गुरुवार, नवंबर 14 2024 | 08:25:01 AM
Breaking News
Home / Choose Language / Malayalam / ചലച്ചിത്ര​വൈവിധ്യങ്ങളുടെ ആഘോഷം പ്രാദേശിക-ആഗോള ആഖ്യാനങ്ങളുടെ ഒത്തുചേരലൊരുക്കി ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവം

ചലച്ചിത്ര​വൈവിധ്യങ്ങളുടെ ആഘോഷം പ്രാദേശിക-ആഗോള ആഖ്യാനങ്ങളുടെ ഒത്തുചേരലൊരുക്കി ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവം

Follow us on:

വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ആഖ്യാനങ്ങൾ, കലാപരമായ ഉദ്യമങ്ങൾ എന്നിവ​ ​പ്രതിഫ​ലിപ്പിക്കുന്ന​ പ്രാദേശിക-ആഗോള ചലച്ചിത്രങ്ങളുടെ ഒത്തുചേരൽ ഒരുക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ) ചലച്ചിത്രമികവിന്റെ വ‌ിളക്കുമാടമായി നിലകൊള്ളുന്നു. പ്രാദേശികബന്ധങ്ങളിൽ നിന്ന് അടർന്നുപോകാതെ ആഗോളതലത്തിൽ അംഗീകാരവും പ്രാഗത്ഭ്യവും എങ്ങനെ കരസ്ഥമാക്കാം എന്നതിന്റെ ഉദാഹരണമാണ് ഐഎഫ്എഫ്ഐ. കലകളെ ആഘോഷമാക്കാൻ ലോകമെമ്പാടുമുള്ള ചലച്ചിത്രങ്ങളും കലാകാരും സന്ദർശകരും ഒത്തുചേരുന്ന ഒരിടമായി ഇതു മാറി. അതിരുകൾക്കതീതമായി ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രവർത്തകരെയും പ്രേക്ഷകരെയും ഒരുമിച്ചു കൊണ്ടുവരുന്ന സാർവത്രിക ഭാ​ഷയെന്ന നിലയിലുള്ള ചലച്ചിത്രത്തിന്റെ കരുത്തിന്റെ ആഹ്ലാദകരമായ ആഘോഷം കൂടിയാണിത്.

ഐഎഫ്എഫ്ഐയുടെ ഘടനയാകെ, പ്രാദേശികതയെ ആഗോളതലവുമായി കൂട്ടിയിണക്കുന്ന പാലമായി മാറുന്നത് എങ്ങനെയെന്നതു കൗതുകകരമാണ്. പതിനേഴാം നൂറ്റാണ്ടിലെ പള്ളികളും വ്യാപിച്ചുകിടക്കുന്ന ഉഷ്ണമേഖലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളും മനോഹരമായി സംരക്ഷിച്ച, ആഴത്തിൽ വേരൂന്നിയ പോർച്ചുഗീസ് പാരമ്പര്യത്തിന് പേരുകേട്ട ഗോവ നഗരമാണ് ഐഎഫ്എഫ്ഐയുടെ വേദി. ഗോവയുടെ സമൂഹത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരികഘടന എല്ലാ സംസ്കാരങ്ങൾക്കും തുല്യമായ ആദരം നൽകുന്ന തരത്തിൽ ജ്വലിച്ചുനിൽക്കുന്നു.​

വൈവിധ്യത്തെ വിലമതിക്കുന്ന വേദിയായി ഐഎഫ്എഫ്ഐ നിലകൊള്ളുന്നുവെന്ന് ദേശാവസ്ഥാവിവരങ്ങൾ പ്രതിഫലിപ്പിക്കുന്നു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഈ വർഷത്തെ 55-ാമത് ഐഎഫ്എഫ്ഐ, ആഗോളതലത്തിൽനിന്നുള്ള ഗണ്യമായ പങ്കാളിത്തം ആകർഷിച്ചു. 101 രാജ്യങ്ങളിൽ നിന്നുള്ള 1676 അപേക്ഷകളാണ് ഇക്കുറി ലഭിച്ചത്. 81 രാജ്യങ്ങളിൽ നിന്നുള്ള 180 ലധികം സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ഈ എണ്ണം വെളിവാക്കുന്നത്, IFFI യുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള പാദമുദ്രകളും വൈവിധ്യമാർന്ന ചലച്ചിത്ര പാരമ്പര്യങ്ങൾക്കിടയിലുള്ള ഇടനാഴിയെന്ന നിലയിലുള്ള അതിന്റെ പങ്കുമാണ്. അതേ സമയം, കല അഭിവൃദ്ധി പ്രാപിക്കാനുതകുംവിധത്തിൽ സാംസ്‌കാരിക ആവാസവ്യവസ്ഥ പ്രദാനം ചെയ്ത് തിരശീലകൾ കീഴടക്കുന്ന വിവിധ പ്രാദേശിക ഭാഷാ ചലച്ചിത്രങ്ങളുമുണ്ട്!

പ്രാദേശിക സിനിമയുടെ മുൻനിരക്കാരെന്ന നിലയിൽ IFFI-യുടെ അതുല്യമായ സ്ഥാനം അടിവരയിടുന്ന പ്രധാന വശങ്ങളിലൊന്ന് ഇന്ത്യൻ പനോരമ വിഭാഗമാണ്. തെരഞ്ഞെടുത്ത വിവിധ പ്രാദേശിക ഭാഷാ സിനിമകളിൽ ഈ വൈവിധ്യം പ്രതിഫലിക്കുന്നു. ഈ വർഷം ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുത്തത് നാലു മലയാള സിനിമകൾ ഉൾപ്പെടെ ആകെ 25 മുഴുനീള ചലച്ചിത്രങ്ങളാണ്. ഹിന്ദിയിൽ നിന്ന് അഞ്ച്, മറാഠിയിൽനിന്നും അസമീസിൽനിന്നും ബംഗാളിയിൽനിന്നും മൂന്നു വീതം, കന്നഡയിൽനിന്നും തെലുങ്കിൽനിന്നും രണ്ടുവീതം, ഓരോ തമിഴ്-ഗുജറാത്തി-ഗാലോ ചലച്ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നോൺ ഫീച്ചർ വിഭാഗത്തിൽ ഏഴ് ഹിന്ദി സിനിമകൾ, 2 തമിഴ് സിനിമകൾ, ബംഗാളിയിൽനിന്നും ഹരിയാൻവിയിൽനിന്നും ഗാരോയിൽനിന്നും പഞ്ചാബിയ‌ിൽനിന്നും ലഡാക്കിയിൽനിന്നും മറാഠിയിൽനിന്നും ഒറിയയിൽനിന്നും തമിഴിൽനിന്നും ഇംഗ്ലീഷിൽനിന്നും രാജസ്ഥാനിയിൽനിന്നും കൊങ്കണിയിൽനിന്നും ഓരോ ചിത്രം എന്നിവ ഉൾപ്പെടെ 20 എണ്ണമാണുള്ളത്. വൈവിധ്യമാർന്ന സംസ്‌കാരത്തിന്റെ സൂക്ഷ്‌മരൂപം പ്രദാനം ചെയ്യുന്ന ഇന്ത്യക്കുള്ളിൽ നിലനിൽക്കുന്ന അസംഖ്യം കഥപറച്ചിൽ പാരമ്പര്യങ്ങളുടെ തെളിവാണ് ഈ ചലച്ചിത്രങ്ങൾ.

പ്രാദേശികവും ആഗോളവുമായ ചലച്ചിത്ര വ്യവസായങ്ങളുടെ തടസ്സരഹിതസംയോജനം പ്രദർശിപ്പിക്കുന്നതിനാൽ പ്രാദേശികവും അന്തർദേശീയവുമായ ഈ കൂടിച്ചേരലിന് സഹ-നിർമാണ വിപണി കൂടുതൽ കരുത്തേകുന്നു. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 21 മുഴുനീള ചിത്രങ്ങളും 8 വെബ് സീരീസുകളും ഉൾക്കൊള്ളുന്നതാണ് സഹ-നിർമാണ വിപണിയിലേക്കുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ്. ഹിന്ദി, ഇംഗ്ലീഷ്, അസാമീസ്, തമിഴ്, മാർവാഡി, ബംഗാളി, മലയാളം, പഞ്ചാബി, നേപ്പാളി, മറാഠി, പഹാഡി, കന്റോണീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശികവും ആഗോളവുമായ കഥപറച്ചിൽ സമന്വയിപ്പിച്ച്, സഹകരണപരവും സാംസ്കാരികമായി ഉൾക്കൊള്ളുന്നതുമായ സിനിമാ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ഐഎഫ്എഫ്ഐയുടെ അർപ്പണബോധത്തിന്റെ ഉദാഹരണമാണ് ഈ തെരഞ്ഞെടുപ്പ്.

അതുപോലെ, IFFI 2024-ലെ ഫിലിം ബസാറിന്റെ ‘വർക്ക്-ഇൻ-പ്രോഗ്രസ്’ (WIP) ലാബ്, സിനിമയിലെ പുതിയ ശബ്ദങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള മേളയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണ്. ട്രിബേണി റായിയുടെ ‘ഷേപ്പ് ഓഫ് മോമോസ്’ (നേപ്പാളി); ശക്തീധർ ബീറിന്റെ ബംഗാളി ചിത്രം ‘ഗാങ്ഷാലിക്’ (ഗാങ്ഷാലിക് – റിവർ ബേർഡ്); മോഹൻ കുമാർ വലശലയുടെ തെലുങ്ക് ചിത്രം ‘യെർറ മന്ദാരം’ (ദ റെഡ് ഹിബിസ്കസ്); റിഥം ജാൻവെയുടെ ‘കാട്ടി രി രാട്ടി’ (ഹണ്ടേഴ്സ് മൂൺ – ഗഡ്ഡി, നേപ്പാളി); സിദ്ധാർഥ ബഡിയു​ടെ മറാഠി ചിത്രം ‘ഉമാൽ’; വിവേക് കുമാറിന്റെ ഹിന്ദി ചിത്രം ‘ദ ഗുഡ്, ദ ബാഡ്, ദ ഹംഗ്രി’ എന്നിവയാണ് ഇതിലേക്കു തെരഞ്ഞെടുത്ത ചിത്രങ്ങൾ. ഇവയിൽ അഞ്ച് സിനിമകൾ യുവ സംവിധായകരുടെ അപാരമായ സാധ്യതകളും നൂതന കാഴ്ചപ്പാടുകളും ഉയർത്തിക്കാട്ടുന്ന ആദ്യ ചിത്രങ്ങളാണെന്നതു ശ്രദ്ധേയമാണ്.  ലാബ‌ിന്റെ ഓൺലൈൻ-ഓഫ്‌ലൈൻ മാർഗനിർദേശങ്ങളുടെ ഹൈബ്രിഡ് മാതൃക സുപ്രധാനമായ പ്രതികരണങ്ങൾ സുഗമമാക്കുന്നു. ഇത് പ്രാദേശികതല ആധികാരികതയിലൂടെയും ആഗോളതലത്തിലുള്ള ആകർഷണത്തിലൂടെയും പ്രോജക്റ്റുകൾ പരിഷ്കരിക്കാൻ ഈ ചലച്ചിത്ര പ്രവർത്തകരെ പ്രാപ്തരാക്കുന്നു.

കൂടാതെ, IFFI 2024ൽ ഓസ്‌ട്രേലിയയെ “കൺട്രി ഓഫ് ഫോക്കസ്” വിഭാഗത്തിൽ ഉൾപ്പെടുത്തി ആദരിക്കുന്നു. ഇത് മേളയുടെ അന്തർദേശീയപ്രകൃതത്തിനു മാറ്റുകൂട്ടുകയും ഇന്ത്യ-ഓസ്‌ട്രേലിയ ശ്രവ്യ-ദൃശ്യ സഹനിർമാണ ഉടമ്പടിയിലൂടെ പങ്കിടുന്ന കഥപറച്ചിൽ പാരമ്പര്യങ്ങൾക്ക് അടിവരയിടുകയും ചെയ്യുന്നു. വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലുകൾക്കിടയാക്കുന്ന ഈ ഊന്നൽ, മേള എന്നതിനപ്പുറം ഐഎഫ്എഫ്ഐ എങ്ങനെ മുന്നോട്ടു പോകുന്നു എന്നതിന്റെ ഉദാഹരണമാണ്. ഇത് സിനിമ ആഘോഷമാക്കാൻ വൈവിധ്യമാർന്ന ശബ്ദങ്ങൾ ഒത്തുചേരുന്ന, ആഗോള ആഖ്യാനങ്ങളുടെ സംഗമവേദിയാണ്.

ഇത്രയും വിപുലമായ ആഗോള-പ്രാദേശിക പങ്കാളിത്തത്തോടെ, അതിർത്തികൾക്കതീതമായ ബന്ധത്തിനുള്ള വഴിയായി സിനിമയ്ക്ക് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് പ്രതിഫലിപ്പിക്കുന്ന കലാപരമായ വിനിമയത്തിന്റെ വിളക്കുമാടമായി മാറാനൊരുങ്ങുകയാണ് IFFI 2024. വളർന്നുവരുന്നതും പരിചയസമ്പന്നരുമായ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, പ്രാദേശിക ആധികാരികതയുടെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും കൂടിച്ചേരൽ സുഗമമാക്കുന്നതിലൂടെയും, ലോകത്തിന്റെ ഉജ്വലമായ ആഖ്യായികകൾ ആഘോഷിക്കുന്ന സുപ്രധാന സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ IFFI അതിന്റെ പങ്ക് ഉറപ്പിക്കുന്നു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ …