മാധ്യമ പ്രവർത്തകരിൽ നിന്നുള്ള അനേകം അഭ്യർത്ഥനകൾ കണക്കിലെടുത്തും, പരമാവധി മാധ്യമ പ്രവർത്തകർക്ക് മേള കവർ ചെയ്യാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയും , 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) മാധ്യമ പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ വിൻഡോ ഇന്ന് (14 നവംബർ 2024) വൈകുന്നേരം 05:00:00 മുതൽ നാളെ (15 നവംബർ 2024) 04:59:59 വരെ (ഇന്ത്യൻ സ്റ്റാൻഡേർഡ്) 24 മണിക്കൂർ സമയ കാലയളവിലേക്ക് വീണ്ടും തുറന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത മാധ്യമ പ്രവർത്തകർക്ക് …
Read More »പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ ഗസറ്റ് വിജ്ഞാപനം: ഇരട്ട അനുമതികൾ നേടേണ്ടതിൽ നിന്ന് വ്യവസായങ്ങളെ ഒഴിവാക്കുന്നു
പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായി പാരിസ്ഥിതിക അനുമതി (Environmental Clearance -EC) , സ്ഥാപിക്കുന്നതിനുള്ള അനുമതി ( Consent to Establish -CTE ) എന്നീ രണ്ട് മാനദണ്ഡങ്ങൾ നേടിയിരിക്കണം എന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന വ്യവസായ സമൂഹത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്രഗവൺമെൻ്റ് അംഗീകരിച്ചു. ഇനി മുതൽ മലിനീകരണം ഉണ്ടാക്കാത്ത വൈറ്റ് കാറ്റഗറി വ്യവസായങ്ങൾക്ക് പ്രവർത്തന അനുമതി (Consent to Operate -CTO) എടുക്കേണ്ട ആവശ്യമില്ല. പാരിസ്ഥിതിക അനുമതി ലഭിച്ച വ്യവസായങ്ങൾക്ക്, …
Read More »പ്രഥമ ബോഡോലാൻഡ് മഹോത്സവം ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
നവംബർ 15-ന് വൈകുന്നേരം 6.30-ന് ന്യൂഡൽഹിയിലെ സായ് ഇന്ദിരാഗാന്ധി സ്‌പോർട്‌സ് സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഥമ ബോഡോലാൻഡ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. നവംബർ 15, 16 തീയതികളിലാണ് ദ്വിദിന മഹോത്സവം സംഘടിപ്പിക്കുന്നത്. സമാധാനം നിലനിർത്തുന്നതിനും ഊർജ്ജസ്വലമായ ബോഡോ സമൂഹം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമാക്കിയുള്ള ഭാഷ, സാഹിത്യം, സംസ്കാരം എന്നിവ സംബന്ധിച്ച ഒരു ബൃഹത് പരിപാടിയാണിത്. ബോഡോലാൻഡിൽ മാത്രമല്ല, അസം, പശ്ചിമ ബംഗാൾ, …
Read More »കോവിഡ് കാലത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യത്ത് വിതരണം ചെയ്തത് 1000 ലക്ഷം ടൺ ഭക്ഷ്യധാന്യം: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര
കോവിഡ് മഹാമാരി കാലത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യത്ത് 1000 ലക്ഷം ടൺ ഭക്ഷ്യ ധാന്യം വിതരണം ചെയ്തതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജീവ് ചോപ്ര. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് അഖിലേന്ത്യ ഇൻ്റർസോണൽ സാംസ്‌കാരിക മത്സരം കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണ രംഗത്ത് ഇതിനെ സമാനതകളില്ലാത്ത നേട്ടമായാണ് അന്താരാഷ്ട്ര …
Read More »നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം ഫാമിൽ തെങ്ങിൻ തൈകൾ വിൽപനയ്ക്ക്
നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർക്കും, കൃഷി ഓഫീസർമാർക്കും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ 0485 2554240 എന്ന നമ്പറിൽ ബന്ധപ്പെടുക.
Read More »എറണാകുളം ആര്‍എംഎസ് ഇകെ’ ഡിവിഷന്റെ ഡിവിഷണല്‍ തല ‘തപാല്‍ അദാലത്ത്’
എറണാകുളം ആര്‍എംഎസ് ഇകെ’ ഡിവിഷന്റെ, 2024 ൻ്റെ നാലാം പാദത്തിലെ ഡിവിഷണല്‍ തല തപാല്‍ അദാലത്ത് 2024 ഡിസംബർ 11 ന് രാവിലെ 10 മണിക്ക്, ഓഫിസ് ഓഫ് എസ് ആർ എം, ആര്‍എംഎസ് ഇകെ’ ഡിവിഷൻ, അഞ്ചാം നില, എറണാകുളം HPO കോംപ്ലെക്സ്, കൊച്ചി – 682011-ൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ആര്‍എംഎസ് ഇകെ’ ഡിവിഷനിലെ തപാൽ സേവനങ്ങളുമായി സംബന്ധിക്കുന്ന ഏതു പരാതിയും രേഖാമൂലം സമര്‍പ്പിക്കുകയോ അദാലത്തില്‍ ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്. ഈ സൗകര്യം ഉപയോഗിക്കാന്‍ …
Read More »സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ ബുധനാഴ്ച ‘ഡിജിറ്റൽ ഇന്ത്യയും സൈബർ സുരക്ഷയും’ എന്ന വിഷയത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ആലുവ സൈബർ പോലീസ് സ്റ്റേഷൻ സി ഐ വിപിൻദാസ് ക്ലാസ് നയിച്ചു.തുടർന്ന് ഭാരതീയ ന്യായ സംഹിതയെക്കുറിച്ച് അഡ്വക്കേറ്റ് സുരേന്ദ്രൻ കക്കാട് ക്ലാസ് നയിച്ചു. മജീഷ്യൻ ആർ.സി ബോസിന്റെ മാജിക് ഷോയും അരങ്ങേറി. …
Read More »IFFI 2024-ൽ സുവർണ മയൂരം പുരസ്കാരത്തിനായി മത്സരിക്കാൻ 15 സിനിമകൾ
ആഗോള തലത്തിലെ ശക്തമായ കഥകൾ പറയുന്ന 15 സിനിമകൾ 2024-ലെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണ മയൂരത്തിനായി മത്സരിക്കും. ഈ വർഷത്തെ മത്സര വിഭാഗം പട്ടികയിൽ 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യൻ സിനിമകളും ഉൾപ്പെടുന്നു. തനത് വീക്ഷണം, പ്രമേയം , കലാപരത എന്നിവ ഈ ഓരോ ചിത്രത്തിന്റെയും സവിശേഷതയാണ്. ആഗോള-ഇന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച ഈ സിനിമകൾ ഓരോന്നും മാനുഷിക മൂല്യങ്ങൾ, സംസ്കാരം, കഥപറച്ചിലിലെ കലാമൂല്യം എന്നിവയിൽ സവിശേഷമായ ഒരു …
Read More »സിഐഎസ്എഫ് പ്രഥമ സമ്പൂര്‍ണ വനിതാ ബറ്റാലിയന് ഗവൺമെന്റ് അംഗീകാരം നൽകിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻ്റെ (സിഐഎസ്എഫ്) പ്രഥമ സമ്പൂര്‍ണ വനിതാ ബറ്റാലിയന് ഗവൺമെന്റ് അംഗീകാരം നൽകിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിൻ്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള പാതയിലെ ഉറച്ച ചുവടുവെയ്പ്പിൽ, സിഐഎസ്എഫ് പ്രഥമ വനിതാ ബറ്റാലിയൻ രൂപീകരണത്തിന് മോദി ഗവൺമെന്റ് അംഗീകാരം നൽകിയതായി എക്‌സ് പോസ്റ്റിൽ ശ്രീ അമിത് ഷാ …
Read More »പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
ബിഹാറിലെ ദർഭംഗയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു ആരോഗ്യം, റെയില്‍, റോഡ്, പെട്രോളിയം, പ്രകൃതിവാതകം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് വികസന പദ്ധതികള്‍. അയല്‍സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുകയാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒരു വികസിത ഭാരതത്തിനായി വോട്ട് രേഖപ്പെടുത്തുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഝാര്‍ഖണ്ഡിലെ പൗരന്മാരോട് മുന്നോട്ട് വരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അന്തരിച്ച …
Read More »