सोमवार, दिसंबर 23 2024 | 06:17:39 AM
Breaking News
Home / Choose Language / Malayalam / മഹാത്മാഗാന്ധിയുടെ സമാധാനത്തിൻ്റെയും അഹിംസയുടെയും സന്ദേശം പുനരുജ്ജീവിപ്പിക്കുന്നു: 55-ാമത് ഐഎഫ്എഫ്ഐയിൽ അഭിമാനകരമായ ഐസിഎഫ്ടി- യുനെസ്ക്കോ ഗാന്ധി മെഡലിനായി പത്ത് സിനിമകൾ മത്സരിക്കും

മഹാത്മാഗാന്ധിയുടെ സമാധാനത്തിൻ്റെയും അഹിംസയുടെയും സന്ദേശം പുനരുജ്ജീവിപ്പിക്കുന്നു: 55-ാമത് ഐഎഫ്എഫ്ഐയിൽ അഭിമാനകരമായ ഐസിഎഫ്ടി- യുനെസ്ക്കോ ഗാന്ധി മെഡലിനായി പത്ത് സിനിമകൾ മത്സരിക്കും

Follow us on:

പാരീസിലെ ഇൻ്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ, ഓഡിയോവിഷ്വൽ
കമ്മ്യൂണിക്കേഷനും (ICFT)  യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ- യുനെസ്കോയും ചേർന്ന് നൽകുന്ന ആഗോള പുരസ്‌കാരമായ ഐസിഎഫ്ടി-യുനെസ്കോ ഗാന്ധി മെഡലിനായി, ഇന്ത്യ അന്താരാഷ്ട്ര  ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) 55-ാം പതിപ്പിൽ ശുപാർശ ചെയ്യപ്പെട്ട ചിത്രങ്ങളുടെ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രത്യേകിച്ച് അഹിംസ, സഹിഷ്ണുത, സാമൂഹിക സൗഹാർദ്ദം എന്നിവയ്‌ക്കൊപ്പം സാംസ്കാരിക വിനിമയവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്കാണ് പുരസ്‌കാരം നൽകുക.

ഈ വർഷം, പത്ത് ശ്രദ്ധേയമായ സിനിമകൾ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഓരോന്നും വ്യത്യസ്ത പ്രദേശങ്ങളെയും സംസ്‌കാരങ്ങളെയും വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നുവെങ്കിലും ഗാന്ധിയൻ തത്വങ്ങളോടുള്ള പ്രതിബദ്ധതയാൽ അവയെല്ലാം ഏകീകൃത സ്വഭാമുള്ളവയാണ്.

ഇസബെല്ലെ ഡാനെൽ (ഫിപ്രസിയുടെ ഓണററി പ്രസിഡൻ്റ് – ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്), സെർജ് മൈക്കൽ (സിഐസിടി-ഐസിഎഫ്ടി വൈസ് പ്രസിഡൻ്റ്), മരിയ ക്രിസ്റ്റീന ഇഗ്ലേഷ്യസ് (യുനെസ്‌കോയുടെ കൾച്ചറൽ സെക്ടർ പ്രോഗ്രാമിൻ്റെ മുൻ മേധാവി), ഡോ. അഹമ്മദ് ബെദ്ജൗയി (അൽജിയേഴ്സ് ഇൻ്റർനാഷണലിൻ്റെ ആർട്ടിസ്റ്റിക് ഡയറക്ടർ ഫിലിം ഫെസ്റ്റിവൽ), സ്യുൻ ഹുൻ (പ്ലാറ്റ്ഫോം ഫോർ ക്രിയേറ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ, CICT-ICFT യൂത്ത് ബ്രാഞ്ച്), എന്നിവരടങ്ങുന്ന ജൂറി സിനിമകളെ വിലയിരുത്തും.ഈ സിനിമകളുടെ ധാർമ്മിക മൂല്യം , കലാപരമായ മികവ്, പ്രേക്ഷകരെ, പ്രത്യേകിച്ച് യുവാക്കളെ ബോധവത്കരിക്കാനുള്ള കഴിവ് എന്നിവ അടിസ്ഥാനമാക്കി ജൂറി സിനിമകൾ വിലയിരുത്തും.

സ്വീഡിഷ് ചിത്രം ക്രോസിംഗ്, ഇറാനിയൻ ചിത്രം ഫോർ  റാണ, ഹംഗേറിയൻ ചിത്രം ലെസ്സൺ ലേൺഡ്, കംബോഡിയൻ ചിത്രം മീറ്റിംഗ് വിത്ത് പോൾ പോട്ട്, ലാവോസിൻ്റെ സാട്ടു – ഇയർ ഓഫ് ദ റാബിറ്റ്, ദക്ഷിണാഫ്രിക്കൻ ചിത്രം ട്രാൻസാമസോണിയ, ഡെന്മാർക്കിൻ്റെ അൺസിംഗബിൾ, ബംഗാളി ഭാഷാ ചിത്രം അമർ ബോസ് , അസമീസ് ഭാഷാ ചിത്രം ജൂഫൂൽ, തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്ത ശ്രീകാന്ത് എന്നിവയാണ് ഈ മെഡലിന് വേണ്ടി മത്സരിക്കുന്നത്

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …