NH-66-ൽ കൊല്ലം ബൈപാസ് മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗം ആറു വരിയാക്കുന്നതിനുള്ള ദേശീയ പാത പദ്ധതിയിൻകീഴിൽ അയത്തിൽ ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഷട്ടർ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തകർന്നു. സോളിഡ് സ്ലാബ് ബ്രിഡ്ജിന്റെ കോൺക്രീറ്റ് നടന്നുകൊണ്ടിരിക്കെയാണ് ഷട്ടറിങ് തകർന്നത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പദ്ധതിയുടെ ‘റിക്വസ്റ്റ് ഫോർ ഇൻസ്പെക്ഷൻ’ (RFI) പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് എൻഎച്ച്എഐ കർശനമായ നടപടി സ്വീകരിച്ചു. കൺസൾട്ടിംഗ് സ്ഥാപനത്തിൻ്റെ ബ്രിഡ്ജ് എഞ്ചിനീയറെയും ടീം ലീഡറെയും കൺസഷണറിയുടെ ഡിജിഎമ്മിനെയും പദ്ധതിയിൽ നിന്നും ദേശീയ പാത അതോറിറ്റി (NHAI) നീക്കം ചെയ്തു.
ഷട്ടറിംഗ് ഡിസൈൻ, മെറ്റീരിയൽ എന്നിവയുടെ പരിശോധനകൾക്കായി പ്രൊഫ. ടി പി സോമസുന്ദരം, (റിട്ട.), എൻഐടി കോഴിക്കോട്, റെയിൽവേയുടെ ബ്രിഡ്ജ് എഞ്ചിനീയർ ശ്രീ പത്മജൻ എന്നിവർ, നാളെ അതായത് 29.11.2024 ന് സംഭവ സ്ഥലം സന്ദർശിക്കും.
തകരാർ പരിഹരിക്കുന്നുവെന്നു ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും എൻഎച്ച്എഐ സ്വീകരിച്ചുവരുന്നു.