मंगलवार, दिसंबर 03 2024 | 02:12:07 AM
Breaking News
Home / Choose Language / Malayalam / നാളത്തെ മികച്ച ചലച്ചിത്ര സംവിധായകരുടെ അരങ്ങേറ്റ വേദിയായി ഐഎഫ്എഫ്ഐ ഉയർന്നുവരുന്നു

നാളത്തെ മികച്ച ചലച്ചിത്ര സംവിധായകരുടെ അരങ്ങേറ്റ വേദിയായി ഐഎഫ്എഫ്ഐ ഉയർന്നുവരുന്നു

Follow us on:

48 മണിക്കൂർ കൊണ്ടുള്ള ചലച്ചിത്ര നിർമ്മാണ മത്സരത്തിൽ, മത്സരാർത്ഥികളെ 20 അംഗങ്ങൾ വീതമുള്ള അഞ്ച് ടീമുകളായി വിഭജിച്ചു. “സാങ്കേതിക കാലത്തെ ബന്ധങ്ങൾ” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു മത്സരം. 2024 നവംബർ 21 മുതൽ 23 വരെ പൻജിമിൻ്റെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിൽ മത്സരം നടന്നു. ഇത് ഓരോ ടീമിൻ്റെയും സർഗ്ഗാത്മകതയും പുനരുജീവനശേഷിയും പരീക്ഷിച്ചു.

 ഈ വർഷം, CMOT-ലെ 48 മണിക്കൂർ സിനിമ നിർമാണ മത്സരത്തിലെ വിജയികൾ:
1.മികച്ച ചിത്രം: ഗുല്ലു

 മികച്ച ചിത്രം (റണ്ണേഴ്സ് അപ്പ്): വി ഹിയർ ദ സെയിം മ്യൂസിക്

2. മികച്ച സംവിധായകൻ: അർഷലി ജോസ് (ഗുല്ലു)

3. മികച്ച തിരക്കഥ : ആദിരാജ് ബോസ് (ലവ്പിക്സ് സബ്സ്ക്രിപ്ഷൻ)

4. മികച്ച നടി: വിശാഖ നായർ (ലവ്പിക്സ് സബ്സ്ക്രിപ്ഷൻ)

5. മികച്ച നടൻ: പുഷ്പേന്ദ്ര കുമാർ (ഗുല്ലു)

\
മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടിയ മിസ്സ്‌ അർഷലി ജോസ് ടീമംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.“ഈ നേട്ടം എൻ്റെ സംഘത്തിലെ മുഴുവൻ അംഗങ്ങളുടേതുമാണ്. തിരക്കഥയായിരുന്നു ഞങ്ങളുടെ സിനിമയുടെ യഥാർത്ഥ നായകൻ.അത് വായിച്ചപ്പോൾ തന്നെ ഞങ്ങളുടെ ചിത്രത്തിന് പ്രത്യേകതയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഈ മികച്ച ടീമിനൊപ്പം പ്രവർത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്.” അവർ പറഞ്ഞു.

 ഈ യുവ പ്രതിഭകൾക്ക് ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയ  മുൻ വർഷത്തെ CMOT ചാമ്പ്യൻമാരായ ചിദാനന്ദ നായിക്, അഖിൽ ലോത്‌ലിക്കർ, സുബർണാ ദാസ് , അക്ഷിത വോഹ്‌റ, കൃഷ്ണ ദുസാനെ എന്നിവരാണ് മാർഗ്ഗനിർദ്ദേശം നൽകിയത്.

 പങ്കെടുത്തവരെ അഭിനന്ദിച്ച കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു “വലിയ സമ്മർദത്തിൽ 48 മണിക്കൂറിനുള്ളിൽ ഇത്തരം മാതൃകാപരമായ സിനിമകൾ നിർമ്മിക്കുന്നത് തന്നെ ഒരു വലിയ നേട്ടമാണ്. ഇവിടെ പങ്കെടുത്ത ഓരോരുത്തരും വിജയിയാണ് ”

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സ്‌പെഷ്യൽ സെക്രട്ടറി നീരജ ശേഖർ; മന്ത്രാലയത്തിന്റെ ജോയിൻ്റ് സെക്രട്ടറിയും എൻ.എഫ്.ഡി.സി എം.ഡി.യുമായ പൃഥുൽ കുമാർ ; ഫിലിംസ് ജോയിൻ്റ് സെക്രട്ടറി വൃന്ദ ദേശായി;ഐ ആൻഡ് ബി മന്ത്രാലയത്തിൻ്റെ മുൻ സെക്രട്ടറി അപൂർവ ചന്ദ്ര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരനും ഗ്രാൻഡ് ജൂറി അംഗവുമായ സാമ്രാട്ട് ചക്രവർത്തിയും ചടങ്ങിൽ പങ്കെടുത്തു.

 യുകെ ആസ്ഥാനമായുള്ള ഷോർട്ട്സ് ഇൻ്റർനാഷണൽ നെറ്റ്‌വർക്കുമായി സഹകരിച്ച് സംഘടിപ്പിച്ച 48 മണിക്കൂർ കൊണ്ടുള്ള സിനിമ നിർമ്മാണ മത്സരം, യുവസംവിധായകർക്ക് അവരുടെ സർഗ്ഗാത്മകത, കഥപറച്ചിലിലെ കഴിവുകൾ, സംഘത്തിന്റെ ഒരുമിച്ചുള്ള പ്രവർത്തനം എന്നിവ വളരെ കുറഞ്ഞ സമയ പരിധിയിൽ പരീക്ഷിക്കുന്നതിനുള്ള ഒരു സവിശേഷ അവസരം നൽകി.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …