गुरुवार, दिसंबर 26 2024 | 05:58:15 PM
Breaking News
Home / Choose Language / Malayalam / വിജിലൻസ് ബോധവൽകരണം: ക്വീൻസ് വോക് വേയിൽ ഫ്ലാഷ് മോബുമായി സിഎംഎഫ്ആർഐ

വിജിലൻസ് ബോധവൽകരണം: ക്വീൻസ് വോക് വേയിൽ ഫ്ലാഷ് മോബുമായി സിഎംഎഫ്ആർഐ

Follow us on:

കൊച്ചി: പൊതുജനങ്ങളിൽ വിജിലൻസ് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ക്വീൻസ് വോക് വേയിൽ ഫ്ലാഷ് മോബും ബോധവൽകരണ സംഗമവും നടത്തി. വിജിലൻസ് ബോധവൽകരണ വാരാചരണ ക്യാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷണ വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് ബോധവൽകരണം നടത്തിയത്. അഴിമതിരഹിത സമൂഹത്തെ സൃഷ്ടിക്കാൻ പൗരൻമാർക്കിടയിൽ ജാഗ്രതയും ഉത്തരവാദിത്വബോധവും വളർത്തേണ്ടതിന്റെ പ്രാധാന്യം ഉണർത്തുന്നതായിരുന്നു ബോധവൽകരണ സംഗമം. പുതുതലമുറയിലേക്ക് സന്ദേശമെത്തിക്കുന്നത് ലക്ഷ്യമിട്ട് നടത്തിയ ഫ്ലാഷ് മോബിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  സിഎംഎഫ്ആർഐ വിജിലൻസ് ഓഫീസർ ഡോ ജെ ജയശങ്കർ, ഷെൽഫിഷ് ഫിഷറീസ് ഡിവിഷൻ മേധാവി ഡോ എ പി ദിനേഷ്ബാബു എന്നിവർ പ്രസംഗിച്ചു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …