തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിൻ്റെ ഡയറക്ടർ ജനറലിന്റെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിൻ്റ് സെക്രട്ടറി (മറൈൻ ഫിഷറീസ്) ശ്രീമതി നീതു കുമാരി പ്രസാദ് ഐഎഎസ് അധ്യക്ഷത വഹിച്ചു.
സിഫ്‌നെറ്റ് ഡയറക്ടർ ശ്രീ. എം.ഹബീബുള്ള വിശിഷ്ടാതിഥികളെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്തു. ശ്രീ അജിത്കുമാർ സുകുമാരൻ- ചീഫ് സർവേയർ-കം-അഡിഷണൽ ., ഡിജി (എഞ്ചിനീയറിംഗ്), ഡിജി ഷിപ്പിംഗ്; ഡോ ബിജയ് കുമാർ ബെഹ്റ-ചീഫ് എക്സിക്യൂട്ടീവ്, NFDB; ഡോ. ജോർജ് നൈനാൻ -ICAR-CIFT ഡയറക്ടർ ; ഡോ. ശ്രീനാഥ് കെ.ആർ-ഫിഷറീസ് സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ ;ഡോ. സഞ്ജയ് പാണ്ഡെ – ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫിഷറീസ് മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനായി വ്യക്തമായ നിർദ്ദേശങ്ങൾ പങ്കുവെയ്ക്കാൻ കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിൻ്റ് സെക്രട്ടറി (മറൈൻ ഫിഷറീസ്) ശ്രീമതി നീതു കുമാരി പ്രസാദ് ഐഎഎസ് പങ്കാളികളോട് അഭ്യർത്ഥിച്ചു
തദവസരത്തിൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൻ്റെ നവീകരിച്ച വെബ്‌സൈറ്റ് (https://cifnet.gov.in) കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. ശ്രീമതി പാർവതി ദേവി (സീനിയർ ഡയറക്ടർ (ഐടി), എൻഐസി-സിഇഎം, കൊച്ചി) സന്നിഹിതയായിരുന്നു
ഷിപ്പിംഗ് ഡയറക്ട്രേറ്റ് ജനറൽ നിന്നുള്ള അംഗങ്ങൾ, എംഎംഡി, ഐസിഎആർ-സിഐഎഫ്ടി, ഐസിഎആർ-സിഎംഎഫ്ആർഐ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ, കേന്ദ്ര ഗവൺമെൻറ് , ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ,കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, ദാമൻ & ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടന സെഷനുശേഷം മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചുള്ള ശിൽപശാലയുടെ സാങ്കേതിക സെഷനും നടന്നു .