കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സി.ബി.സി) എറണാകുളം യൂണിറ്റിൻ്റെ നേതൃത്വത്തിൽ അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഫിസാറ്റ്) അഗ്നി സുരക്ഷാ മോക്ഡ്രില്ലും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അങ്കമാലി യൂണിറ്റ് ഇൻ ചാർജ് വിശ്വാസിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളും പ്രഥമ ശുശ്രൂഷ അടക്കമുള്ള രക്ഷാമാർഗങ്ങളും പരിചയപ്പെടുത്തി.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദുമനാഫ്, ഫിസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനോദ് പി നായർ, എൻസിസി ഓഫീസർ ഇൻ ചാർജ് ലെഫ്റ്റനന്റ് ജെ.സി പ്രസാദ്, പ്രൊഫസർ ജേക്കബ് തോമസ്, തുടങ്ങിയവർ സംസാരിച്ചു.
നവംബർ 11 മുതൽ 15 വരെ അംഗമാലി സി എസ് എ ഹാളിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്