തന നടപടിക്രമം (sop ) പ്രകാശനം ചെയ്യുകയും എൻഐഎയിൽ നിന്നുള്ള 11 മെഡൽ ജേതാക്കളെ ആദരിക്കുകയും ചെയ്തു.

സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഭീകരവാദ വിരുദ്ധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസികൾ/ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നിയമം, ഫോറൻസിക്‌സ്, സാങ്കേതികവിദ്യ തുടങ്ങിയ അനുബന്ധ മേഖലകളിലെ വിദഗ്ധർ എന്നിവർ കോൺഫറൻസിൽ പങ്കെടുക്കുന്നു.

എൻഐഎ വെറുമൊരു അന്വേഷണ ഏജൻസിയല്ലെന്നും അതിൻ്റെ കീഴിൽ രാജ്യത്തുടനീളമുള്ള ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു പ്രവർത്തിക്കണമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.  11 മെഡൽ ജേതാക്കളെയും ശ്രീ അമിത് ഷാ ഇന്ന് അനുമോദിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 75 വർഷത്തിനിടെ 36,468 പോലീസ് ഉദ്യോഗസ്ഥർ രാജ്യത്തിൻ്റെ സുരക്ഷ നിലനിർത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര സുരക്ഷയ്ക്കും അതിർത്തികളുടെ സംരക്ഷണത്തിനും വേണ്ടി പരമോന്നത ത്യാഗം സഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2014ൽ ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷമുള്ള 10 വർഷത്തിനുള്ളിൽ ഭീകരതയ്‌ക്കെതിരായ വ്യക്തമായ തന്ത്രവുമായി കേന്ദ്ര ഗവൺമെൻ്റ് മുന്നോട്ട് പോയതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ‘ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത നയം ’ എന്ന മോദിജിയുടെ മുദ്രാവാക്യം ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, തീവ്രവാദത്തെ ചെറുക്കുന്നതിന് ഇന്ത്യയിൽ ശക്തമായ ഒരു ‘ ആവാസ വ്യവസ്ഥ’ സൃഷ്ടിക്കപ്പെട്ടു.

 ഭീകരവാദം , ഭീകരർ, അവരെ പിന്തുണയ്ക്കുന്ന മുഴുവൻ ആവാസവ്യവസ്ഥ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ആഭ്യന്തര മന്ത്രാലയം ഉടൻ ഒരു ദേശീയ ഭീകരവാദ വിരുദ്ധ നയവും തന്ത്രവും അവതരിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

 സംസ്ഥാനങ്ങൾക്ക് അവരുടേതായ ഭൂമിശാസ്ത്രപരവും ഭരണഘടനാപരവുമായ പരിമിതികളുണ്ടെന്നും അതേസമയം ഭീകരവാദത്തിനും ഭീകരർക്കും അതിരുകളില്ലെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഭീകര പ്രവർത്തകർ അന്തർദേശീയ, അന്തർസംസ്ഥാന ഗൂഢാലോചനകളിൽ ഏർപ്പെടുന്നുണ്ടെന്നും അവർക്കെതിരെ ഫലപ്രദമായ തന്ത്രം വികസിപ്പിച്ചെടുക്കാൻ ഇത്തരം സമ്മേളനങ്ങളിലൂടെ ശക്തമായ ഒരു സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തിൻ്റെ അതിർത്തികൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയായ ഭീകരവാദം, മയക്കുമരുന്ന്, ഹവാല ഇടപാടുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ തടയാൻ ഇത് സഹായിക്കും.

ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ഭീകരതയെ നേരിടാൻ ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ലോകം അംഗീകരിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടുക എന്നതിനർത്ഥം ചില ഗൂഢാലോചനകൾ ഇല്ലാതാക്കുക മാത്രമല്ലെന്ന് അദ്ദേഹം പരാമർശിച്ചു; മറിച്ച്, ഭീകരവാദത്തിനെതിരെ പോരാടുന്ന ഏജൻസികളെ നിയമപരമായി ശാക്തീകരിക്കുകയും അതിനെതിരായ നമ്മുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.

2019 ആഗസ്റ്റ് 2-ന് എൻഐഎ നിയമത്തിൽ ഭേദഗതികൾ വരുത്തി, പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുകയും അതിർത്തിക്ക് പുറത്തുള്ള അധികാരപരിധി നൽകുകയും ചെയ്തു. ഇത് വിദേശത്തും അന്വേഷണം നടത്താൻ എൻഐഎയെ അനുവദിച്ചു. 2019 ഓഗസ്റ്റ് 14 ന് യുഎപിഎയിൽ ഭേദഗതികൾ വരുത്തി, സ്വത്ത് കണ്ടുകെട്ടാനും വ്യക്തികളെയും സംഘടനകളെയും ഭീകര പ്രവർത്തകരായി പ്രഖ്യാപിക്കാൻ ഭരണ സംവിധാനത്തെ അധികാരപ്പെടുത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം തീവ്രവാദ വിരുദ്ധ ശ്രമങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ടെന്നും വിവിധ മന്ത്രാലയങ്ങൾ അവരുടേതായ തന്ത്രങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും സമഗ്ര പ്രവർത്തനങ്ങൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു സ്ഥാപന ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ജിഹാദി ഭീകരത മുതൽ വടക്കുകിഴക്കൻ മേഖലകൾ, ഇടതു തീവ്രവാദം, വ്യാജ കറൻസി,മയക്കുമരുന്ന് വരെയുള്ള നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടികളോടെ, 2020ൽ, ഭീകരവാദത്തിനുള്ള ധനസഹായം നിയന്ത്രിക്കാൻ 25 പോയിൻ്റുകളുടെ സംയോജിത പദ്ധതി ആവിഷ്‌കരിച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. എഫ്‌സിആർഎ മുതൽ ഭീകരവാദത്തിനുള്ള ധനസഹായം, അനധികൃത ആയുധങ്ങൾ കടത്തൽ എന്നിവയ്ക്കെതിരെ വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തോടെ ‘ ഭീകര പ്രവർത്തനങ്ങൾക്കുള്ള ആവാസ വ്യവസ്ഥ ‘ തകർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും അത് വളരെ മികച്ച ഫലങ്ങൾ നൽകുകയും ചെയ്തതായി ആഭ്യന്തര മന്ത്രി പറഞ്ഞു.

15 ലധികം സംഘടനകളെ ഭീകര സംഘടനകളായും നിയമവിരുദ്ധ സംഘടനകളായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടുത്തിടെ ഏഴ് സംഘടനകളെ കൂടി ഭീകര സംഘടനകളായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2014ന് ശേഷം രാജ്യത്ത് വലിയൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്നും ശ്രീ ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ ഭീകരാക്രമണങ്ങളിൽ 70% കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി ഡാറ്റാബേസുകൾ നടപ്പിലാക്കിയതായി ശ്രീ അമിത് ഷാ പറഞ്ഞു. NATGRID ഡാറ്റ നൽകുന്ന ഒരു കേന്ദ്രീകൃത സംവിധാനമാണ്. അത് ഫലപ്രദമായി ഉപയോഗിക്കുന്നതിന് പോലീസ് സൂപ്രണ്ട് തലം വരെയുള്ള ഉദ്യോഗസ്ഥർക്കിടയിൽ ഒരു തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ട്. NCORD, NIDAAN, MANAS തുടങ്ങിയ സംരംഭങ്ങൾ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ദേശീയ അന്വേഷണ ഏജൻസി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനയുടെ എല്ലാ തലങ്ങളിലും ഈ ഡാറ്റാബേസുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങളും ഭീകര പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടം സ്വന്തം ഉത്തരവാദിത്വമായി കണക്കാക്കണമെന്ന് ശ്രീ അമിത് ഷാ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം ഭീകരതയ്‌ക്കെതിരെ പോരാടാനും മികച്ച ഫലങ്ങൾ നൽകാനും ഈ വിപത്തിനെ വിജയകരമായി വേരോടെ പിഴുതെറിയാനും ശക്തമായ ദൃഢനിശ്ചയത്തോടെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …