शनिवार, नवंबर 09 2024 | 07:15:43 AM
Breaking News
Home / Choose Language / Malayalam / ബംഗാൾ കലോത്സവത്തിന് കൊച്ചിയിൽ നാളെ തിരിതെളിയും; പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് ഉദ്ഘാടനം നിർവഹിക്കും

ബംഗാൾ കലോത്സവത്തിന് കൊച്ചിയിൽ നാളെ തിരിതെളിയും; പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് ഉദ്ഘാടനം നിർവഹിക്കും

Follow us on:

മൂന്നു ദിവസത്തെ ബംഗാൾ കലോത്സവത്തിന്  കൊച്ചിയിലെ കേരള  ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ച ( 08-11-2024) തിരിതെളിയും. പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് നാളെ വൈകിട്ട്  ഉദ്ഘാടനം നിർവഹിക്കും.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള   സാംസ്കാരിക സ്ഥാപനങ്ങളായ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഈസ്റ്റേൺ സോൺ കൽച്ചറൽ സെന്റർ എന്നിവ സംയുക്തമായി കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
പരിപാടിയുടെ ഭാഗമായി വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്കും ശനിയാഴ്ച വൈകുന്നേരം 4 മണിക്കുമാണ് കലാ  പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ.കെ ഗോപാലകൃഷ്‍ണൻ  അറിയിച്ചു . പരിപാടിയോട് അനുബന്ധിച്ചു ഇന്ന് കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കേരള ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് ജി.ഗോപിനാഥൻ, ജോയിന്റ് സെക്രട്ടറി കെ.എസ്.പ്രകാശ് എന്നിവരും സംബന്ധിച്ചു . ശനിയാഴ്ച രാതി എട്ടരയ്ക്ക് കേരളത്തിലെ ബംഗാളി സമൂഹത്തിന്റെ പരിപാടികളുമുണ്ടാകും എന്നും  ശ്രീ കെ.കെ ഗോപാലകൃഷ്‍ണൻ അറിയിച്ചു .  എല്ലാ പരിപാടികളിലേക്കും  പ്രവേശനം സൗജന്യമാണ് .

പശ്ചിമബംഗാൾ ഗവർണറായി ഡോ സി.വി ആനന്ദബോസ് ചുമതലയേറ്റതിന്റെ രണ്ടാം വാർഷികവേളയിൽ രൂപംനൽകിയ ‘അപ്നാ ഭാരത് ജഗ്‌ദ ബംഗാൾ’ എന്ന ജനകീയ ദൗത്യത്തിന്റെ ഭാഗം കൂടിയാണിത്.

ബംഗാളിലെ പുരാതന വാദ്യോപകരണങ്ങളുടെ വാദനം, രവീന്ദ്രനാഥ ടാഗോർ എഴുതിയ നാല് നൃത്താധിഷ്ഠിത നാടകങ്ങൾ, പ്രശസ്തമായ ‘ബാവുൾ ഗാനങ്ങൾ’,  ‘ഷെഹ്നായി’, ദുർഗാപൂജ ഉത്സവത്തിന്റെ അവിഭാജ്യഘടകമായ ‘ധക്’,  പുരാണകഥകൾ കോർത്തിണക്കിയുള്ള ‘പുരാതനി സംഗീതം’, പുരുലിയ ജില്ലയിൽ രൂപംകൊണ്ട അത്യന്തം വർണാഭവും ചടുലവുമായ ‘പുരുലിയ ഛൗ നൃത്തരൂപം’, പുരാതന തനതു നൃത്തരൂപമായ ‘ഗൗഡിയ നൃത്യ’, ബംഗാളിന്റെ നാടോടി സംസ്കാരത്തിന്റെ ഭാഗമായ ‘ശ്യാമസംഗീതം’, എന്നിങ്ങനെ തനതുകലകളും കളികളും ഒരുവേദിയിൽ കണ്ടാസ്വദിക്കാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ കൊച്ചിനിവാസികൾക്ക് ലഭിക്കുക എന്ന് ശ്രീ കെ.കെ ഗോപാലകൃഷ്‍ണൻ  അറിയിച്ചു .

രവീന്ദ്രനാഥ ടാഗോർ, കാസി നസ്‌റുൽ ഇസ്‌ലാം, ദ്വിജേന്ദ്രലാൽ റോയ്, രജനികാന്ത സെൻ, അതുൽ പ്രസാദ് സെൻ – പഞ്ചകവികളുടെ പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ പഞ്ചകബീർ ഗാനമാലയാണ് ബാംഗാളികലോത്സവത്തിലെ മറ്റൊരു പ്രമുഖ്യയിനം.

ബംഗാളിലെ പ്രശസ്ത കവി റിനാ ഗിരി, കഥാകൃത്ത് ജയന്ത ഡേ, കവിയും ചെറുകഥാകൃത്തുമായ  ഡോ. തമാൽ ലാഹ , മലയാളത്തിലെ എഴുത്തുകാരായ ഡോ എം.ജി ശശിഭൂഷൺ, ആലംകോട് ലീലാകൃഷ്‌ണൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ ചർച്ചയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല നാളെ കൊച്ചിയിൽ നടക്കും

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് (MoFAH&D), നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻ്റ് ബോർഡ് (NFDB) ഹൈദരാബാദ് എന്നിവ …