बुधवार, दिसंबर 04 2024 | 02:02:18 PM
Breaking News
Home / Choose Language / Malayalam / IFFI 2024 ൽ പ്രതിനിധികളുടെ എണ്ണത്തിൽ റെക്കോർഡ്, 28 രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികൾ ചലച്ചിത്രമേളയിൽ പങ്കെടുത്തു

IFFI 2024 ൽ പ്രതിനിധികളുടെ എണ്ണത്തിൽ റെക്കോർഡ്, 28 രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികൾ ചലച്ചിത്രമേളയിൽ പങ്കെടുത്തു

Follow us on:

2024 നവംബർ 28-ന് ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ IFFI 2024 സമാപിച്ചു. IFFI യുടെ 2024 പതിപ്പിൽ 11,332 പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായി.ഇത് IFFI 2023 നെ അപേക്ഷിച്ച് 12% വർദ്ധന രേഖപ്പെടുത്തി. ഇന്ത്യയിലെ 34 സംസ്ഥാനങ്ങളിൽ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പം 28 രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ പ്രതിനിധികളും മേളയിൽ പങ്കെടുത്തു.

 ഫിലിം ബസാറിൻ്റെ കാര്യത്തിൽ, പ്രതിനിധികളുടെ എണ്ണം 1,876 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ 775 ൽ നിന്ന് ഗണ്യമായ വർദ്ധന. 42 രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിദേശ പ്രതിനിധികൾ പങ്കെടുത്തു. ഈ വർഷം ഫിലിം ബസാറിലെ വ്യവസായ സാധ്യതകൾ 500 കോടി കവിഞ്ഞു, ഇത് ഒരു സുപ്രധാന നേട്ടം അടയാളപ്പെടുത്തി. 15 വ്യവസായ പങ്കാളികൾ ഉൾപ്പെടുന്ന ടെക് പവലിയൻ, മേളയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് രസകരമായ ഒരു ഘടകമായിരുന്നു. വ്യവസായ പങ്കാളികളിൽ നിന്ന് 15.36 കോടി രൂപയുടെ സ്പോൺസർഷിപ്പ് നേടി.

 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന സംഭവങ്ങളുടെ ഒരു സംഗ്രഹം ഇതാ:

 ഉദ്ഘാടന സമാപന ചടങ്ങുകൾ

  ഉദ്ഘാടന, സമാപന ചടങ്ങുകൾ താര നിബിഡവും പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങ് ഇന്ത്യൻ സിനിമയുടെ ശതാബ്ദി ആഘോഷങ്ങൾക്കും സമ്പന്നമായ വൈവിധ്യത്തിനും ആദരമർപ്പിച്ചു. സമാപന ചടങ്ങിൽ സംഗീത, നൃത്ത പരിപാടികൾ ഉണ്ടായിരുന്നു.കൂടാതെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ഫിലിപ്പ് നോയ്‌സിന് നൽകി. വിക്രാന്ത് മാസിക്ക് ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ചു. സിനിമാമേഖലയിലെ അസാധാരണ നേട്ടങ്ങളെ അവാർഡുകൾ നൽകി ആദരിച്ചു.

Closing Ceremony: Indian Film Personality of the Year awarded to Vikrant Massey

 അന്തർദേശീയ സിനിമകൾ 

 സമർപ്പിക്കപ്പെട്ട 1,800-ലധികം സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത 189 സിനിമകളുടെ ക്യൂറേറ്റഡ് പ്രദർശനമായിരുന്നു IFFI-യിലെ അന്താരാഷ്ട്ര സിനിമ വിഭാഗം . 16 ലോക പ്രീമിയറുകൾ, 3 അന്താരാഷ്ട്ര പ്രീമിയറുകൾ, 44 ഏഷ്യ പ്രീമിയറുകൾ, 109 ഇന്ത്യൻ പ്രീമിയറുകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ശബ്ദങ്ങളും ദർശനങ്ങളുമടങ്ങുന്ന 81 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിച്ചു. മത്സര വിഭാഗങ്ങളും ഒരുപോലെ ആവേശകരമായിരുന്നു, അഭിമാനകരമായ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 15 സിനിമകൾ മത്സരിച്ചു.10 ചിത്രങ്ങൾ ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ വിഭാഗത്തിലും 7 ചിത്രങ്ങൾ മികച്ച നവാഗത സംവിധായകന്റെ വിഭാഗത്തിലും മത്സരിച്ചു.

കൺട്രി ഫോക്കസ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയ ആയിരുന്നു.സ്‌ക്രീൻ ഓസ്‌ട്രേലിയയുമായുള്ള ഉടമ്പടി പ്രകാരം മികച്ച ഓസ്ട്രേലിയൻ സിനിമകൾ പ്രദർശിപ്പിച്ചത് മേളയ്ക്ക് അലങ്കാരമായി. മൈക്കൽ ഗ്രേസി സംവിധാനം ചെയ്ത ഓസ്‌ട്രേലിയൻ ചിത്രമായ ബെറ്റർ മാൻ പ്രദർശിപ്പിച്ചാണ് ചലച്ചിത്രമേള ആരംഭിച്ചത്.

 മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം ലിത്വാനിയൻ ചിത്രം ‘ടോക്സിക്കും’ റൊമേനിയന്‍ ചിത്രം ‘എ ന്യൂ ഇയർ ദാറ്റ് നെവെർ കെയിം ’ മികച്ച സംവിധായകനുള്ള രജത മയൂരവും നേടി.

Cast and Crew of Opening film Better Man on the red carpet with I & B Secretary Sanjay Jaju and Festival Director Shekhar Kapur

 ഗാലപ്രീമിയറുകളും റെഡ് കാർപെറ്റുകളും

അന്തർ ദേശീയ വിഭാഗം , ഇന്ത്യൻ പനോരമ, ഗോവൻ വിഭാഗം, ബിയോണ്ട് ഇന്ത്യൻ പനോരമ എന്നീ വിഭാഗങ്ങളിലായി 100-ലധികം റെഡ് കാർപെറ്റ് പരിപാടികൾ INOX Panjim വേദിയിൽ പ്രദർശിപ്പിച്ചു.

International Cinema Jury on the red carpet during Opening Ceremony

Red Carpet at the Opening Ceremony of 55th IFFI

Red Carpet of the cast and crew of Snow flower

 ഇന്ത്യൻ പനോരമ

 ഈ വർഷം,സിനിമാ മികവ് കൊണ്ട് വേറിട്ടുനിൽക്കുന്ന, 25 ഫീച്ചർ ഫിലിമുകളും 20 നോൺ-ഫീച്ചർ ഫിലിമുകളും ഇന്ത്യൻ പനോരമ 2024-ൻ്റെ ഭാഗമാകാൻ തിരഞ്ഞെടുത്തു. ഇന്ത്യ യിലെ സിനിമാ ലോകത്തെ പ്രമുഖരുടെ ഒരു പാനലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. ഫീച്ചർ ഫിലിമുകൾക്കായുള്ള ജൂറിയിൽഒരു ചെയർപേഴ്സൺ അടങ്ങുന്ന പന്ത്രണ്ട് ജൂറി അംഗങ്ങളും നോൺ ഫീച്ചർ ഫിലിമുകൾക്ക് ഒരു ചെയർപേഴ്സന്റെ കീഴിൽ ആറ് ജൂറി അംഗങ്ങളും നേതൃത്വം നൽകി . ‘യുവ ചലച്ചിത്ര പ്രവർത്തകരെ’ കേന്ദ്രീകരിച്ചുള്ള ഐഎഫ്എഫ്ഐയുടെ പ്രമേയവുമായി യോജിപ്പിച്ച്, രാജ്യത്തുടനീളമുള്ള യുവ സിനിമാ പ്രതിഭകളെ അംഗീകരിക്കുന്നതിനായി ഒരു പുതിയ പുരസ്കാരം ഏർപ്പെടുത്തി. സർട്ടിഫിക്കറ്റും 5 ലക്ഷം രൂപ സമ്മാനത്തുകയും അടങ്ങുന്ന നവാഗത സംവിധായകനുള്ള പുരസ്കാരം, മൊത്തം 102 സിനിമകൾ സമർപ്പിച്ചതിൽ നിന്ന് ഘരത് ഗണപതി എന്ന ചിത്രത്തിലൂടെ സംവിധായകൻ നവജ്യോത് ബന്ദിവഡേകർ അർഹനായി.

 ഐഎഫ്എഫ്ഐയുടെ പ്രമേയം – ‘യുവ ചലച്ചിത്ര പ്രവർത്തകർ – ഭാവി ഇപ്പോൾ ആണ്’ എന്നതായിരുന്നു

 സർഗ്ഗാത്മകതയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ച്, IFFI യുടെ പ്രമേയം “യുവ ചലച്ചിത്ര പ്രവർത്തകരിൽ ” കേന്ദ്രീകരിച്ചു. നാളെയുടെ സർഗ്ഗാത്മക പ്രതിഭകൾ എന്ന സംരംഭത്തിൽ മുൻ പതിപ്പുകളിൽ 75 യുവാക്കൾക്കാണ് പിന്തുണ നൽകിയിരുന്നതെങ്കിൽ ഈ മേളയിൽ അത് 100 യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നതിനായി മെച്ചപ്പെടുത്തി. രാജ്യത്തെ വിവിധ ഫിലിം സ്‌കൂളുകളിൽ നിന്നുള്ള 350 ഓളം യുവ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഐഎഫ്എഫ്ഐയിൽ പങ്കെടുക്കാൻ മന്ത്രാലയം സൗകര്യമൊരുക്കി. ഇന്ത്യയിലുടനീളമുള്ള യുവ സിനിമാ പ്രതിഭകളെ അംഗീകരിക്കുന്നതിനായി മികച്ച നവാഗത ഇന്ത്യൻ സംവിധായകനുള്ള ഒരു പുതിയ വിഭാഗം പുരസ്കാരവും ഏർപ്പെടുത്തിയിരുന്നു.

 IFFIESTA

 IFFIESTAയിൽ സൊമാറ്റോയുമായി സഹകരിച്ച്, “ഡിസ്ട്രിക്റ്റ്” എന്ന പേരിൽ ഒരു ഊർജ്ജസ്വലമായ വിനോദ മേഖല സൃഷ്ടിച്ചു. അത് ഭക്ഷണവും പ്രത്യേകം ക്യൂറേറ്റ് ചെയ്ത പ്രകടനങ്ങളും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഭക്ഷണ സ്റ്റാളുകൾ ഉൾപ്പെടുത്തി സവിശേഷമായ അന്തരീക്ഷം വാഗ്ദാനം ചെയ്തു. ഇന്ത്യൻ ചലച്ചിത്ര നിർമ്മാണത്തിന്റെ

 സമ്പന്നമായ ചരിത്രം പ്രദർശിപ്പിക്കുന്ന സഫർനാമ എന്ന പേരിൽ ഒരു ക്യൂറേറ്റഡ് പ്രദർശനം ഈ മേഖലയുടെ സവിശേഷത ആയിരുന്നു. കൂടാതെ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ്റെ ഒരു പ്രത്യേക സെഷൻ,മേളയിൽ പങ്കെടുത്തവർക്ക് ആഴത്തിലുള്ള അനുഭവം നൽകി . 6000 വിദ്യാർത്ഥികൾ ഉൾപ്പെടെ 18,795 സന്ദർശകർ IFFIesta ആസ്വദിച്ചു.

Cultural Performance at IFFIesta

 ചലച്ചിത്ര ഇതിഹാസങ്ങളെ ആഘോഷിക്കുന്നു: IFFI 2024-ലെ ശതാബ്ദി ആദരം 

 2024 നവംബറിൽ നടന്ന 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള, ഇന്ത്യൻ സിനിമയിലെ അക്കിനേനി നാഗേശ്വര റാവു (ANR), രാജ് കപൂർ, മുഹമ്മദ് റാഫി, തപൻ സിൻഹ എന്നീ നാല് ഇതിഹാസ വ്യക്തിത്വങ്ങൾക്ക് ആദരമർപ്പിച്ച ചരിത്രപരമായ ആഘോഷമായിരുന്നു:

ഡിജിറ്റൽ രൂപത്തിൽ പുനഃസൃഷ്ടിച്ച ഇതിഹാസ ചലച്ചിത്രങ്ങൾ 

IFFI 2024-ൽ NFDC – നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ അവതരിപ്പിച്ച, ‘റീസ്റ്റോർഡ് ക്ലാസിക്സ്’ വിഭാഗത്തിൽ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സംരംഭമായ ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിന്റെ ഭാഗമായി NFDC-NFAI ഏറ്റെടുത്ത സിനിമകൾ ഡിജിറ്റൽരൂപത്തിൽ പുനഃസൃഷ്ടിച്ചത് പ്രദർശിപ്പിച്ചു. ഇതിഹാസ ചലച്ചിത്രങ്ങളുടെ ഡിജിറ്റൽ രൂപാന്തരണത്തിലും വീണ്ടെടുക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ സിനിമയെ സംരക്ഷിക്കുന്നതിൽ NFDC-NFAI നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെയാണ് ഈ വിഭാഗം ഉയർത്തിക്കാട്ടിയത്. പ്രദർശിപ്പിച്ച ശ്രദ്ധേയമായ സിനിമകളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

Stamp release in the opening ceremonies of the Centennials

കാളിയ മർദൻ (1919)- ദാദാ സാഹിബ് ഫാൽക്കെയുടെ നിശബ്ദ ചിത്രം – പ്രത്യേക തത്സമയ ശബ്ദസംവിധാനത്തോടെ പ്രദർശിപ്പിച്ച ഈ ചലച്ചിത്രം പ്രേക്ഷകരെ ഏറെ ആകർഷിച്ചു.

നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച്:

രാജ് കപൂറിന്റെ ‘ആവാര’ (1951)

എഎൻആറിന്റെ ‘ദേവദാസ് ’ (1953)

റഫിയുടെ ഗാനങ്ങൾ ഉൾപ്പെട്ട ‘ഹം ദോനോ’ (1961)

തപൻ സിൻഹയുടെ ‘ഹാർമോണിയം’ (1975)

സത്യജിത് റായിയുടെ ‘സീമബദ്ധ’ (1971)

നാളെയുടെ സർഗാത്മക മനസുകൾ

രാജ്യത്തെ 35 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി ചലച്ചിത്രനിർമാണത്തിന്റെ 13 വിഭാഗങ്ങളിലായി 1070 അപേക്ഷകളാണ് ‘ക്രിയേറ്റീവ് മൈൻഡ്’ പരിപാടിക്കായി ഐഎഫ്എഫ്ഐ 2024 പതിപ്പിൽ ലഭിച്ചത്. 71 പുരുഷന്മാരും 29 സ്ത്രീകളും ഉൾപ്പെടെ മൊത്തം 100 പേരെ തെരഞ്ഞെടുത്തു (2023ലെ 16 എന്നതിൽനിന്ന് സ്ത്രീകളുടെ എണ്ണത്തിൽ ശ്രദ്ധേയ വർധനയുണ്ടായി). 22 സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഈ ചലച്ചിത്രപ്രവർത്തകർ, വൈവിധ്യമാർന്ന സ്വരങ്ങളും അനുഭവങ്ങളും പരിപാടിയിലേക്കു കൊണ്ടുവന്നു.

Inauguration of CMOT by I & B Secretary Sanjay Jaju, CBFC Chairperson Prasoon Joshi, in presence of CMOT jury members

മേളയിൽ, 10 പേർ വീതമുള്ള സംഘങ്ങൾ 48 മണിക്കൂറിനുള്ളിൽ അഞ്ച് ഹ്രസ്വചിത്രങ്ങൾ നിർമിച്ചു. ‘ഗുല്ലു’ (ഹിന്ദി – സംവിധാനം: അർഷലി ജോസ്), ‘ദ വിൻഡോ’ (കൊങ്കണി/ഇംഗ്ലീഷ്, സംവിധാനം: പീയൂഷ് ശർമ), ‘വീ കാൻ ഹിയർ ദ സെയിം മ്യൂസിക്’ (ഇംഗ്ലീഷ് – സംവിധാനം: ബോണിത രാജ്‌പുരോഹിത്), ‘ലവ്‌ഫിക്‌സ് സബ്‌സ്‌ക്രിപ്‌ഷൻ’ (ഇംഗ്ലീഷ് – സംവിധാനം: മല്ലിക ജുനേജ), ‘ഹേ മായ’ (ഹിന്ദി/ഇംഗ്ലീഷ്- സംവിധാനം: സൂര്യാംശ് ദേവ് ശ്രീവാസ്തവ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ മികച്ച ജൂറി വിലയിരുത്തി ഇനിപ്പറയുന്നവരെ വിജയികളായി പ്രഖ്യാപിച്ചു: മികച്ച ചിത്രം – ഗുല്ലു (അർഷലി ജോസ്), മികച്ച രണ്ടാമത്തെ ചിത്രം – വീ കാൻ ഹിയർ ദ സെയിം മ്യൂസിക് (ബോണിത രാജ്‌പുരോഹിത്), മികച്ച സംവിധായക – അർഷലി ജോസ് (ഗുല്ലു), മികച്ച തിരക്കഥ – ആധിരാജ് ബോസ് (ലവ്ഫിക്സ് സബ്സ്ക്രിപ്ഷൻ), മികച്ച നടി – വിശാഖ നായിക് (ലവ്ഫിക്സ് സബ്സ്ക്രിപ്ഷൻ), മികച്ച നടൻ – പുഷ്പേന്ദ്ര കുമാർ (ഗുല്ലു).

Students in action during the 48 hrs film making challenge

‘ക്രിയേറ്റീവ് മൈൻഡ്സി’ൽ പങ്കെടുത്തവർ പ്രതിഭാശിൽപ്പശാലയുടെയും ഭാഗമായി. അതിന്റെ ഫലമായി വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് 62 വാഗ്ദാനങ്ങൾ ലഭിച്ചു. ഇന്ത്യൻ സിനിമയിലെ പുതിയ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള ഈ വേദിയുടെ പ്രതിബദ്ധതയ്ക്കു കൂടുതൽ കരുത്തുപകർന്ന് ഈ സംരംഭം മൂല്യവത്തായ സാധ്യതകളും അവസരങ്ങളും തുറന്നുനൽകി.

മാസ്റ്റർ ക്ലാസുകൾ

 7 ദിവസങ്ങളിലായി, IFFI 30 മാസ്റ്റർക്ലാസ്സുകൾ, സംഭാഷണങ്ങൾ, പാനൽ ചർച്ചകൾ എന്നിവ സംഘടിപ്പിച്ചു. ഫിലിപ്പ് നോയ്സ്, ജോൺ സീൽ, രൺബീർ കപൂർ, എ.ആർ. റഹ്മാൻ, ക്രിസ് കിർഷ്ബോം , ഇംതിയാസ് അലി, മണിരത്നം, സുഹാസിനി മണിരത്നം, നാഗാർജുന, ഫറൂഖ് ധോണ്ടി, ശിവകാർത്തികേയൻ, അമീഷ് ത്രിപാഠി, തുടങ്ങി നിരവധി പേർ ഭാഗമായി.

A packed auditorium during Mani Ratnam’s Masterclass 

 നവംബർ 22 ന് നടന്ന മണിരത്‌നം സെഷനിൽ പങ്കെടുത്തവരുടെ എണ്ണം 89% എന്ന ഉയർന്ന നിരക്ക് അനുഭവപ്പെട്ടപ്പോൾ രൺബീർ കപൂറിൻ്റെ സെഷൻ 83% പേരുടെ പങ്കാളിത്തത്തോടെ തൊട്ടുപിന്നിലുണ്ട്.

 സ്റ്റുഡൻ്റ് ഫിലിം മേക്കർ പ്രോഗ്രാം

 FTII, SRFTI, SRFTI അരുണാചൽ പ്രദേശ്, ഐഐഎംസി, മറ്റ് സംസ്ഥാന ഗവൺമെന്റ് / സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി 13 പ്രശസ്ത ഫിലിം സ്കൂളുകളിൽ നിന്നുള്ള 279 വിദ്യാർത്ഥികൾ ഉൾപ്പെടെ 345 വിദ്യാർത്ഥികൾ യംഗ് ഫിലിം മേക്കർ പ്രോഗ്രാമിൽ പങ്കെടുത്തു. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 66 വിദ്യാർത്ഥികളെയും യുവ ചലച്ചിത്ര പ്രവർത്തകരെയും പരിപാടിയുടെ ഭാഗമാക്കാൻ തിരഞ്ഞെടുത്തു.

A group of students in action during 48-hour Film making Challenge

   ഏകദേശം 1,000 അപേക്ഷകൾ മാധ്യമ അംഗീകാരത്തിനായി രാജ്യമെമ്പാടും നിന്നും പിഐബിക്ക് ലഭിച്ചു. ഐഎഫ്എഫ്ഐയുടെ കവറേജിനായി 700-ലധികം പത്രപ്രവർത്തകർക്ക് അംഗീകാരം നൽകി. താൽപ്പര്യം പ്രകടിപ്പിച്ച ഏതാനും പത്രപ്രവർത്തകർക്ക് FTII യുമായി സഹകരിച്ച് ഫിലിം അപ്രീസിയേഷനിൽ ഏകദിന കോഴ്‌സ് വാഗ്ദാനം ചെയ്തു.

 IFFI 2024 ന് ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലുടനീളം വ്യാപകമായ മാധ്യമ പ്രചാരണം ലഭിച്ചു. ഇത് പരിപാടിയുടെ വിപുലമായ ദൃശ്യപരത ഉറപ്പാക്കി.അച്ചടി മാധ്യമങ്ങളിൽ മാത്രം, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, മിഡ്ഡേ, ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു എന്നിവയുൾപ്പെടെ പ്രമുഖ ദേശീയ പ്രസിദ്ധീകരണങ്ങളിൽ 500-ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഇത് ചലച്ചിത്ര മേളയുടെ പ്രാധാന്യത്തെ കൂടുതൽ എടുത്തുകാട്ടുന്നു.

 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ, ബോളിവുഡ് ഹംഗാമ, പിങ്ക് വില്ല തുടങ്ങിയ പ്രമുഖ വിനോദ വെബ്‌സൈറ്റുകളിലും ലൈവ്മിൻ്റ്, ഇക്കണോമിക് ടൈംസ് പോലുള്ള ബിസിനസ്സ് കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളിലും 600-ലധികം ഓൺലൈൻ ലേഖനങ്ങൾ ചെയ്തിട്ടുണ്ട് . കൂടാതെ, IFFI-യുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി MyGov വഴി സമൂഹമാധ്യമങ്ങളിലൂടെ സ്വാധീനം ചെലുത്തുന്ന 45 പേരുമായി സഹകരിച്ച് വിവിധ ഡിജിറ്റൽ ഇടങ്ങളിൽ മേളയെ സംബന്ധിച്ച് ഊർജ്ജസ്വലമായ ചലനം സൃഷ്ടിക്കുകയും ചെയ്തു.

 ഇംഗ്ലീഷിലും ആറ് വിദേശ ഭാഷകളിലുമായി 26 വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക ഹാൻഡിലുകളിലേക്ക് ഉള്ളടക്ക വിതരണം വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ, പിഐബി ഔട്ട്‌റീച്ച് സുഗമമാക്കിയിട്ടുണ്ട്.

Mediapersons in a curated tour of Film Bazaar

Press Conference addressed by veteran actor Rakhi Gulzar and director duo of the film Aamar Boss

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊച്ചി:   ന്യൂഡൽഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ (DST) ധനസഹായത്തോടെ  കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി …