കഥപറച്ചിലിൻ്റെ കലയെ ആഘോഷിക്കാൻ ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും വ്യവസായ പ്രൊഫഷണലുകളും ഒത്തുകൂടിയ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്ഐ) കലാ മിഴിവാർന്ന പരിസമാപ്തി .
ലിത്വാനിയൻ ചിത്രം ടോക്‌സിക്ക് മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം സ്വന്തമാക്കി. റൊമാനിയൻ സംവിധായകൻ ബോഗ്ദാൻ മുറേസാനു, ‘ദ ന്യൂ ഇയർ ദാറ്റ് നെവർ കെയിം ‘ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജത മയൂരം സ്വന്തമാക്കി.
മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം : ടോക്സിക്
ഐഎഫ്എഫ്ഐയുടെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരമായ സുവർണ്ണമയൂരം ലിത്വാനിയൻ ചിത്രമായ ടോക്‌സിക്ക് കരസ്ഥമാക്കി.
സംവിധായകൻ സൗളി ബിലുവെെറ്റെ സുവർണ്ണമയൂരം
ട്രോഫിയും സർട്ടിഫിക്കറ്റും 40,00,000 രൂപ സമ്മാനത്തുകയും സ്വീകരിച്ചു. നിർമ്മാതാവായ ഗീഡ്രെ ബുറോകൈറ്റുമായി പുരസ്കാരം പങ്കിട്ടു.
ശാരീരികവും സാമൂഹികവുമായ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന കാലത്തിന്റെ ആഖ്യാനത്തിലൂടെ, ആഴത്തിലുള്ള സംവേദനക്ഷമതയും സഹാനുഭൂതിയും ആവിഷ്കരിച്ച ടോക്സിക് എന്ന ചിത്രത്തെ,മികച്ച ചിത്രമായി തിരഞ്ഞെടുത്തു കൊണ്ട് ജൂറി പ്രശംസിച്ചു.
മികച്ച സംവിധായകനുള്ള രജത മയൂരം: ബോഗ്ദാൻ മുറേസാനു
റൊമാനിയൻ ചിത്രമായ’ ദ ന്യൂ ഇയർ ദാറ്റ് നെവർ കെയിമി’ലെ അസാധാരണമായ സംവിധാന മികവിന് റൊമാനിയൻ സംവിധായകൻ ബോഗ്ദാൻ മുറേസാനു മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. അന്തർദേശീയ മത്സര വിഭാഗത്തിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരമാണിത് .
രജതമയൂരം ട്രോഫിയും 15,00,000 രൂപ സമ്മാനത്തുകയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ബോഗ്ദാൻ മുറേസാനുവിന് ലഭിച്ചു.
സിനിമയുടെ അതിമനോഹരമായ നിർമ്മാണം, രൂപകല്പന, പശ്ചാത്തലം , ആ കാലഘട്ടത്തെ ജീവസുറ്റതാക്കുന്ന രൂപകങ്ങൾ, ഒപ്പം അതിശയകരമായ പ്രകടനം എന്നിവ ജൂറി പ്രത്യേകം പ്രശംസിച്ചു.
മികച്ച അഭിനേതാവിനുള്ള രജതമയൂരം (പുരുഷനും സ്ത്രീയും ):
പ്രധാന വേഷങ്ങളിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി , മികച്ച അഭിനേതാവ് (പുരുഷൻ), മികച്ച അഭിനേതാവ് (സ്ത്രീ) എന്നിവയ്ക്കുള്ള പുരസ്കാരങ്ങളിൽ രജതമയൂരം ട്രോഫിയും സർട്ടിഫിക്കറ്റും 10,00,000 രൂപ വീതം സമ്മാനത്തുകയും ഉൾപ്പെടുന്നു.
മികച്ച അഭിനേതാവിനുള്ള രജതമയൂരം (പുരുഷൻ): ക്ലെമൻ്റ് ഫാവോ
ഫ്രഞ്ച് ചിത്രമായ ഹോളി കൗവിലെ സൂക്ഷ്മവും ആകർഷകവുമായ അഭിനയ മികവിന് ക്ലെമൻ്റ് ഫാവോ മികച്ച നടനുള്ള (പുരുഷ) അവാർഡ് നേടി. തൻ്റെ കഥാപാത്രത്തിന് ആധികാരികതയും ആഴവും കൊണ്ടുവരാനുള്ള ക്ലെമൻ്റ് ഫാവോയുടെ അഭിനയ പ്രതിഭ ഈ ചിത്രത്തിൽ ആഴത്തിൽ പ്രകടമായിരുന്നതായി ജൂറി അഭിപ്രായപ്പെട്ടു.
‘ ഹു ഡു ഐ ബി ലോങ്ങ് ടു ?’ എന്ന ചിത്രത്തിലെ അവിശ്വസനീയമാംവിധം സ്വാഭാവികമായ പ്രകടനത്തിന് ആദം ബെസ്സയ്ക്ക് ജൂറി പ്രത്യേക പരാമർശം നൽകി.
രജതമയൂരം – മികച്ച അഭിനേതാവ് (സ്ത്രീ):വെസ്റ്റ മറ്റുലായിറ്റെ, ഇവ റുപകായിറ്റെ
ടോക്സിക് എന്ന ചിത്രത്തിലെ മരിജയുടെയും ക്രിസ്റ്റീനയുടെയും അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചതിനു രണ്ട് നവാഗത നടിമാരായ വെസ്റ്റ മറ്റുലായിറ്റെ, ഇവ റുപകായിറ്റെ എന്നിവരുടെ അസാധാരണ പ്രകടനത്തിന് ഇരുവർക്കും സംയുക്തമായി മികച്ച അഭിനേതാവിനുള്ള (സ്ത്രീ ) പുരസ്കാരം നൽകുന്നതായി ജൂറി അഭിപ്രായപ്പെട്ടു
പ്രത്യേക ജൂറി പുരസ്കാരത്തിനുള്ള രജതമയൂരം : ലൂയിസ് കര്വോസിയർ
ഫ്രഞ്ച് സംവിധായിക ലൂയിസ് കര്വോസിയറിന് തൻ്റെ ആദ്യ ചിത്രമായ ഹോളി കൗവിന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കുള്ള പരിവർത്തനമെന്ന സാർവത്രിക പ്രമേയത്തിനെ കേന്ദ്രീകരിച്ചുള്ള ചിത്രത്തെ ജൂറി പ്രശംസിച്ചു.
IFFI, എല്ലാ വർഷവും ചലച്ചിത്രനിർമ്മാണത്തിൻ്റെ ഏത് മേഖലയിലും മികവ് പുലർത്തുന്നവരെ പ്രത്യേക ജൂറി അവാർഡ് നൽകി ആദരിക്കുന്നു. രജതമയൂരം ട്രോഫിയും സർട്ടിഫിക്കറ്റും 15,00,000 രൂപ സമ്മാനത്തുകയും പുരസ്കാരത്തിൽ ഉൾപ്പെടുന്നു. കര്വോസിയറിന്റെ ചിത്രം , രസികനായ ഒരു കൗമാരക്കാരൻ പെട്ടെന്ന് പക്വത പ്രാപിക്കാനും തൻ്റെ ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനും നിർബന്ധിതനായി നേരിടുന്ന വെല്ലുവിളികൾ ആകർഷകമായി അവതരിപ്പിച്ചു
മികച്ച നവാഗത ചലച്ചിത്ര സംവിധായക: സാറ ഫ്രീഡ്‌ലാൻഡ്
അമേരിക്കൻ സംവിധായിക സാറ ഫ്രീഡ്‌ലാൻഡ്, ഉജ്ജ്വലമായ ചലച്ചിത്ര ആഖ്യാനത്തിന് മികച്ച നവാഗത ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. ആഗോള സിനിമയിലെ പുതിയ പ്രതിഭകളെ ഈ പുരസ്കാരം അംഗീകരിക്കുന്നു.സാറാ ഫ്രീഡ്‌ലാൻഡിന് രജതമയൂരം ട്രോഫിയും സർട്ടിഫിക്കറ്റും 10,00,000 രൂപ സമ്മാനത്തുകയും അടങ്ങുന്ന പുരസ്കാരം ലഭിച്ചു.
12 അന്താരാഷ്‌ട്ര ചിത്രങ്ങളും 3 ഇന്ത്യൻ ചിത്രങ്ങളും അടക്കം 15 ചിത്രങ്ങളാണ് സുവർണ മയൂരത്തിനായി മത്സരിച്ചത്.