കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര യുവജനങ്ങൾക്കായി മേരാ യുവ ഭാരത് – യുവ ഉത്സവ് സംഘടിപ്പിക്കുന്നു. ജില്ലാ തലം തൊട്ടു ദേശീയ തലം വരെ സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക മത്സരങ്ങളിൽ 15 നും 29നും ഇടയിൽ പ്രായപരിധിയിലുള്ള (30 സെപ്റ്റംബർ 2024 അടിസ്ഥാനമാക്കി ) യുവതി യുവാക്കൾക്ക് പങ്കെടുക്കാം. നാടോടി സംഘ നൃത്തം, നാടൻ പാട്ട് എന്നീ ഗ്രൂപ്പിനങ്ങളും കവിതാരചന, പെയിന്റിംഗ്, പ്രസംഗം, നാടൻ പാട്ട്, നാടോടി നൃത്തം , കഥാ രചന എന്നീ വ്യക്തിഗത ഇനങ്ങളുമാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സര ഇനങ്ങളിൽ ഈ വർഷം മുതൽ ശാസ്ത്ര മേള ഗ്രൂപ്പ് ഇനത്തിലും വ്യക്തിഗത ഇനത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ ,പരീക്ഷണങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും.വിജയികളാവുന്നവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ലഭിക്കും. കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുമുള്ള അവസരവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ നെഹ്റു യുവ കേന്ദ്രകളുമായി ബന്ധപ്പെടണം.
യുവ ജനങ്ങൾക്ക് വേദിയൊരുക്കി യുവ ഉത്സവ്
Follow us on:Tags platform young people Yuva Utsav
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here

Check Also
ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …