शनिवार, मई 16 2026 | 04:01:09 PM
Breaking News
Home / Choose Language / Malayalam / കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി അങ്കമാലിയിൽ നാളെ ആരംഭിക്കും

കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി അങ്കമാലിയിൽ നാളെ ആരംഭിക്കും

Follow us on:

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ സംഘടിപ്പിക്കുന്ന 5 ദിവസത്തെ പ്രദർശന- ബോധവൽക്കരണ പരിപാടിക്ക് നാളെ (11.11.2024) കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിൽ തുടക്കമാകും.
കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന, സഹമന്ത്രി ജോർജ് കുര്യൻ രാവിലെ 10.30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപി ബെന്നി ബെഹനാനും മറ്റു പൊതുപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ഫോട്ടോ എക്സിബിഷൻ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, ആധാർ സേവനങ്ങൾക്കായി തപാൽ വകുപ്പിൻ്റെ ക്യാമ്പ്, , കാർഗിൽ വിജയത്തിൻറെ 25ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചിത്ര പ്രദർശനം, മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.
നാഷണൽ ആയുഷ് മിഷന്റെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നവംബർ 11,12 തീയതികളിലും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നവംബർ 13, 14 തീയതികളിലും നടക്കും.
 സംയോജിത ശിശു വികസന വകുപ്പിൻറെ അങ്കമാലി മെയിൻ, അങ്കമാലി അഡീഷണൽ പ്രോജക്ടുകളുടെ സഹകരണത്തോടെയാണ് പ്രദർശനവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത്.
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …