गुरुवार, नवंबर 21 2024 | 09:49:10 PM
Breaking News
Home / Choose Language / Malayalam (page 5)

Malayalam

Malayalam

അങ്കമാലിയിൽ സി.ബി.സി ബോധവത്കരണ പരിപാടി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണെന്നും ഔദാര്യമായല്ല അത് കാണേണ്ടതെന്നും  കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വിവിധ ഭരണകർത്താക്കളും പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപെട്ടു. 2047 ഓടെ വികസിത രാഷ്ട്രമാക്കാനുള്ള ദൗത്യത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കമാലിയിൽ …

Read More »

ചലച്ചിത്ര​വൈവിധ്യങ്ങളുടെ ആഘോഷം പ്രാദേശിക-ആഗോള ആഖ്യാനങ്ങളുടെ ഒത്തുചേരലൊരുക്കി ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവം

വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ആഖ്യാനങ്ങൾ, കലാപരമായ ഉദ്യമങ്ങൾ എന്നിവ​ ​പ്രതിഫ​ലിപ്പിക്കുന്ന​ പ്രാദേശിക-ആഗോള ചലച്ചിത്രങ്ങളുടെ ഒത്തുചേരൽ ഒരുക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ) ചലച്ചിത്രമികവിന്റെ വ‌ിളക്കുമാടമായി നിലകൊള്ളുന്നു. പ്രാദേശികബന്ധങ്ങളിൽ നിന്ന് അടർന്നുപോകാതെ ആഗോളതലത്തിൽ അംഗീകാരവും പ്രാഗത്ഭ്യവും എങ്ങനെ കരസ്ഥമാക്കാം എന്നതിന്റെ ഉദാഹരണമാണ് ഐഎഫ്എഫ്ഐ. കലകളെ ആഘോഷമാക്കാൻ ലോകമെമ്പാടുമുള്ള ചലച്ചിത്രങ്ങളും കലാകാരും സന്ദർശകരും ഒത്തുചേരുന്ന ഒരിടമായി ഇതു മാറി. അതിരുകൾക്കതീതമായി ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രവർത്തകരെയും പ്രേക്ഷകരെയും ഒരുമിച്ചു കൊണ്ടുവരുന്ന സാർവത്രിക ഭാ​ഷയെന്ന നിലയിലുള്ള ചലച്ചിത്രത്തിന്റെ …

Read More »

ജന്മവാര്‍ഷികത്തില്‍ ആചാര്യ കൃപലാനിയെ പ്രധാനമന്ത്രി അനുസ്മരിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആചാര്യ കൃപലാനിയുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ അഗ്രഗണ്യനായ വ്യക്തിയായും ബുദ്ധിയുടെയും സമഗ്രതയുടെയും ധീരതയുടെയും ആള്‍രൂപമായും അദ്ദേഹത്തെ അനുസ്മരിച്ച ശ്രീ മോദി, സമൃദ്ധവും ശക്തവും, ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ശാക്തീകരിക്കപ്പെടുന്നതുമായ ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു. ”ആചാര്യ കൃപലാനിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഉന്നതനായ വ്യക്തിത്വവും ബുദ്ധിയുടെയും സമഗ്രതയുടെയും ധീരതയുടെയും ആള്‍രൂപവുമായിരുന്നു അദ്ദേഹം. ജനാധിപത്യ …

Read More »

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡ്താലിൽ ശ്രീ സ്വാമിനാരായണ മന്ദിരത്തിന്റെ 200-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിരത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുത്തു. ശ്രീ സ്വാമിനാരായണന്റെ അനുഗ്രഹത്താലാണ് 200-ാം വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കാനായതെന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ ശിഷ്യരെയും സ്വാഗതം ചെയ്ത ശ്രീ മോദി, സ്വാമിനാരായണ മന്ദിരത്തിന്റെ പാരമ്പര്യത്തിൽ സേവനത്തിനാണ് പ്രഥമസ്ഥാനമെന്നും ശിഷ്യർ ഇന്ന് സേവനത്തിൽ മുഴുകിയിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. അടുത്തിടെ മാധ്യമങ്ങളിൽ ആഘോഷങ്ങളെക്കുറിച്ചു കാണാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വഡ്താൽ …

Read More »

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു

ഇന്ന് (നവംബർ 11, 2024) രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ 10.00 മണിക്ക് നടന്ന ചടങ്ങിൽ, സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു.  അദ്ദേഹം രാഷ്ട്രപതിയുടെ മുൻപാകെ  സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Read More »

കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി അങ്കമാലിയിൽ നാളെ ആരംഭിക്കും

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ സംഘടിപ്പിക്കുന്ന 5 ദിവസത്തെ പ്രദർശന- ബോധവൽക്കരണ പരിപാടിക്ക് നാളെ (11.11.2024) കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിൽ തുടക്കമാകും. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന, സഹമന്ത്രി ജോർജ് കുര്യൻ രാവിലെ 10.30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത …

Read More »

കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിര ഫലങ്ങളിലേക്ക് നയിക്കും, ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രി

പാഴ്‌വസ്തുക്കൾ നീക്കംചെയ്ത് രാജ്യത്തിന്റെ ഖജനാവിലേക്ക് 2,364 കോടി രൂപ (2021 മുതൽ) ഉൾപ്പെടെ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പയിനായ   സ്പെഷ്യൽ ക്യാമ്പയിൻ 4.0-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിരമായ ഫലങ്ങളിലേക്ക് നയിക്കുമെന്നും ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്ര സിംഗിൻ്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു: “അഭിനന്ദനാർഹം! കാര്യക്ഷമമായ നിർവഹണത്തിലും സജീവമായ …

Read More »

തിരു ഡൽഹി ഗണേഷിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കറകളഞ്ഞ അഭിനയ നൈപുണ്യത്താൽ അനുഗ്രഹീതനായ തിരു ഗണേശൻ, ഓരോ കഥാപാത്രത്തിലും കാഴ്ചവച്ച ആഴമേറിയ അഭിനയവും  പ്രേക്ഷകരുമായി തലമുറകൾക്കതീതമായി  ബന്ധപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും സ്‌നേഹപൂർവ്വം സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു : “പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷ് ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. കറകളഞ്ഞ  അഭിനയ …

Read More »

നവംബർ 11-ന് ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 11 ന് രാവിലെ 11:15 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിർ നിരവധി പതിറ്റാണ്ടുകളായി ആളുകളുടെ സാമൂഹികവും ആത്മീയവുമായ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്.

Read More »

കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് 5 ദിവസത്തെ ബോധവത്കരണ പരിപാടി അങ്കമാലിയിൽ

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ 5 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന- ബോധവൽക്കരണ പരിപാടി സംഘടിപ്പി സംഘടിപ്പിക്കുമെന്ന്  സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖലാ അഡിഷണൽ ഡയറക്ടർ ജനറൽ  ശ്രീ വി. പളനിച്ചാമി പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 11 മുതൽ 15 വരെ കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിലാണ് …

Read More »