പ്രഗത്ഭ നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ഗുസ്സാഡി നൃത്തം സംരക്ഷിക്കുന്നതിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെയും സാംസ്കാരിക പൈതൃകം അതിൻ്റെ ആധികാരിക രൂപത്തിൽ തഴച്ചുവളരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള അർപ്പണബോധത്തെയും അഭിനിവേശത്തെയും ശ്രീ മോദി പ്രശംസിച്ചു. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു: “നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജു ജിയുടെ വേർപാടിൽ അഗാധമായ ദുഖമുണ്ട്. ഗുസ്സാഡി …
Read More »കൊച്ചി റീജിയണൽ പി.എഫ് കമ്മീഷണർ പെൻഷൻ അദാലത്ത്
2024 നവംബർ 11 ന് കൊച്ചി റീജിയണൽ പി.എഫ് കമ്മീഷണർ പെൻഷൻ അദാലത്ത് ഓൺലൈൻ മീറ്റ് വഴി 03.00 PM മുതൽ നടത്തും. പെൻഷൻ അദാലത്തിൽ ഓൺലൈൻ മീറ്റു വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ യു.എ.എൻ (UAN). പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഓ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ ഐഡി പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 31/10/2024 ന് മുൻപ് ഇനിപ്പറയുന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ …
Read More »ബംഗളൂരുവിൽ കെട്ടിടം തകര്‍ന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ബെംഗളൂരുവിൽ കെട്ടിടം തകര്‍ന്നുണ്ടായ ജീവഹാനിയിൽ അതിയായ ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ …
Read More »94 രൂപ പ്രീമിയത്തിൽ കേര സുരക്ഷാ ഇൻഷുറൻസിനായി അപേക്ഷിക്കാം
കേര സുരക്ഷാ ഇൻഷുറൻസ് സ്കീമിന് (കെഎസ്ഐഎസ്) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി2024 നവംബർ 15 ആണ്. 94 രൂപ ആണ് പ്രീമിയം തുക. നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കുന്ന യോഗ്യരായ തെങ്ങുകയറ്റ തൊഴിലാളികളിൽ നിന്നുള്ള അപേക്ഷകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാത്രമേ പരിഗണിക്കുകയുള്ളൂ . ഏതെങ്കിലും അപേക്ഷ സമയപരിധിക്ക് ശേഷം ലഭിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രോസസ്സ് ചെയ്യുന്നതല്ല. വിശദമായ വിവരങ്ങൾ നാളികേര വികസന ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ KSIS ലഭ്യമാണ്. തെങ്ങ് കയറുന്നവർക്കും …
Read More »ബ്രിക്സ് ഉച്ചകോടിക്കായി റഷ്യക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
“റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരം 16-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാനിലേക്കുള്ള രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഞാൻ ഇന്നു പുറപ്പെടുകയാണ്. ആഗോള വികസന കാര്യപരിപാടി, പരിഷ്കരിച്ച ബഹുരാഷ്ട്രവാദം, കാലാവസ്ഥാവ്യതിയാനം, സാമ്പത്തിക സഹകരണം, പുനരുജ്ജീവനശേഷിയുള്ള വിതരണശൃംഖല കെട്ടിപ്പടുക്കൽ, സാംസ്കാരികബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സംഭാഷണത്തിനും ചർച്ചയ്ക്കുമുള്ള സുപ്രധാന വേദിയായി ഉയർന്നുവന്നിട്ടുള്ള ബ്രിക്സിനുള്ളിലെ വളരെയടുത്ത സഹകരണത്തെ ഇന്ത്യ വിലമതിക്കുന്നു. കഴിഞ്ഞ വർഷം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ബ്രിക്സ് …
Read More »