गुरुवार, दिसंबर 12 2024 | 10:57:33 PM
Breaking News
Home / Choose Language / Malayalam / നമ്മുടെ വാഴ്ത്തപ്പെടാത്ത നായകൻ വീർ സവർക്കറുടെ യഥാർത്ഥ കഥ പറയാനുള്ള തീരുമാനം ഞാൻ സ്വയമെടുത്തു : രൺദീപ് ഹൂഡ

നമ്മുടെ വാഴ്ത്തപ്പെടാത്ത നായകൻ വീർ സവർക്കറുടെ യഥാർത്ഥ കഥ പറയാനുള്ള തീരുമാനം ഞാൻ സ്വയമെടുത്തു : രൺദീപ് ഹൂഡ

Follow us on:

55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിൻ്റെ ഉദ്ഘാടന ചിത്രമായി  ജീവചരിത്ര സിനിമ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ പ്രവർത്തകർ മാധ്യമങ്ങളോട് സംവദിച്ചു.

കേന്ദ്ര കഥാപാത്രമായ വിനായക് ദാമോദർ സവർക്കറായി അഭിനയിക്കുകയും സിനിമ സംവിധാനം നിർവഹിക്കുകയും ചെയ്തത് നടൻ രൺദീപ് ഹൂഡയാണ്. നമ്മുടെ വാഴ്ത്തപ്പെടാത്ത നായകനായ വീർ സവർക്കറുടെ യഥാർത്ഥ കഥ പൊതു ജനമധ്യത്തിൽ അവതരിപ്പിക്കാനുള്ള തീരുമാനം താൻ സ്വയം ഏറ്റെടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

“ഈ സിനിമ നമ്മുടെ സായുധ സമരത്തിൻ്റെ മറ്റൊരു വശം എടുത്തുകാണിക്കുന്നു, സ്വാതന്ത്ര്യത്തിനായി ആയുധമെടുക്കാൻ വിപ്ലവകാരികളെ എങ്ങനെ പ്രചോദിപ്പിച്ചുവെന്ന് കാണിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

 ചിത്രത്തിൽ ഭിക്കാജി കാമയായി അഭിനയിച്ച നടി അഞ്ജലി ഹൂഡ, സിനിമയിലെ തൻ്റെ വേഷം സവർക്കറുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള തൻ്റെ ധാരണയെ ആഴത്തിലാക്കിയതായി പറഞ്ഞു. “നമ്മുടെ വിസ്മരിക്കപ്പെട്ട നായകന്മാരിലേക്ക് വെളിച്ചം വീശാൻ ഭാവിയിൽ ഇത്തരം കൂടുതൽ സിനിമകൾ നിർമ്മിക്കപ്പെടുമെന്നാണ് പ്രതീക്ഷ,” അവർ പറഞ്ഞു.

 ജയ് പട്ടേൽ, മൃണാൾ ദത്ത്, അമിത് സിയാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ  ഇത്തരം സിനിമകൾക്കുള്ള പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു.

 ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യസമര നായകരിൽ ഒരാളായ വീർ സവർക്കറുടെ അറിയപ്പെടാത്ത കഥയാണ്, ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …