शुक्रवार, नवंबर 15 2024 | 08:46:41 AM
Breaking News
Home / Choose Language / Malayalam / കേന്ദ്ര ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു

കേന്ദ്ര ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു

Follow us on:

കേന്ദ്ര  ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു.  2014 നും 2024 നും ഇടയിൽ ഫയൽ ചെയ്ത റിട്ടേണുകളിൽ 120% വർദ്ധനവ് ഉണ്ടായി. 2014 ൽ ഫയൽ ചെയ്ത ആദായ നികുതി റിട്ടേണുകൾ 3.6 കോടി ആയിരുന്നുവെങ്കിൽ  2024 ൽ അത് 2.2 മടങ്ങ് വർദ്ധനയോടെ 7.9 കോടി ആയി.

I.   50 ലക്ഷം  രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ ഫയൽ ചെയ്യുന്ന നികുതി റിട്ടേണുകളിൽ പരമാവധി വർദ്ധനയുണ്ടായി.-

നികുതിവെട്ടിപ്പും കള്ളപ്പണവും തടയുന്നതിന് മോദി ഗവൺമെന്റ്   നടപ്പിലാക്കിയ ശക്തമായ നിയമങ്ങൾ   കാരണം, 50 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവരുടെ റിട്ടേണുകളിൽ ഏകദേശം 5 മടങ്ങ് വർധനയുണ്ടായി.  ഇത് 2014 ൽ 1.85 ലക്ഷമായിരുന്നത് 2024 ൽ 9.39 ലക്ഷം (5.07 മടങ്ങ് വർദ്ധന) ആയി.

50 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്കുള്ള മൊത്തം ആദായനികുതി ബാധ്യത  2014 ലെ 2.52 ലക്ഷം കോടി രൂപയിൽ നിന്ന് 2024 ൽ 9.62 ലക്ഷം കോടി രൂപയായി ഉയർന്നു (3.2 മടങ്ങ് വർദ്ധന)  പിരിച്ചെടുക്കുന്ന ആദായനികുതിയുടെ 76% വും ,50 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവരിൽ നിന്നാണ്.  ഇത് ഇടത്തരക്കാരുടെ നികുതിഭാരം കുറയ്ക്കാൻ കാരണമായി.

 II. മോദി ഗവൺമെന്റ്  നികുതി ഇളവ് പരിധി വർദ്ധിപ്പിച്ചത് കാരണം പൂജ്യം ആദായ നികുതി ഫയലിംഗിൽ വർദ്ധന

യു പി എ   മധ്യവർഗത്തിന്മേൽ അന്യായമായ നികുതിഭാരം ചുമത്തി.  2014ൽ 2 ലക്ഷം രൂപയ്ക്ക്   മുകളിൽ വരുമാനമുള്ളവരെല്ലാം നികുതി അടയ്‌ക്കേണ്ടി വന്നു.  2024-ൽ, സമർപ്പിച്ച 7.9 കോടി റിട്ടേണുകളിൽ 4.9 കോടിയും  പൂജ്യം (zero) ആദായ നികുതി ഫയലിംഗ് ആയിരുന്നു.മോദി ഗവൺമെന്റ് ആദായനികുതിയുടെ ഇളവ് പരിധി 7 ലക്ഷം രൂപയായി ഉയർത്തിയതാണ് ഇതിന് കാരണം. 2014 ൽ ഫയൽ ചെയ്ത പൂജ്യം ആദായ നികുതി  റിട്ടേണുകളുടെ എണ്ണം 1.8 കോടി ആയിരുന്നത് 2024 ൽ 4.9 കോടി ആയി (2.7 മടങ്ങ് വർദ്ധന).

10 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള നികുതിദായകരിൽ നിന്നുള്ള ആദായ നികുതി പിരിവ് 2014ൽ ആകെ അടച്ച നികുതിയുടെ 10.17 ശതമാനമായിരുന്നത് 2024ൽ 6.22 ശതമാനമായി  കുറഞ്ഞു

III.ഇടത്തരക്കാരുടെ നികുതിഭാരം വൻതോതിൽ കുറച്ചു-

2.5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കുള്ള ആദായ നികുതി ബാധ്യത യുപിഎയുടെ കീഴിൽ പണപ്പെരുപ്പം ക്രമീകരിച്ച കണക്കിൽ.അതായത് മോദി ഗവൺമെന്റിന്   കീഴിൽ, 7 ലക്ഷം  രൂപ വരെ വരുമാനമുള്ളവർ ആദായ നികുതി അടയ്ക്കേണ്ടതില്ല .  ( സാമ്പത്തിക വർഷം  2023-2024). അതേസമയം7 ലക്ഷത്തിനും 10 ലക്ഷം രൂപയ്ക്കും  ഇടയിൽ വരുമാനമുള്ളവർക്ക് പോലും 2023-2024 സാമ്പത്തിക വർഷത്തിൽ ആദായനികുതിയായി പ്രതിവർഷം ശരാശരി ₹43,000 രൂപയുടെ മാത്രം ബാധ്യതയാണ് വരുന്നത് .

● 2023-2024 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ചവയിൽ 2.2 കോടി ആദായനികുതി റിട്ടേണുകൾ,  7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ   വരുമാനമുള്ളവരുടേതാണ്. ഇത് അവരുടെ വരുമാനത്തിൻ്റെ 4%-5% തുല്യമാണ്.ഇത് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുകളിൽ ഒന്നാണ്.

10 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരിൽ നിന്നുള്ള ആദായനികുതി 2014 ൽ 10.17%  ആയിരുന്നത്  2024 ൽ 6.22% ആയി കുറഞ്ഞു.

പണപെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച കണക്ക് പ്രകാരം  10 മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർ അടയ്ക്കേണ്ട നികുതിയിൽ ഏകദേശം 70% കുറവുണ്ടായി. 10 മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർ അടയ്‌ക്കേണ്ട യഥാർത്ഥ നികുതിയിൽ 50% കുറവ്.

രാജ്യത്ത്  10 ലക്ഷം  രൂപ മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കുള്ള ശരാശരി ആദായ നികുതി ബാധ്യത

യുപിഎ യ്ക്ക്  കീഴിൽ പണപ്പെരുപ്പം ക്രമീകരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിരക്ക് 4.2 ലക്ഷം  രൂപയും യഥാർത്ഥ നിരക്ക് 2.3 ലക്ഷം രൂപയുമായിരുന്നു.എന്നാൽ മോദി ഗവണ്മെന്റിന് കീഴിൽ 2024  ലെ നിരക്ക് 1.1 ലക്ഷം രൂപ മാത്രമാണ്.

രാജ്യത്ത് 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്കുള്ള ശരാശരി ആദായ നികുതി ബാധ്യത യുപിഎയ്ക്ക് കീഴിൽ പണപ്പെരുപ്പം ക്രമീകരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിരക്ക് 7.2 ലക്ഷം രൂപയും യഥാർത്ഥ നിരക്ക്   4.1 ലക്ഷം രൂപയുമായിരുന്നു.എന്നാൽ മോദി ഗവൺമെന്റിന്   കീഴിൽ 2024  ൽ ഈ നിരക്ക് 1.7 ലക്ഷംരൂപയായി കുറഞ്ഞു.

 IV. പ്രധാന സവിശേഷതകൾ  

ഇന്ത്യയിലെ മധ്യവർഗം ഉൾപ്പെടുന്ന ₹20 ലക്ഷത്തിൽ താഴെ വരുമാനമുള്ളവരുടെ നികുതി ഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.നിയമങ്ങൾ സമാധാനപരമായും  മെച്ചപ്പെട്ട രീതിയിലും നടപ്പിലാക്കിയതിനാൽ, ₹50 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവരുടെ റിട്ടേണുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.

ആദായ നികുതി ദായകരുടെ ആകെ വരുമാനം ( രൂപയിൽ ) സമർപ്പിക്കപ്പെട്ട ആദായ നികുതി റിട്ടേണുകളുടെ എണ്ണം (2013-2014) സമർപ്പിക്കപ്പെട്ട ആദായ നികുതി റിട്ടേണുകളുടെ എണ്ണം (2023-2024) ശതമാന വർദ്ധന
0-2.5 lakh 1,65,02,434 1,01,32,413 -38.60%
2.5- 5 lakh 1,18,27,621 2,86,26,132 143.03%
5 lakh to 10 lakh 55,11,558 2,79,36,822 406.88%
10 lakh to 20 lakh 15,32,326 88,83,141 479.72%
20 lakh to 50 lakh 5,09,745 31,93,747 526.54%
50 lakh to 1 crore 1,09,171 5,89,762 440.22%
More than 1 crore 82,836 3,50,129 322.68%
Total 3,60,75,691 7,97,12,146 120.96%
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

IFFI 2024-ലെ മാധ്യമ പ്രതിനിധികൾക്കായുള്ള രജിസ്‌ട്രേഷൻ വിൻഡോ അടുത്ത 24 മണിക്കൂറിലേക്ക് വീണ്ടും തുറന്നു

മാധ്യമ   പ്രവർത്തകരിൽ നിന്നുള്ള അനേകം അഭ്യർത്ഥനകൾ കണക്കിലെടുത്തും, പരമാവധി മാധ്യമ പ്രവർത്തകർക്ക് മേള കവർ ചെയ്യാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയും , …