गुरुवार, नवंबर 14 2024 | 08:30:19 AM
Breaking News
Home / Choose Language / Malayalam / അങ്കമാലിയിൽ സി.ബി.സി ബോധവത്കരണ പരിപാടി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

അങ്കമാലിയിൽ സി.ബി.സി ബോധവത്കരണ പരിപാടി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

Follow us on:

കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണെന്നും ഔദാര്യമായല്ല അത് കാണേണ്ടതെന്നും  കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വിവിധ ഭരണകർത്താക്കളും പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപെട്ടു. 2047 ഓടെ വികസിത രാഷ്ട്രമാക്കാനുള്ള ദൗത്യത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കമാലിയിൽ കേന്ദ്ര ഗവൺമെൻ്റ്   പദ്ധതികളെ കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് ഓഫിസ് നടത്തുന്ന അഞ്ചുദിവസത്തെ പ്രദർശന – ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 വയസുകഴിഞ്ഞ മുതിർന്ന പൗരന്മാർക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച  ഇൻഷുറൻസ് പദ്ധതിയിൽ അർഹരായ എല്ലാവരും അംഗങ്ങളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പി ബെന്നി ബെഹനാൻ  മുഖ്യാതിഥിയായിരുന്നു.  സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള – ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിചാമി മുഖ്യ പ്രഭാഷണം നടത്തി. സി. ബി. സി. കേരള ലക്ഷദ്വീപ് മേഖല ഡയറക്ടർ പാർവതി വി, സി.ബി.സി എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, ഐസിഡിഎസ് എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ സുധ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെ കുറിച്ചും സംസ്ഥാന ഉപഭോക്ത  തർക്കപരിഹാര കമ്മീഷൻ അംഗം അഡ്വ. സൂര്യ ക്ലാസ് എടുത്തു. ക്ളീൻ ഇന്ത്യ, ഫിറ്റ് ഇന്ത്യ എന്ന വിഷയത്തിൽ കണ്ടാണശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് ക്ലാസ് നയിച്ചു. കാർഗിൽ വിജയത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ചു പ്രത്യേക ഫോട്ടോ പ്രദർശനം, കേന്നാവിഷ്കൃത പദ്ധതികളെ കുറിച്ച് ചിത്ര പ്രദർശനം, ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെക്കുറിച്ചുള്ള പ്രദർശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നവംബർ 11, 12 തീയതികളിൽ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും 13,14 തീയതികളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.
തപാൽ വകുപ്പിന്റെ ആധാർ ക്യാമ്പ് നവംബർ 14 വരെ നടക്കും. വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസും കലാപരിപാടികളും അരങ്ങേറും. നവംബർ 15 വരെയാണ് പ്രദർശനവും ബോധവത്കരണ പരിപാടിയും നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ …