मंगलवार, दिसंबर 03 2024 | 02:26:53 AM
Breaking News
Home / Choose Language / Malayalam / ഭരണഘടന അംഗീകരിച്ചതിൻ്റെ 75 മത് വാർഷികാഘോഷ പരിപാടിയിൽ രാഷ്‌ട്രപതി പങ്കെടുത്തു

ഭരണഘടന അംഗീകരിച്ചതിൻ്റെ 75 മത് വാർഷികാഘോഷ പരിപാടിയിൽ രാഷ്‌ട്രപതി പങ്കെടുത്തു

Follow us on:

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു  ഇന്ന് (നവംബർ 26, 2024) പാർലമെൻ്റ് ഹൗസിൻ്റെ സെൻട്രൽ ഹാളിൽ  ഭരണഘടന അംഗീകരിച്ചതിൻ്റെ 75 ആം വാർഷിക അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു
 75 വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം , ‘സംവിധാൻ സദനിലെ’ ഈ സെൻട്രൽ ഹാളിൽ , ഒരു പുതിയ സ്വതന്ത്ര രാജ്യത്തിനായി ഭരണഘടന രൂപീകരിക്കുക എന്ന ബൃഹത്തായ ദൗത്യം ഭരണഘടനാ അസംബ്ലി നിർവ്വഹിച്ചതായി ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു.  അന്നേ ദിവസം, ഭരണഘടനാ നിർമ്മാണ സഭയിലൂടെ, നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഈ ഭരണഘടന അംഗീകരിക്കുകയും, നിയമമാക്കുകയും, സ്വയം ഏറ്റെടുക്കുകയും ചെയ്തു.
 നമ്മുടെ ഭരണഘടനയാണ് നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ശക്തമായ അടിത്തറയെന്ന് രാഷ്ട്രപതി പറഞ്ഞു.  നമ്മുടെ ഭരണഘടന, നമ്മുടെ കൂട്ടായതും വ്യക്തിപരവുമായ അന്തസ്സ് ഉറപ്പാക്കുന്നു.
 സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ എല്ലാ പൗരന്മാരും ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.  അടുത്ത വർഷം ജനുവരി 26 ന് നമ്മുടെ റിപ്പബ്ലിക്കിൻ്റെ 75-ാം വാർഷികം ആഘോഷിക്കും.
 ഇതുവരെയുള്ള യാത്രയുടെ കണക്കെടുക്കാനും മുന്നോട്ടുള്ള യാത്രകൾ നന്നായി ആസൂത്രണം ചെയ്യാനും ഇത്തരം ആഘോഷങ്ങൾ നമുക്ക് അവസരമൊരുക്കുന്നു.
 ഒരു അർത്ഥത്തിൽ,  മഹത്തായ ചിന്തകരുടെ മൂന്ന് വർഷത്തോളം നീണ്ട ആലോചനകളുടെ  ഫലമാണ് ഇന്ത്യൻ ഭരണഘടനഎന്ന്  രാഷ്ട്രപതി പറഞ്ഞു.  പക്ഷേ, ശരിയായ അർത്ഥത്തിൽ, അത് നമ്മുടെ സുദീർഘമായ സ്വാതന്ത്ര്യ സമരത്തിൻ്റെ ഫലമായിരുന്നു.  സമാനതകളില്ലാത്ത ആ ദേശീയ പ്രസ്ഥാനത്തിൻ്റെ ആദർശങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ആദർശങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ സംക്ഷിപ്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
 ഭരണസംവിധാനം , നിയമ നിർമാണം, നീതി നിർവഹണം എന്നിവയ്‌ക്കൊപ്പം എല്ലാ പൗരന്മാരുടെയും സജീവ പങ്കാളിത്തത്തിൽ നിന്നാണ് നമ്മുടെ ഭരണഘടനാ ആദർശങ്ങൾക്ക് ശക്തി ലഭിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.  ഓരോ പൗരൻ്റെയും മൗലിക കർത്തവ്യങ്ങൾ നമ്മുടെ ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.  ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി, സാധാരണക്കാരുടെ ജീവിതം മികച്ചതാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത്  ഭരണ , നിയമ നിർമാണ, നീതി നിർവഹണ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു.  പാർലമെൻ്റ് നടപ്പിലാക്കിയ നിരവധി നിയമനിർമ്മാണങ്ങളിൽ ജനങ്ങളുടെ അഭിലാഷങ്ങൾ പ്രകടമായതായി അവർ അഭിപ്രായപ്പെട്ടു.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളുടെ വികസനത്തിന് ഗവണ്മെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.  ഇത്തരം തീരുമാനങ്ങൾ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും  വികസനത്തിന് പുതിയ അവസരങ്ങൾ നൽകുകയും ചെയ്യുന്നു.  സുപ്രീം കോടതിയുടെ ശ്രമങ്ങൾക്കൊപ്പം, നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്തെ നീതിന്യായ സംവിധാനങ്ങൾ നടത്തുന്നുണ്ടെന്ന് അവർ സന്തോഷത്തോടെ പറഞ്ഞു.
 നമ്മുടെ ഭരണഘടന ജീവനുള്ളതും പുരോഗമനപരവുമായ രേഖയാണെന്നും രാഷ്ട്രപതി പറഞ്ഞു.  മാറുന്ന കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതിനുള്ള ഒരു സംവിധാനം നമ്മുടെ ദീർഘവീക്ഷണമുള്ള ഭരണഘടനാ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.  ഭരണഘടനയിലൂടെ സാമൂഹ്യനീതിയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവുമായി ബന്ധപ്പെട്ട നിരവധി ലക്ഷ്യങ്ങൾ നാം നേടിയിട്ടുണ്ട്.  ഒരു പുതിയ സമീപനത്തിലൂടെ, രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഞങ്ങൾ ഇന്ത്യക്ക് ഒരു പുതിയ സ്വത്വം നേടിക്കൊടുക്കുകയാണ്.  ഇന്ന്, ഒരു മുൻനിര സമ്പദ്‌വ്യവസ്ഥ എന്നതിലുപരി, നമ്മുടെ രാജ്യം ‘വിശ്വ-ബന്ധു’ എന്ന നിലയിൽ ഈ പങ്ക് വളരെ മികച്ച രീതിയിൽ നിർവഹിക്കുന്നു.
 നാം പഠിച്ച പാഠങ്ങൾ വരും തലമുറകളിലേക്ക് പകർന്നുനൽകണമെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.  2015 മുതൽ എല്ലാ വർഷവും ‘ഭരണഘടനാ ദിനം ‘ ആഘോഷിക്കുന്നത് നമ്മുടെ അടിസ്ഥാന രേഖയായ ഭരണഘടനയെക്കുറിച്ച്  യുവാക്കൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.  ഭരണഘടനാപരമായ ആശയങ്ങൾ  സ്വഭാവത്തിൽ ഉൾപ്പെടുത്താൻ അവർ എല്ലാ സഹ പൗരന്മാരോടും അഭ്യർത്ഥിച്ചു;  2047-ഓടെ ഒരു ‘വികസിത ഭാരതം ‘ കെട്ടിപ്പടുക്കുക എന്ന ദേശീയ ലക്ഷ്യത്തിലേക്ക് അർപ്പണബോധത്തോടെ മുന്നോട്ട് പോകാനും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …