സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി എസ് എ ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹ്യ, സാമ്പത്തിക സുരക്ഷാ പദ്ധതികളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അങ്കമാലി ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ടി ഹരികുമാർ നേതൃത്വം നൽകി.
കൗമാരകാലത്തെ പോഷണവും ആരോഗ്യവും എന്ന വിഷയത്തിൽ അങ്കമാലി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ പിജി ശ്രീലത ക്ലാസ് നയിച്ചു.
നാഷണൽ ആയുഷ് മിഷന്റെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആധാർ സേവനങ്ങളും സംഘടിപ്പിച്ചിരുന്നു. കേന്ദ്ര ഗാന- നാടക വിഭാഗത്തിൽ നിന്നുള്ള കലാകാരന്മാരുടെ ഗാനമേളയും അരങ്ങേറി. ഇന്നും നാളെയും (നവംബർ 13,14 ) സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. ഇതോടൊപ്പം ഡിജിറ്റൽ ഇന്ത്യയും സൈബർ സുരക്ഷയും, ഭാരതീയ ന്യായസംഹിത എന്നീ വിഷയങ്ങളിൽ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.