गुरुवार, दिसंबर 19 2024 | 12:41:30 AM
Breaking News
Home / Choose Language / Malayalam / അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

Follow us on:

നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഞാൻ പുറപ്പെടുകയാണ്.

ബഹുമാന്യ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം, പശ്ചിമാഫ്രിക്കൻ മേഖലയിലെ നമ്മുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള എൻ്റെ ആദ്യ സന്ദർശനമാണിത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഇരുകൂട്ടർക്കുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അവസരമായിരിക്കും എൻ്റെ സന്ദർശനം. ഹിന്ദിയിൽ എനിക്ക് ഊഷ്മളമായ സ്വാഗത സന്ദേശങ്ങൾ അയച്ച നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ബ്രസീലിൽ, 19-ാമത് ജി-20 ഉച്ചകോടിയിൽ ഒരു ത്രിനേതൃത്വ അംഗമെന്ന നിലയിൽ ഞാൻ പങ്കെടുക്കും. കഴിഞ്ഞ വർഷം, ഇന്ത്യയുടെ വിജയകരമായ G-20 അധ്യക്ഷത ഉച്ചകോടിയെ  ജനകീയ G-20 ആയി ഉയർത്തുകയും ദക്ഷിണമേഖലയുടെയാകെ മുൻഗണനകളെ അതിൻ്റെ അജണ്ടയുടെ  മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഈ വർഷം, ബ്രസീൽ ഇന്ത്യയുടെ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുകയാണ്. “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന ഞങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായ അർത്ഥവത്തായ ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു. മറ്റ് നിരവധി നേതാക്കളുമായി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ കൈമാറാനും ഞാൻ ഈ അവസരം വിനിയോഗിക്കും.

ബഹുമാന്യ പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം ഗയാനയിലേക്കുള്ള എൻ്റെ സന്ദർശനം കഴിഞ്ഞ 50 വർഷത്തിനിടെയുള്ള  ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഥമ ഗയാന സന്ദർശനമാണ്. ഇരുകൂട്ടരും പങ്കിടുന്ന പൈതൃകം, സംസ്കാരം, മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ അതുല്യമായ ബന്ധത്തിന് തന്ത്രപരമായ ദിശാബോധം നൽകുന്നത് സംബന്ധിച്ച  കാഴ്ചപ്പാടുകൾ ഞങ്ങൾ കൈമാറും. അവിടത്തെ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ, 185 വർഷങ്ങൾക്ക് മുമ്പ് അവിടെ കുടിയേറിയ, ഏറ്റവും പുരാതന ഇന്ത്യൻ പ്രവാസജനതകളിലൊന്നായ അവിടത്തെ ഇന്ത്യൻ സമൂഹത്തിന് ഞാൻ ആദരവ് അർപ്പിക്കും.

സന്ദർശന വേളയിൽ, രണ്ടാം ഇന്ത്യ-കാരികോം ഉച്ചകോടിയിൽ കരീബിയൻ പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം ഞാനും ചേരും. ഏതു പ്രതികൂല സാഹചര്യത്തിലും ഞങ്ങൾ ഒരുമിച്ച് നിന്നിട്ടുണ്ട്. ചരിത്രപരമായ ബന്ധങ്ങൾ പുതുക്കാനും പുതിയ മേഖലകളിലേക്ക് നമ്മുടെ സഹകരണം വിപുലീകരിക്കാനും ഉച്ചകോടി നമ്മെ പ്രാപ്തരാക്കും.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …