ഈ സൗകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പരാതികള്‍ / നിര്‍ദ്ദേശങ്ങള്‍ “DAK ADALAT” എന്നു രേഖപ്പെടുത്തി rmsdoek.kl@indiapost.gov.in എന്ന ഇമെയില്‍ വിലാസത്തിലോ, “സൂപ്രണ്ട്, ആര്‍എംഎസ് ഇകെ’ ഡിവിഷന്, കൊച്ചി-682011” എന്ന വിലാസത്തില്‍ കവറിനു പുറത്ത് “DAK ADALAT” എന്നു രേഖപ്പെടുത്തിയോ അയയ്ക്കാവുന്നതാണ്. പരാതിക്കാരന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
പരാതികള്‍ ഇമെയില്‍ / തപാല്‍ വിലാസത്തില്‍ 2024 നവംബർ 21 നകം ലഭിക്കണം.