ജൻദാ ചൗക്ക് സ്കൂൾ ഉദ്ഘാടനം ചെയ്യുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു .ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഭരണപ്രദേശത്തിന്റെ ഭരണകൂടം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് 2018 ൽ ആരംഭിച്ചു, 2022 ൽ NIFT സ്ഥാപിതമായി. ഈ ശ്രമങ്ങൾ ഇവിടുത്തെ യുവാക്കൾക്ക് മികച്ച അവസരം നൽകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ പ്രദേശത്തിന് സമ്പന്നമായ ചരിത്രപരവും സാംസ്കാരികവും പ്രകൃതിപരവുമായ പൈതൃകമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതുമൂലം ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നിവ നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗവണ്മെന്റ് സ്വീകരിച്ച നടപടികളിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.ടൂറിസം മേഖലയുടെ വിപുലീകരണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെ കണ്ടുമുട്ടുന്നത് നമ്മെ കൂടുതൽ ഉദാരമതികളും സംവേദനക്ഷമതയുള്ളവരുമാക്കുന്നു എന്നും രാഷ്‌ട്രപതി പറഞ്ഞു