പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 17നും 18നും നൈജീരിയയിൽ ഔദ്യോഗികസന്ദർശനത്തിലാണ്. അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി, ഇന്ന് അബൂജയിൽ ഔദ്യോഗിക ചർച്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രിക്ക് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകി. ഇരുനേതാക്കളും നിയന്ത്രിത കൂടിക്കാഴ്ച നടത്തി. തുടർന്ന്, പ്രതിനിധിതലചർച്ചകൾ നടന്നു. ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രസിഡന്റ് ടിനുബുവുമായി നടത്തിയ ഊഷ്മളമായ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. പൊതുവായ …
Read More »പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയ ഗവണ്മെന്റിന്റിന്റെ ദേശീയ ബഹുമതി – “ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ”
നൈജീരിയൻ സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ പ്രസിഡൻ്റ് ബഹുമാന്യ ശ്രീ. ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് രാഷ്ട്രതന്ത്രജ്ഞതയ്ക്കും ഇന്ത്യ-നൈജീരിയ ബന്ധം പരിപോഷിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് “ഗ്രാൻഡ് കമാൻഡർ ഓഫ് നൈജർ” ദേശീയ ബഹുമതി നൽകി ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി സ്ഥാനമുറപ്പിക്കുകയും, അദ്ദേഹത്തിൻ്റെ പരിവർത്തനാത്മക ഭരണം എല്ലാവർക്കിടയിലും ഐക്യവും …
Read More »പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 100 വർഷം മുമ്പ് മഹാത്മാഗാന്ധിയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 100 വർഷത്തെ ചരിത്ര യാത്രയ്ക്ക് ഹിന്ദുസ്ഥാൻ ടൈംസിനെയും (എച്ച്ടി) അതിന്റെ ഉദ്ഘാടനം മുതൽ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വേദിയിലെ എച്ച്ടിയുടെ പ്രദർശനം സന്ദർശിച്ച …
Read More »അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഞാൻ പുറപ്പെടുകയാണ്. ബഹുമാന്യ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം, പശ്ചിമാഫ്രിക്കൻ മേഖലയിലെ നമ്മുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള എൻ്റെ ആദ്യ സന്ദർശനമാണിത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഇരുകൂട്ടർക്കുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അവസരമായിരിക്കും എൻ്റെ സന്ദർശനം. ഹിന്ദിയിൽ എനിക്ക് ഊഷ്മളമായ സ്വാഗത സന്ദേശങ്ങൾ അയച്ച നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. …
Read More »ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന് ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന് ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ ജില്ലകളിലെ ഗോത്രദിന പരിപാടികളില്‍ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പരിപാടിയില്‍ വെര്‍ച്വലിയായി പങ്കുചേര്‍ന്ന ഇന്ത്യയിലുടനീളമുള്ള അസംഖ്യം ഗോത്ര സഹോദരീസഹോദരന്മാരെയും …
Read More »ബീഹാറിലെ ജമുയിയിലെ ട്രൈബൽ ഹാട്ട് സന്ദർശിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ജമുയിയിലുള്ള ഒരു ട്രൈബൽ ഹാട്ട് സന്ദർശിച്ചു. നമ്മുടെ രാജ്യമെമ്പാടുമുള്ള ഗോത്ര പാരമ്പര്യങ്ങൾക്കും കലകൾക്കും അവരുടെ അതിശയകരമായ കഴിവുകൾക്കും ഇത് സാക്ഷിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More »കേന്ദ്ര സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്ലാജെ കൊച്ചിയിൽ ഏകദിന സന്ദർശനം നടത്തി
കേന്ദ്ര തൊഴിൽ, ഉദ്യോഗ , സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്ലാജെ ഇന്ന് കൊച്ചിയിൽ ഏകദിന സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി കൊച്ചിയിൽ കയർ ബോർഡ് ഓഫിസിൽ കയർ ബോർഡ് ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി. തുടർന്ന് കേന്ദ്ര മന്ത്രി പാതാളത്തെ ഇഎസ്ഐസി ആശുപത്രി സന്ദർശിച്ച് ജീവനക്കാരുമായും രോഗികളുമായും സംവദിച്ചു. രാവിലെ കൊച്ചിയിലെത്തിയ മന്ത്രി മുനമ്പത്തെ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു
Read More »കേന്ദ്ര ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു
കേന്ദ്ര ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു. 2014 നും 2024 നും ഇടയിൽ ഫയൽ ചെയ്ത റിട്ടേണുകളിൽ 120% വർദ്ധനവ് ഉണ്ടായി. 2014 ൽ ഫയൽ ചെയ്ത ആദായ നികുതി റിട്ടേണുകൾ 3.6 കോടി ആയിരുന്നുവെങ്കിൽ 2024 ൽ അത് 2.2 മടങ്ങ് വർദ്ധനയോടെ 7.9 കോടി ആയി. I. 50 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ ഫയൽ …
Read More »കേന്ദ്ര മന്ത്രി സുശ്രീ. ശോഭ കരന്ദ്ലാജെ കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കേന്ദ്ര തൊഴിൽ, ഉദ്യോഗ , സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്ലാജെ കൊച്ചിയിലെ മന്ത്രാലയങ്ങളുടെ വിവിധ ഓഫീസുകൾ സന്ദർശിച്ച് ആശയവിനിമയം നടത്തി. കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് മന്ത്രി സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ശ്രീമതി പുഷ്പലത കെ.ജി. സീനിയർ എസ്.എസ്.എ., ശ്രീമതി ശ്രീലക്ഷ്മി ജി. എസ്.എസ്.എ., ശ്രീമതി സ്വീറ്റി ജയസിങ് എസ്.എസ്.എ എന്നിവർ യഥാക്രമം ഒന്നാമത്തെ രണ്ടാമത്തെ മൂന്നാമത്തെ …
Read More »കയർ ബോർഡ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ കേന്ദ്രമന്ത്രി സുശ്രീ ശോഭ കരന്ദ്ലാജെ പങ്കെടുത്തു
കേന്ദ്ര തൊഴിൽ, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ വകുപ്പ് സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്ലാജെ ഇന്ന് കൊച്ചിയിലെ കയർ ബോർഡ് ഓഫീസ് സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു . കയർ ബോർഡ് സെക്രട്ടറി ശ്രീ ജെ.കെ. ശുക്ലയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി. തൊണ്ട് ഉപയോഗത്തിന്റെ അളവ് 40% എന്ന തോതിൽ നിന്ന് വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കയർ …
Read More »