गुरुवार, दिसंबर 12 2024 | 11:21:10 PM
Breaking News
Home / Choose Language / Malayalam / ഇന്ത്യൻ തീരസംരക്ഷണ സേനയുടെ 11 മത് ദേശീയ സമുദ്ര തെരച്ചിൽ – രക്ഷാപ്രവർത്തന അഭ്യാസപ്രകടനവും ശില്പശാലയും കൊച്ചിയിൽ പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്യും

ഇന്ത്യൻ തീരസംരക്ഷണ സേനയുടെ 11 മത് ദേശീയ സമുദ്ര തെരച്ചിൽ – രക്ഷാപ്രവർത്തന അഭ്യാസപ്രകടനവും ശില്പശാലയും കൊച്ചിയിൽ പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്യും

Follow us on:

ഇന്ത്യൻ തീരസംരക്ഷണ സേനയുടെ 11 മത് ദേശീയ സമുദ്ര തെരച്ചിൽ – രക്ഷാപ്രവർത്തന അഭ്യാസപ്രകടനത്തിന്റെ (SAREX-24) പതിനൊന്നാമത് പതിപ്പും ശില്പശാലയും നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ബോർഡിൻ്റെ നേതൃത്വത്തിൽ 2024 നവംബർ 28-29 തീയതികളിൽ കേരളത്തിലെ കൊച്ചിയിൽ നടക്കും. പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. ദേശീയ സമുദ്ര തെരച്ചിൽ – രക്ഷാപ്രവർത്തന ഏകോപന അതോറിറ്റി കൂടിയായ ഇന്ത്യൻ തീരസംരക്ഷണ സേന (ഐസിജി) ഡയറക്ടർ ജനറൽ എസ് പരമേഷ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
 ‘പ്രാദേശിക സഹകരണത്തിലൂടെ തെരച്ചിൽ, രക്ഷാപ്രവർത്തന ദൗത്യം മെച്ചപ്പെടുത്തൽ’ എന്നതായിരിക്കും വിഷയം. ഇന്ത്യൻ തെരച്ചിൽ, രക്ഷാപ്രവർത്തന പ്രദേശങ്ങളിലും അതിനപ്പുറത്തും വലിയ അപകടമുണ്ടാകുമ്പോൾ, സ്ഥലമോ ദേശീയതയോ സാഹചര്യങ്ങളോ പരിഗണിക്കാതെ സഹായം നൽകാനുള്ള ഐസിജിയുടെ പ്രതിബദ്ധതയെ ഇത് സൂചിപ്പിക്കുന്നു.
 ഗവൺമെൻ്റ് ഏജൻസികൾ, മന്ത്രാലയങ്ങൾ, സായുധ സേനകൾ, വിവിധ തല്പരകക്ഷികൾ, വിദേശ പ്രതിനിധികൾ എന്നിവരിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സെമിനാറുകൾ, ശിൽപശാലകൾ, ചർച്ചകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ആദ്യ ദിവസം നടക്കും. തീരസംരക്ഷണസേനയുടെ കപ്പലുകൾ, വിമാനങ്ങൾ;കൊച്ചി തുറമുഖ അതോറിറ്റിയിൽ നിന്നുള്ള യാത്രാ യാനങ്ങൾ, ടഗ് ; കസ്റ്റംസിൽ നിന്നുള്ള ബോട്ടുകൾ ഒപ്പം വ്യോമ- നാവികസേനകളും പങ്കെടുക്കുന്ന, 2 വലിയ രക്ഷാദൗത്യം ഉൾപ്പെടെ കടലിലെ അഭ്യാസപ്രകടനങ്ങൾ രണ്ടാം ദിവസം കൊച്ചി തീരത്ത് നടത്തും.
 500 യാത്രക്കാരുള്ള ഒരു യാത്രാ കപ്പലിലെ പ്രതിസന്ധി അനുകരിച്ചു കൊണ്ടുള്ള രക്ഷാ ദൗത്യം ആയിരിക്കും ആദ്യത്തേത്.രണ്ടാമത്തെ സാഹചര്യത്തിൽ 200 യാത്രക്കാരുമായി സിവിൽ യാത്രാ വിമാനം ജലോപരിതത്തിൽ ലാൻഡ് ചെയ്യുന്നത്(ditching )പ്രദർശിപ്പിക്കും . സമുദ്ര അഭ്യാസപ്രകടനത്തിലെ ഈ പ്രതികരണ പ്രദർശനത്തിൽ, ദുരിതമനുഭവിക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാനുള്ള വിവിധ രീതികൾ ഉൾപ്പെടുന്നു. അതിൽ അപകട മുന്നറിയിപ്പ് നൽകുന്നതിനുള്ള ഉപഗ്രഹ സഹായത്തോടെയുള്ള ബീക്കണുകളുടെ പ്രവർത്തനം, ഡ്രോണുകൾ ഉപയോഗിച്ച് ലൈഫ് ബോയ് വിന്യസിക്കൽ , വായുവിലൂടെ ഇറക്കാൻ കഴിയുന്ന ലൈഫ് റാഫ്റ്റുകൾ, റിമോട്ട് കൺട്രോൾ നിയന്ത്രിത ലൈഫ് ബോയിയുടെ പ്രവർത്തനം എന്നിവ ഉൾപ്പെടുന്നു. ദൗത്യ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും ദേശീയ പങ്കാളികളുമായുള്ള ഏകോപനവും വിലയിരുത്തുന്നതിന് മാത്രമല്ല, തീരപ്രദേശത്തുള്ളവരുമായും സൗഹൃദ രാജ്യങ്ങളുമായും സഹകരിച്ച് ഇടപെടുന്നതിൽ ഉചിതമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഈ അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 സമുദ്ര മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള(എസ്എആർ) ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ ശരിയായി നയിക്കുന്ന ഒരു പ്രധാന നാവിക ഏജൻസിയാണ് ഇന്ത്യൻ തീരസംരക്ഷണസേന. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ എസ്എആർ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ അംഗരാജ്യങ്ങളുമായി ഇന്ത്യ ഒരു ധാരണാപത്രം ഒപ്പുവച്ചു.ഐസിജിയാണ് അതിന്റെ നിർവഹണ ഏജൻസി. കൂടാതെ, ഇൻഡോ-പസഫിക് മേഖലയിലെ എസ്എആർ പ്രവർത്തനങ്ങൾക്കുള്ള നോഡൽ ഏജൻസിയായി ഐസിജിയെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമുദ്ര മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും (സാഗർ) എന്ന കാഴ്ചപ്പാടുമായി സമന്വയിപ്പിച്ച് ഇന്ത്യയുടെ ആഗോള ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിന്,സമുദ്ര സുരക്ഷയിൽ ഐസിജി യുടെ വർദ്ധിച്ച ശ്രദ്ധ വളരെയധികം സഹായിക്കും.
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …