सोमवार, दिसंबर 23 2024 | 06:20:19 PM
Breaking News
Home / Choose Language / Malayalam / വികസിത് ഭാരത് യുവ നേതൃസംഗമം ജനുവരി 11 മുതൽ

വികസിത് ഭാരത് യുവ നേതൃസംഗമം ജനുവരി 11 മുതൽ

Follow us on:

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025 ന്റെ ഭാഗമായുള്ള വികസിത് ഭാരത് യുവ നേതൃസംഗമം (വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്) 2025 ജനുവരി 11, 12 തീയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പരിപാടി വികസിത ഭാരതത്തിനായി ആശയങ്ങൾ പങ്കിടാനുള്ള വേദിയാകും. യുവാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരവും വികസിത് ഭാരത് യുവ നേതൃ സംഗമത്തിലൂടെ ലഭിക്കും.

യോഗ്യരായ എല്ലാ യുവതീ യുവാക്കൾക്കും വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കാളികളാകാം. 15 – 29 വയസ്സുവരെ പ്രായമുള്ള യുവതീ യുവാക്കൾക്കു 2024 നവംബർ 25നും 2024 ഡിസംബർ 5 നും ഇടയിൽ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ പങ്കെടുത്ത് തുടർ ഘട്ടങ്ങളിലേക്കു യോഗ്യത നേടാം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മൈ ഭാരത് പ്ലാറ്റഫോമിലും (https://mybharat.gov.in/) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ,  നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം എന്നിവയുടെ ഓഫിസുകളിൽ  നിന്നും ലഭിക്കും.

ദേശീയ യുവജനോത്സവത്തിന്റെ പുനർരൂപകൽപ്പനയായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്കാളിത്തം പ്രചോദിപ്പിക്കുന്നതിനുള്ള നാലു ഘട്ടങ്ങളിലായാണ് വികസിത ഭാരത ചലഞ്ച് അവതരിപ്പിക്കുന്നത്.
ഘട്ടം 1: വികസിത് ഭാരത് ക്വിസ് : 2024 നവംബർ 25നും 2024 ഡിസംബർ 5 നും ഇടയിൽ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ 15 – 29 വയസ്സുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

ഘട്ടം 2: ഉപന്യാസം / ബ്ലോഗ് എഴുത്ത് : ദേശീയ വികസനത്തിനായുള്ള ആശയങ്ങൾ പ്രദർശിപ്പിക്കുന്ന “വികസിത ഭാരതത്തിനായുള്ള സാങ്കേതികവിദ്യ”, “യുവജനതയെ വികസിത ഭാരതത്തിനായി ശാക്തീകരിക്കൽ” എന്നിങ്ങനെ പത്തോളം ആശയങ്ങളിൽ മുൻ റൗണ്ടിലെ വിജയികൾ ഉപന്യാസങ്ങൾ സമർപ്പിക്കും. ഈ മത്സരം മൈ ഭാരത് പ്ലാറ്റ്ഫോമിലും സംഘടിപ്പിക്കും.

ഘട്ടം 3: വികസിത് ഭാരത് വിഷൻ പിച്ച് ഡെക്ക്: സംസ്ഥാനതല അവതരണങ്ങൾ: രണ്ടാം റൗണ്ട് യോഗ്യത നേടുന്ന പങ്കാളികൾ തെരഞ്ഞെടുത്ത വിഷയങ്ങളിൽ അവരുടെ ആശയങ്ങൾ, സംസ്ഥാനതലത്തിൽ അവതരിപ്പിക്കും.

ഘട്ടം 4: ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് ദേശീയ ചാമ്പ്യൻഷിപ്പ് :2025 ജനുവരി 11 മുതൽ 12 വരെ നടക്കുന്ന ദേശീയ യുവജനോത്സവത്തിൽ വിവിധ പ്രമേയത്തിൽ അധിഷ്ഠിതമായ സംസ്ഥാന തല ടീമുകൾ മത്സരിക്കും. വിജയികളായ ടീമുകൾ വികസിത ഭാരതത്തിനായുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് മുന്നിൽ അവതരിപ്പിക്കും.

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് – ദേശീയ യുവജനോത്സവം 2025ൽ മൂന്ന് വ്യത്യസ്ത മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത യുവാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. 2025 ജനുവരി 11- 12 തീയതികളിൽ  ഭാരത് മണ്ഡപത്തിൽ നടക്കുന്ന ദേശീയ പരിപാടിയിൽ ഏകദേശം 3,000 യുവാക്കളെ തിരഞ്ഞെടുക്കും.

വികസിത് ഭാരത് പ്രദർശനം: സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവരുടെ, യുവാക്കളെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങൾ ഇതിൽ പ്രദർശിപ്പിക്കും. ഇത് യുവാക്കൾക്ക് ഇന്ത്യയുടെ വികസനക്കാഴ്ചപ്പാടുമായി ഇടപഴകുന്നതിന് ഒരു സംവേദനാത്മക പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യും

പ്ലീനറി സെഷനുകൾ : യുവാക്കളുമായി സംവേദനാത്മക സംഭാഷണങ്ങൾ, ശിൽപ്പശാലകൾ എന്നിവയിൽ പ്രമുഖ ദേശീയ, ആഗോള വിദഗ്ധർ പങ്കെടുക്കും
ഇന്ത്യൻ പൈതൃകത്തിന്റെ ആഘോഷം: വികാസ് ഭി , വിരാസത് ഭി എന്ന വിശാലദർശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ഒരു സാംസ്കാരിക പരിപാടിയും ഉത്സവത്തിൽ ഉൾപ്പെടുത്തും.

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗുമായി ബന്ധപ്പെട്ട  വിശദവിവരങ്ങൾ ദേശീയ യുവജനോത്സവം 2025 മൈ ഭാരത് പ്ലാറ്റഫോമിൽ (https://mybharat.gov.in/) ലഭ്യമാണ്.  വികസിത് ഭാരത് യുവ നേതൃസംഗമം സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ നെഹ്‌റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം അനിൽ കുമാർ, സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) റീജിയണൽ ഡയറക്ടർ ശ്രീ സി ദണ്ഡപാണി തുടങ്ങിയവർ പങ്കെടുത്തു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …